സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം; മരിച്ചത് വര്‍ക്കല സ്വദേശി
വര്‍ക്കല: സംസ്ഥാനത്ത് സുര്യാഘാതമേറ്റുള്ള മരണം വീണ്ടും. വര്‍ക്കല വെണ്‍കുളം സ്വദേശി ഷൈന്‍ (40) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കൊളജില്‍ ചികിത്സയിലിരിക്കേ ആയിരുന്നു മരണം. കഴിഞ്ഞ 18ാം തീയതി റോഡില്‍ കുഴഞ്ഞു വീഴുകയായിരുന്നു ഷൈന്‍. ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം.
സൂര്യാതപം: ഒഡിഷയില്‍ രണ്ട് സെന്‍സസ് ഉദ്യോഗസ്ഥര്‍ മരിച്ചു
ഭുവനേശ്വര്‍: ഒഡിഷയില്‍ രണ്ടു ദിവസത്തിനിടെ രണ്ട് അധ്യാപകര്‍ സൂര്യാതപത്തെ തുടര്‍ന്ന് മരിച്ചു. സെന്‍സസ് ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന രണ്ട് സ്‌കൂള്‍ അധ്യാപകരാണ് മരിച്ചത്. മയൂര്‍ഭഞ്ച്, സുന്ദര്‍ഗഡ് ജില്ലകളിലാണ് സംഭവം. ഈ ജില്ലകളില്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസിനു മുകളിലാണ്. സംസ്ഥാനത്ത് ഉഷ്ണതരംഗം മൂലം ഇവരുള്‍പ്പെടെ മൂന്നുപേരാണ് മരിച്ചത്.
മയൂര്‍ഭഞ്ച് ജില്ലയിലെ ബെറ്റ്നോട്ടി ബ്ലോക്കിന് കീഴിലുള്ള ബൈദ്യനാഥ് ഹൈസ്‌കൂളിലെ അധ്യാപകനായ രാജ്കപൂര്‍ ഹെംബ്രാം ഞായറാഴ്ച വൈകിട്ട് ബാരിപാഡയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സെന്‍സസിനായി വീടുതോറുമുള്ള സര്‍വേ കഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. സുന്ദര്‍ഗഡ് ജില്ലയിലെ ഗുരുണ്ടിയ ബ്ലോക്കിന് കീഴിലുള്ള ജരദ ഗവ. ഹൈസ്‌കൂളിലെ അധ്യാപകനായ അനുരാഗ് എക്ക ശനിയാഴ്ചയാണ് മരിച്ചത്. സെന്‍സസ് ഡ്യൂട്ടിക്കിടെ സൂര്യാതപമേറ്റ് അനുരാഗ് അന്നു തന്നെ മരണപ്പെടുകയായിരുന്നു.
ഏറ്റവും കൂടിയ ചൂട് മഹാരാഷ്ട്ര അകോളയില്‍ 46.9 ഡിഗ്രി
മുംബൈ: രാജ്യത്ത് വേനല്‍ച്ചൂട് കുതിക്കുന്നു. മഹാരാഷ്ട്രയിലെ അകോളയില്‍ ഈ സീസണിലെ ഏറ്റവും കൂടിയ ചൂടാണ് ഇന്നലെ അനുഭവപ്പെട്ടത്, 46.9 ഡിഗ്രി സെല്‍ഷ്യസ്. അമരാവതിയില്‍ 46.8 ഉം വാര്‍ധയില്‍ 46.4ഉം യവത്മാലില്‍ 46 ഉം ചന്ദ്രപൂര്‍, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ 45 ഡിഗ്രി സെല്‍ഷ്യസുമാണ് താപനില. അകോള ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
kerala reports another sunstroke death as varkala resident succumbs to extreme heat raising concerns over rising temperatures
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."