ക്ലാസെടുക്കാന്‍ കലക്ടറും ഐ.പി.എസ് ഓഫീസറും കുന്നുകരയിലെ സൗജന്യ പി.എസ്.സി കോച്ചിങ് ക്ലാസ് ശ്രദ്ധേയമാകുന്നു
നെടുമ്പാശ്ശേരി: കുന്നുകര ഗ്രാമ പഞ്ചായത്തിന്റെ സൗജന്യ പി.എസ്.സി കോച്ചിങ് ക്ലാസ് ശ്രദ്ധേയമാകുന്നു. ക്ലാസെടുക്കാനെത്തുന്നത് ജില്ലാ കലക്ടറും ഐ.പി.എസ് ഓഫീസറും എത്തിയതോടെ പഠിതാക്കളും അവേശത്തിലായി. പഞ്ചായത്തിലെ അഭ്യസ്ഥവിദ്യരായ യുവതീ യുവാക്കള്‍ക്കാണ് ഭരണസമിതി സൗജന്യമായി പി.എസ്.സി കോച്ചിങ് ക്യാംപ് ആരംഭിച്ചിരിക്കുന്നത്.
വിദ്യാര്‍ഥികളെ മത്സര പരീക്ഷകള്‍ക്ക് ഒരുക്കി പഞ്ചായത്തിലെ പരമാവധി പേരെ സര്‍ക്കാര്‍ സര്‍വീസില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോച്ചിങ് ക്ലാസിന് തുടക്കം കുറിച്ചിരിക്കുന്നത്.
പരിശീലനത്തിനായി ദൂരെ സ്ഥലങ്ങളില്‍ സ്ഥിരമായി പോകാനുള്ള ബുദ്ധിമുട്ടും സാമ്പത്തിക ബുദ്ധിമുട്ടും കാരണമായി പലരും കോച്ചിഗ് ക്ലാസ്സുകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പഞ്ചായത്തില്‍ തന്നെ കോച്ചിംഗ് ക്ലാസ് ആരംഭിക്കാന്‍ തീരുമാനിക്കുന്നത്.
പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തിക്കുന്ന മിനി സിവില്‍ സ്റ്റേഷനിലെ രണ്ടാം നിലയിലെ ഹാളിലാണ് ക്ലാസ് ഒരുക്കിയിരിക്കുന്നത്. നൂറ്റിയന്‍പതോളം കുട്ടികള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്ത് ക്ലാസില്‍ എത്തുന്നുണ്ട്. ആഴ്ച്ചയില്‍ ഒരു ദിവസം വീതമാണ് ക്ലാസ്സ്.
പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍ ക്ലാസെടുക്കാനെത്തുന്ന അധ്യാപകരും നിസ്വാര്‍ഥ സേവനം ലക്ഷ്യം വച്ചാണ് എത്തുന്നത്. ഇതിനായി മികവുറ്റ അധ്യാപകരുടെ ഒരു പാനല്‍ തന്നെ തയ്യാറാക്കിയിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് നിവാസിയും കഴിഞ്ഞ സിവില്‍ സര്‍വീസ് പരീക്ഷയില്‍ പത്താം റാങ്ക് ജേതാവുമായ സഫീര്‍ കരീം ഐ.പി.എസ് അധ്യാപകനായി വിദ്യാര്‍ഥികള്‍ക്ക് മുന്നിലെത്തുന്നുണ്ട്. ജില്ലാ കലക്ടറും പദ്ധതിക്ക് പൂര്‍ണ്ണ പിന്തുണ അറിയിച്ചിട്ടുണ്ട്.
വിദ്യാര്‍ഥികളെ ശരിയായ രീതിയില്‍ പരിശീലനം നല്കി അനായാസം പി.എസ്.സി പരീക്ഷകള്‍ക്ക് ഒരുക്കുക എന്നതാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫ്രാന്‍സിസ് തറയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."