റിയാദില്‍ മലപ്പുറം സ്വദേശി അന്തരിച്ചു
റിയാദ്: സഊദി അറേബ്യയിലെ റിയാദില്‍ മലപ്പുറം സ്വദേശി അന്തരിച്ചു. വാഴക്കാട് സുബൈര്‍ മേപ്പത്തൂര്‍ (38) ആണ് മരിച്ചത്. റിയാദിലെ നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനായിരുന്നു. കമ്മദ് ആണ് പിതാവ്. മാതാവ്: ആമിന. ഭാര്യ: മുബീന. മുഹമ്മദ് മഹ്ബിന്‍ ഷാ, മുഹമ്മദ് ഹനാന്‍ ഷാ എന്നിവരാണ് മക്കള്‍. റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിങ് വൈസ് ചെയര്‍മാന്‍ ഷറഫു പുളിക്കല്‍, റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക്, കണ്‍വീനര്‍ റിയാസ് തിരൂര്‍ക്കാട്, സലീം സിയാം കണ്ടം, ജാഫര്‍ വീമ്പൂര്‍, റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി ട്രഷറര്‍ മുനീര്‍ വാഴക്കാട്, നെസ്റ്റോ പ്രതിനിധികളായ റാഫി വേങ്ങര, ജലീല്‍ വടകര എന്നിവരാണ് നടപടിക്രമങ്ങള്‍ നീക്കുന്നത്.
Summary: Riyadh: Zubair Meppathur (38), a native of Vazhakkad in Malappuram, Kerala, passed away at his residence in Riyadh. He was an employee at Nesto Hypermarket in the city.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."