HOME
DETAILS

'കെ.എസ്‌.യു പ്രവര്‍ത്തകര്‍ മന്ത്രി വീണയെ ആക്രമിച്ചെന്ന് പറഞ്ഞിട്ടില്ല'; മലക്കംമറിഞ്ഞ് സ്പീക്കർ

  
April 28, 2026 | 3:12 AM

speaker u turn never said ksu workers attacked minister veena george

തിരുവനന്തപുരം: കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ മന്ത്രി വീണാ ജോർജിനെതിരായ കെ.എസ്.യു പ്രതിഷേധത്തിൽ മുൻ നിലപാടിൽ നിന്ന് മലക്കംമറിഞ്ഞ് സ്പീക്കർ‌ എ.എന്‍ ഷംസീര്‍. മന്ത്രി വീണാ ജോര്‍ജിനെ കെ.എസ്‌.യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. അവിടെയുണ്ടായ സംഘര്‍ഷത്തില്‍ വീണാ ജോര്‍ജിന് പരുക്കേറ്റു. അവശയായ നിലയിലാണ് മന്ത്രിയെ കണ്ടത്. ഇതേത്തുടര്‍ന്നാണ് ആശുപത്രിയിലെത്തിക്കാന്‍ മുന്‍കൈ എടുത്തത്.
മന്ത്രിയെ ആശുപത്രിയിലെത്തിക്കുക എന്ന ദൗത്യമാണ് നിര്‍വഹിച്ചത്. സഭയിലെ ഒരു അംഗം അവശയായി നില്‍ക്കുമ്പോള്‍ എന്നാ ശരി എന്നുപറഞ്ഞ് വന്ദേഭാരതില്‍ കയറിപ്പോകുകയാണോ ചെയ്യേണ്ടത്. അപ്പോള്‍ അവശയായ മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ കാണിക്കുക എന്നതായിരുന്നു മുഖ്യം. ആ ഉത്തരവാദിത്തം മന്ത്രിയുടെ കാര്യത്തില്‍ കാണിച്ചു. സംഘര്‍ഷത്തിനിടെ വീണാ ജോര്‍ജിന് പരുക്കേറ്റിരുന്നു. അതാണ് താന്‍ പറഞ്ഞത്. സമരം നടത്തുമ്പോള്‍ ചിലപ്പോള്‍ ജയിലില്‍ പോകേണ്ടി വരും. ജയിലില്‍ കിടത്തിയത് മഹാ അപരാധമാണ് എന്ന നിലയിലാണ് ഇപ്പോള്‍ കോണ്‍ഗ്രസിലെ ചിലരൊക്കെ പറയുന്നത്.
വനിതാ മന്ത്രിക്ക് നേരെ കെ.എസ്‌.യുവിന്റെ ആണ്‍കുട്ടികളാണോ ചാടി അടുക്കേണ്ടത് ? കെ.എസ്.യുവിന് വനിതാ പ്രവര്‍ത്തകരില്ലേ ?. ഒരു വനിതയ്ക്ക് നേരെ ഒരു വനിതയെപ്പോലും ഉപയോഗിക്കാതെ സമരം നടത്തുന്ന രീതിയും കോണ്‍ഗ്രസ് പരിശോധിക്കേണ്ടതാണെന്ന് ഷംസീര്‍ ആവശ്യപ്പെട്ടു. പ്രവര്‍ത്തകരുടെ കൈവശം ആയുധമുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ഷംസീര്‍ വിശദീകരിച്ചു. മന്ത്രിയെ കെ.എസ്.യു പ്രവർത്തകർ കൈയേറ്റം ചെയ്തത് ശരിയല്ലെന്നാണ് സംഭവത്തിന് പിന്നാലെ ഷംസീർ പറഞ്ഞിരുന്നത്. അത് അപലപിക്കപ്പെടേണ്ടതാണ്. മന്ത്രിക്ക് ഗുരുതര പരുക്കാണുണ്ടായത്. കഴുത്തിനും കൈക്കുമാണ് പരുക്ക്. മന്ത്രിയുടെ കഴുത്തിനുപിടിച്ച് തള്ളുന്ന നിലയുണ്ടായി. ഒരു വനിതാ മന്ത്രിയെ ജനാധിപത്യ സമൂഹത്തില്‍ ഇത്തരത്തില്‍ കൈകാര്യം ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. 
 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യനയക്കേസിൽ ജഡ്ജിക്കെതിരേ സത്യഗ്രഹവുമായി കെജ്‌രിവാള്‍, കോടതിയില്‍ ഹാജരാകില്ലെന്ന് പ്രഖ്യാപനം

National
  •  3 hours ago
No Image

വിലക്ക് വകവയ്ക്കാതെ നേതാക്കൾ; കോൺ​ഗ്രസിൽ മുഖ്യമന്ത്രി ചർച്ച തുടരുന്നു

Kerala
  •  3 hours ago
No Image

നെടുങ്കണ്ടത്ത് മൃതദേഹം കണ്ടെത്തിയ കേസ്: പോസ്റ്റ്‌മോര്‍ട്ടം ഇന്ന്, പ്രതിയെന്ന് സംശയിക്കുന്ന ഇളയ മകനായി തെരച്ചില്‍ ഊര്‍ജ്ജിതം

Kerala
  •  3 hours ago
No Image

സ്‌ട്രോങ് റൂമിലെ സുരക്ഷാവീഴ്ച: യു.ഡി.എഫ് ഹരജി ഇന്ന് പരിഗണിക്കും

Kerala
  •  3 hours ago
No Image

റിയാദില്‍ മലപ്പുറം സ്വദേശി അന്തരിച്ചു

Saudi-arabia
  •  4 hours ago
No Image

നിതിന്‍ രാജിന്റെ മരണം: സംസ്ഥാനത്ത് ഹര്‍ത്താല്‍ തുടങ്ങി; പലയിടത്തും വാഹനങ്ങള്‍ തടഞ്ഞു, കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങി

Kerala
  •  4 hours ago
No Image

കളം മാറിയവരിൽ ആരു ജയിക്കും? മുൻ മന്ത്രി വീണ്ടും സഭ കാണുമോ?

Kerala
  •  4 hours ago
No Image

മലയാറ്റൂര്‍- നീലീശ്വരം പഞ്ചായത്ത് ഓഫിസ് പൂട്ടാന്‍ മറന്നു; ഞായറാഴ്ച മുഴുവന്‍ തുറന്നുകിടന്നത് 'ഭാഗ്യം' കൊണ്ട് മാത്രം

Kerala
  •  4 hours ago
No Image

സ്റ്റാലിൻ കൊലപാതകങ്ങളുടെ ചക്രവർത്തി; കമ്മ്യൂണിസ്റ്റ് ആചാര്യനെതിരേ സി.പി.ഐ നേതാവ്

International
  •  4 hours ago
No Image

പവർകട്ട് ഇല്ലാതാക്കാൻ പത്തുവർഷത്തിനിടെ ചെലവിട്ടത് 23,841.62 കോടി

Kerala
  •  4 hours ago