ദിവ്യബലിയും പൊതുസമ്മേളനവും നടന്നു
തുറവൂര്‍: മദര്‍ തെരേസയെ വിശുദ്ധയാക്കിയതിന്റെ ആദരസൂചകമായി മനക്കോടം സെന്റ് ജോര്‍ജ് പള്ളിയില്‍ ദിവ്യബലിയും പൊതുസമ്മേളനവും നടത്തി. ആലപ്പുഴ രൂപതാ മെത്രാന്‍ ഡോ.സ്റ്റീഫന്‍ അത്തിപ്പൊഴിയിലിനെ സ്വീകരിച്ച് പള്ളിയിലേക്ക് ആനയിച്ചു. കൃതജ്ഞതാ പ്രകാശനദി വ്യബലിക്ക് ശേഷം വിശുദ്ധ തെരേസയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ട് പ്രദക്ഷിണവും നടന്നു.പൊതുസമ്മേളനം കെ.സി.വേണുഗോപാല്‍ എം.പി.ഉദ്ഘാടനം ചെയ്തു.എ.എം.ആരീഫ് എം.എല്‍.എ.അധ്യക്ഷത വഹിച്ചു.മുന്‍ എം.എല്‍.എ.ബെന്നി ബെഹനാന്‍ മുഖ്യപ്രഭാഷണം നടത്തി.തുറവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിതാ സോമന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമാ ജോജോ, ജില്ലാ പഞ്ചായത്ത് മെംബര്‍ സജിമോള്‍ ഫ്രാന്‍സിസ്, തുറവൂര്‍ ദേവരാജ്, റ്റി.ബി.സിംസണ്‍, എ.അശോക് കുമാര്‍, ഫാ.സ്റ്റീഫന്‍ എം.പുന്നയ്ക്കല്‍, എഡ്വര്‍ഡ് പുത്തന്‍വീട്ടില്‍, കെ.ജെ. ടൈറ്റസ് കുന്നേല്‍, അഡ്വ.കെ.സി.ജോസഫ് മാത്തന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."