പശ്ചിമേഷ്യന്‍ സംഘര്‍ഷം: 69 പേരുടെ പൗരത്വം റദ്ദാക്കി ബഹ്‌റൈന്‍
മനാമ: വിദേശ രാജ്യങ്ങളുമായി ബന്ധം പുലര്‍ത്തുകയും പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ ഇറാന്‍ അനുകൂല നിലപാടുകള്‍ പ്രചരിപ്പിക്കുകയും ചെയ്‌തെന്ന് ആരോപിച്ച് 69 പേരുടെ പൗരത്വം ബഹ്‌റൈന്‍ റദ്ദാക്കി. രാജ്യത്തിന്റെ സുരക്ഷാ നടപടികളുടെ ഭാഗമായാണ് പൗരത്വം റദ്ദാക്കാനുള്ള കടുത്ത തീരുമാനമെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു.
ഇസ്‌റാഈലും ഇറാനും തമ്മിലുണ്ടായ 39 ദിവസത്തെ യുദ്ധത്തിനിടെ സോഷ്യല്‍ മീഡിയയിലൂടെ രാജ്യത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന രീതിയില്‍ പോസ്റ്റുകള്‍ പങ്കുവെച്ചതിനും വിദേശ ഏജന്റുകളുമായി ആശയവിനിമയം നടത്തിയതിനും ശിക്ഷിക്കപ്പെട്ടവരാണ് ഇവര്‍. രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചതിന് ഇതിനോടകം നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന നീക്കങ്ങള്‍ക്കെതിരെ കര്‍ശനമായ നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയത്. ഗള്‍ഫ് മേഖലയിലാകെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്ന യുദ്ധസാഹചര്യത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. സോഷ്യല്‍ മീഡിയ വഴിയും മറ്റും രാജ്യത്തിന്റെ സുസ്ഥിരതയെ ബാധിക്കുന്ന കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ കര്‍ശന മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിട്ടുണ്ട്. വിദേശ പിന്തുണയുള്ള ഗ്രൂപ്പുകളുടെ ഭീഷണി ചെറുക്കുന്നതിനായി സുരക്ഷാ പരിശോധനകള്‍ ബഹ്‌റൈന്‍ ശക്തമാക്കിയിരിക്കുകയാണ്.
Bahrain has revoked the citizenship of 69 individuals convicted of communicating with foreign entities and glorifying Iranian attacks during the recent conflict, authorities said, as part of a broader security crackdown. The decision follows the arrest of dozens of people accused of posting content on social media that incited instability and threatened public order in the Kingdom.
acked groups and networks.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."