എസ്.എഫ്.ഐ അതിക്രമം അവസാനിപ്പിക്കണം: എം.എസ്.എഫ്
തൊടുപുഴ: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ ക്യാംപസുകളില്‍ എസ്.എഫ്.ഐ നടത്തിയ ആക്രമത്തില്‍ എം.എസ്.എഫ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. മറ്റ് സംഘടനകളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിച്ച് എസ്.എഫ്.ഐ നടത്തുന്ന സോഷ്യല്‍ ഫാസിസം ജനാധിപത്യ സമൂഹത്തിനെതിരാണ്.
സി.പി.ഐ യുടെ വിദ്യാര്‍ഥി സംഘടനയായ എ.ഐ.എസ്.എഫിന് പോലും ക്യാംപസുകളില്‍ പ്രവര്‍ത്തിക്കാന്‍ എസ്.എഫ്.ഐ അനുവദിക്കുന്നില്ല. അക്രമ രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്ന് എം.എസ്.എഫ് ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നല്കി.
ജില്ലാ പ്രസിഡന്റ് കെ.എം അന്‍വറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം സംസ്ഥാന സെക്രട്ടറി സല്മാന് ഹനീഫ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി അസ്ലം ബഷീര്‍, ട്രഷറര്‍ മുഹമ്മദ് ഷെഹിന്‍ഷാ, വൈസ് പ്രസിഡന്റുമാരായ റിയാസ് പുതിയകുന്നേല്‍, അനസ് പള്ളിമുക്കില്‍, സെക്രട്ടറിമാരായ അജ്മല്‍ ഇല്ലിക്കല്‍, അന്‍വര്‍ സമദ്, ഇസഹാഖ് പരീത്, ജാസിം മുഹമ്മദ്, മുബീന് മജീദ്, ആഷിഖ് അബ്ദുല്‍കരിം, സല്മാന് എസ് എ, അസര്‍ മുഹമ്മദ്, ഷെമീര്‍ കാഞ്ഞാര്‍, ഫിറോസ് ആസാദ്, അര്‍ഷദ് സലിം എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."