HOME
DETAILS

'പി.ആര്‍ വര്‍ക്കുമായി സീനിയര്‍ നേതാക്കളെ താറടിച്ച് മുഖ്യമന്ത്രി ആകാനുള്ള മോഹം നടക്കില്ല'; കൊച്ചി ഡി.സി.സി ഓഫിസിന് സമീപം വി.ഡി സതീശനെതിരെ ഫ്‌ളക്‌സ്

  
Web Desk
April 28, 2026 | 7:00 AM

kochi-dcc-flex-board-against-senior-leaders-pr-work

എറണാകുളം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ എറണാകൂളം ഡി.സി.സിക്ക് സമീപത്തായി ഫഌക്‌സുകള്‍. വി.ഡി സതീശനെതിരെ രൂക്ഷമായി വിമര്‍ശിച്ചും, രമേശ് ചെന്നിത്തലയെ അനുകൂലിച്ചുമാണ് ഫഌക്‌സലുള്ളത്.  പിആര്‍ വര്‍ക്കിന്റെ ബലത്തില്‍ രമേശ് ചെന്നിത്തലയെ പോലുള്ള മുതിര്‍ന്ന നേതാക്കളെ താറടിച്ച് മുഖ്യമന്ത്രി ആകാനുള്ള വി.ഡി സതീശന്റെ മോഹം വിലപ്പോകില്ലെന്നാണ് ഫ്‌ളക്‌സില്‍ പറയുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഫാമിലി എന്ന പേരിലാണ് ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടത്.

ഡി.സി.സി ഓഫിസിന് സമീപത്തായി രണ്ട് ഫഌക്‌സുകളാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. വി.ഡി സതീശന്റെ പിആര്‍ പണി അവസാനിപ്പിക്കണമെന്നും കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്. 

സംസ്ഥാനത്ത് വോട്ടെടുപ്പ് മുന്‍പ് തന്നെ യുഡിഎഫില്‍ മുഖ്യമന്ത്രി ചര്‍ച്ചകള്‍ സജീവമായിരുന്നു. എന്നാല്‍ വോട്ടെടുപ്പ് കഴിഞ്ഞതോടെ പരസ്യ പ്രസ്താവനകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങി. കെസി വേണുഗോപാല്‍, രമേശ് ചെന്നിത്തല, വി.ഡി സതീശന്‍ തുടങ്ങിയവര്‍ക്കായി അണികളും, പ്രാദേശിക നേതാക്കളും രംഗത്തുവന്നു. ഇതോടെ വിഷയം വലിയ ചര്‍ച്ചകള്‍ക്കും ട്രോളുകള്‍ക്കും കാരണമായി. ഫലം വരുന്നതിന് മുന്‍പ് തന്നെ യുഡിഎഫില്‍ മുഖ്യമന്ത്രി കസേരക്കായി അടി തുടങ്ങിയെന്ന തരത്തില്‍ വിമര്‍ശനം വ്യാപകമായി. 

മുഖ്യമന്ത്രി എറണാകുളത്ത് നിന്നുള്ള ആളാവണമെന്ന് പറഞ്ഞ് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ചര്‍ച്ചക്ക് തുടക്കമിട്ടത്. പിന്നാലെ ഇത് തള്ളി എം. ലിജു രംഗത്തെത്തി. കെ.സി വേണുഗോപാലിന് പിന്തുണയുമായി കെ സുധാകരനും രംഗത്തെത്തിയതോടെ ചര്‍ച്ച ആളിക്കത്തി. ഇതിനിടെ രമേശ് ചെന്നിത്തലയെ പിന്തുണച്ചും ചര്‍ച്ചകള്‍ സജീവമായതോടെ വിഷയത്തില്‍ കെപിസിസി നേരിട്ട് ഇടപെടുകയായിരുന്നു.

 

 

A provocative flex board has appeared near the Ernakulam District Congress Committee (DCC) office, targeting an unnamed leader for using "PR work" to tarnish the reputation of senior colleagues.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

20,000 ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാനായില്ലെന്ന പരാതി; പൗരന്‍മാര്‍ക്ക് വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കേണ്ട ബാധ്യത തെരഞ്ഞെടുപ്പ് കമ്മീഷന്; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി 

Kerala
  •  4 hours ago
No Image

ആണവ വിഷയത്തില്‍ ചര്‍ച്ചയില്ലാതെ ഹോര്‍മുസ് കരാര്‍; നിര്‍ദ്ദേശം മുന്നോട്ട് വെച്ച് ഇറാന്‍, അതൃപ്തി പ്രകടിപ്പിച്ച് ട്രംപ്

International
  •  4 hours ago
No Image

വാഴയൂരില്‍ ലോറി നിയന്ത്രണം വിട്ട് മതിലിലിടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

സംസ്ഥാനത്ത് മില്‍മ പാല്‍വില വര്‍ധിപ്പിക്കും; ലിറ്ററിന് നാലു രൂപ വരെ കൂട്ടാന്‍ അനുമതി

Kerala
  •  4 hours ago
No Image

എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് 15ന്, പ്ലസ് ടു ഫലം മെയ് 22 ന്

Kerala
  •  5 hours ago
No Image

മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്നതിൽ സമസ്ത മുന്നിൽ: ജിഫ് രി തങ്ങൾ  

Kerala
  •  5 hours ago
No Image

നെടുങ്കണ്ടം ഇരട്ടകൊലപാതം; പ്രതിയെന്ന സംശയിക്കുന്ന സജി പൊലിസ് പിടിയില്‍

Kerala
  •  5 hours ago
No Image

അള്‍ട്രാവയലറ്റ് സൂചികയും ഉയരുന്നു; അതീവ ജാഗ്രത

Weather
  •  5 hours ago
No Image

ആ ഹൃദയം ഇനി മിടിക്കില്ല, 10 വര്‍ഷം മുമ്പ് എയര്‍ആംബുലന്‍സ് വഴി എത്തിയ ഹൃദയം സ്വീകരിച്ച മാത്യു അച്ചാടന്‍ ഓര്‍മയായി

Kerala
  •  5 hours ago
No Image

'സുപ്രഭാതം കരിയർ ക്ലിനിക്' മെയ് 29 മുതൽ ജൂൺ 7 വരെ

Kerala
  •  6 hours ago