'സുപ്രഭാതം കരിയർ ക്ലിനിക്' മെയ് 29 മുതൽ ജൂൺ 7 വരെ
കോഴിക്കോട്: വിദ്യാഭ്യാസ രംഗത്ത് സുപ്രഭാതത്തിന്റെ ശ്രദ്ധേയ ചുവടുവയ്പായ 'കരിയർ ക്ലിനിക്' മെയ് 29 മുതൽ ജൂൺ 7 വരെ. ആദ്യഘട്ടത്തിൽ മലബാറിലെ ആറ് ജില്ലകളിലെ 20 കേന്ദ്രങ്ങളിലാണ് കരിയർ ക്ലിനിക് സംഘടിപ്പിക്കുന്നത്. എസ്.എസ്.എൽ.സി, പ്ലസ് ടു പാസായ വിദ്യാർഥികൾക്ക് കരിയർ തിരഞ്ഞെടുപ്പിൽ വ്യക്തമായ ദിശാബോധം ലഭിക്കുന്നതിനായി കരിയർ വിദഗ്ധരുമായി നേരിട്ട് സംവദിക്കാനും സംശയങ്ങൾ തീർക്കാനും ക്ലിനിക്കിൽ അവസരം ഉണ്ടാകും.
ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ സർവകലാശാലകളിലേക്കുള്ള അഡ്മിഷനും സ്‌കോളർഷിപ്പുകളെക്കുറിച്ചുള്ള വിവരങ്ങളും മെഡിക്കൽ, പാരാമെഡിക്കൽ, എൻജിനീയറിങ്, ആർട്‌സ് ആൻഡ് സയൻസ്, പി.ജി, യു.ജി കോഴ്‌സുകൾ, ഡിപ്ലോമ, ലോ, ഏവിയേഷൻ, ഡിജിറ്റൽ മാർക്കറ്റിങ്, ഓഫിസ് ആൻഡ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ തുടങ്ങി വിപുലമായ പഠനതൊഴിൽ മേഖലകളെക്കുറിച്ചുള്ള സമഗ്ര മാർഗനിർദേശങ്ങളും ക്ലിനിക്കിലൂടെ ലഭ്യമാകും.
നീറ്റ്, ജെ.ഇ.ഇ കോച്ചിങ് സെന്ററുകൾ, പ്രൊഫഷനൽ കോഴ്‌സുകൾ, മാനേജ്‌മെന്റ് പഠനങ്ങൾ, സി.എ, സി.എം.എ, എച്ച്.ആർ തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ധരും പരിപാടിയിൽ സംബന്ധിക്കും.
കരിയർ ക്ലിനിക്കുകൾ നടക്കുന്ന ജില്ലകളും തീയതിയും സ്ഥലവും:
വയനാട്: മെയ് 29- കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി.
കണ്ണൂർ: മെയ് 30- കണ്ണൂർ, തളിപ്പറമ്പ്, കൂത്തുപറമ്പ്.
കാസർകോട്: മെയ് 3- കാസർകോട്, കാഞ്ഞങ്ങാട്.
കോഴിക്കോട്: ജൂൺ 1- താമരശ്ശേരി, കുന്ദമംഗലം.
ജൂൺ 2- വടകര, കുറ്റ്യാടി.
മലപ്പുറം : ജൂൺ 3- മഞ്ചേരി, പെരിന്തൽമണ്ണ, കൊണ്ടോട്ടി.
ജൂൺ 4: തിരൂർ, എടപ്പാൾ, കോട്ടക്കൽ.
പാലക്കാട്: ജൂൺ- മണ്ണാർക്കാട്, പട്ടാമ്പി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."