HOME
DETAILS

കൊണ്ടോട്ടിയിൽ ജ്വല്ലറിയിൽ സിനിമാ മോഡൽ കവർച്ച; വളകൾ നോക്കുന്നതിനിടെ സ്വർണവുമായി യുവാവ് ഓടി രക്ഷപ്പെട്ടു

  
April 22, 2026 | 5:12 PM

Malappuram jewellery theft kondotty pulikkal kanakamahal gold robbery by bike gang

കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിയിൽ സ്വർണം വാങ്ങാനെന്ന വ്യാജേനയെത്തിയ യുവാവ് ലക്ഷങ്ങൾ വിലമതിക്കുന്ന ആഭരണങ്ങളുമായി കടന്നുകളഞ്ഞു. പുളിക്കൽ കനകമഹൽ ജ്വല്ലറിയിലാണ് നാടിനെ നടുക്കിയ സിനിമാ മോഡൽ മോഷണം നടന്നത്. പട്ടാപ്പകൽ നടന്ന കൃത്യത്തിൽ രണ്ട് ലക്ഷത്തിലേറെ രൂപയുടെ സ്വർണവളകളാണ് നഷ്ടപ്പെട്ടത്.

സംഭവം ഇങ്ങനെ:

കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് ആഭരണം വാങ്ങാനെന്ന പേരിൽ യുവാവ് ജ്വല്ലറിയിലെത്തിയത്. പല ഡിസൈനുകൾ കാണിക്കാൻ ആവശ്യപ്പെട്ട ഇയാൾക്ക് മുന്നിലേക്ക് ജീവനക്കാർ വളകൾ എടുത്തു വെച്ചു. ഇതിനിടയിൽ മൂന്ന് സ്വർണവളകൾ കയ്യിലെടുത്ത് പരിശോധിക്കുന്നതിനിടെ മിന്നൽവേഗത്തിൽ ഇയാൾ കടയ്ക്ക് പുറത്തേക്ക് ഓടുകയായിരുന്നു.

കടയുടെ പുറത്ത് ഒരാൾ ബൈക്ക് സ്റ്റാർട്ട് ചെയ്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഉടൻ തന്നെ ഇയാൾ ബൈക്കിൽ കയറി അതിവേഗത്തിൽ ഓടിച്ചുപോയി. ജീവനക്കാർ പിന്നാലെ ഓടിയെങ്കിലും പ്രതികൾ രക്ഷപ്പെട്ടിരുന്നു.

പൊലിസ് അന്വേഷണം ഊർജിതം:

സംഭവത്തിൽ കൊണ്ടോട്ടി പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജ്വല്ലറിയിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ പൊലിസ് ശേഖരിച്ചു. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായാണ് വിവരം. പട്ടാപ്പകൽ തിരക്കേറിയ കവലയിൽ നടന്ന മോഷണം വ്യാപാരികൾക്കിടയിൽ വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഖ്‌നൗ ബാറ്റർമാരുടെ'ഡക്ക്'പരേഡ്; ആർച്ചറുടെ തീപ്പൊരി ബൗളിങ്ങിൽ രാജസ്ഥാന് റോയൽ ജയം

Cricket
  •  3 hours ago
No Image

ഒന്നല്ല, രണ്ട് വട്ടം! ഇത് റണ്ണൗട്ടല്ലെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ലഖ്‌നൗ താരങ്ങളുടെ 'ഫീൽഡിങ് ബ്ലണ്ടർ' വീഡിയോ വൈറൽ

Cricket
  •  3 hours ago
No Image

തൃശൂർ പൂരം വെടിക്കെട്ട് ഒഴിവാക്കും; ആഘോഷങ്ങൾ ചടങ്ങുകളിൽ ഒതുക്കാൻ പാറമേക്കാവും തിരുവമ്പാടിയും; അന്തിമ തീരുമാനം നാളെ

Kerala
  •  3 hours ago
No Image

ഇരട്ട പൗരത്വം; 36 പേരുടെ പൗരത്വം റദ്ദാക്കി കുവൈത്ത് സർക്കാർ

Kuwait
  •  4 hours ago
No Image

പൗരത്വത്തെക്കുറിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ചു; കുവൈത്തിൽ പ്രമുഖ അഭിഭാഷകന് 3 വർഷം തടവ്

Kuwait
  •  4 hours ago
No Image

'പെണ്ണുകിട്ടാൻ' പൊലിസ് കുപ്പായമിട്ടു, നഗരമാകെ ഫ്ലക്സും വെച്ചു; ഒടുവിൽ പച്ചക്കറി വ്യാപാരിയെ പൊക്കി യഥാർത്ഥ പൊലിസ്

crime
  •  4 hours ago
No Image

'പ്രസ്ഥാനത്തെ രക്ഷിക്കൂ, പാഷാണത്തെ പുറത്താക്കൂ'; ബി.ജെ.പി നേതാവിനെതിരെ തെരുവിലിറങ്ങി പ്രവര്‍ത്തകര്‍, ജില്ലാ പ്രസിഡന്റിന്റെ കോലം കത്തിച്ചു

Kerala
  •  4 hours ago
No Image

പരിഭ്രാന്തി ഒഴിവാക്കാം, സുരക്ഷ ഉറപ്പാക്കാം; അബുദബിയിലെ സ്കൂൾ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ ഇങ്ങനെ

uae
  •  5 hours ago
No Image

റയൽ മാഡ്രിഡ് സൂപ്പർ താരം ഫുട്ബോളിൽ നിന്ന് ക്രിക്കറ്റ് പിച്ചിലേക്ക്; ബെല്ലിംഗ്ഹാം ഇനി ഇംഗ്ലീഷ് ക്രിക്കറ്റിലെ പുത്തൻ ഉടമ

Cricket
  •  5 hours ago
No Image

'മാതൃരാജ്യത്തോടുള്ള വഞ്ചന വെച്ചുപൊറുപ്പിക്കില്ല'; ഭീകരവാദികൾക്കെതിരെ കർശന നിലപാടുമായി യുഎഇ ഫെഡറൽ കൗൺസിൽ

uae
  •  5 hours ago