ജലക്ഷാമ സാധ്യതയില്‍ മുന്നില്‍ കാസര്‍കോട്, കോട്ടയം കുറവ്; സംസ്ഥാനത്ത് 12.08 ശതമാനം വാര്‍ഡുകള്‍ ഹോട്ട് സ്‌പോട്ട്- റിപ്പോര്‍ട്ട്
തൊടുപുഴ: സംസ്ഥാനത്ത് ജലക്ഷാമ സാധ്യതയില്‍ മുന്നില്‍ കാസര്‍കോട് ജില്ല. കോട്ടയം ജില്ലയിലാണ് ഏറ്റവും കുറഞ്ഞ ജലക്ഷാമം അനുഭവപ്പെടുന്നതെന്നും റിപ്പോര്‍ട്ട്. ശാസ്ത്ര സാങ്കേതിക കൗണ്‍സിലിന് കീഴിലെ ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഉയര്‍ന്നത്, മിതമായത്, കുറഞ്ഞത് എന്നിങ്ങനെയാണ് ജലക്ഷാമത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിച്ചിരിക്കുന്നത്.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വരള്‍ച്ച റിപ്പോര്‍ട്ട്, ജില്ല കലക്ടറുടെ ഓഫിസുകളില്‍ നിന്ന് ലഭിച്ച ഡേറ്റ എന്നിവ ഉപയോഗിച്ച് പഠനത്തേയും പഞ്ചായത്ത്, ഗാര്‍ഹിക തലത്തില്‍ സര്‍വേ, ഫീല്‍ഡ് വെരിഫിക്കേഷന്‍ തുടങ്ങിയവയേയും അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയതാണ് റിപ്പോര്‍ട്ട്.
കാസര്‍കോട് (24.74%) തിരുവനന്തപുരം -22.01%, പത്തനംതിട്ട -20.72, കോഴിക്കോട് -20.48 എന്നീ ജില്ലകളാണ് ഉയര്‍ന്ന ജലക്ഷാമ സാധ്യതയുള്ള ജില്ലകള്‍.
മലപ്പുറം (14.84%) ഇടുക്കി (10.60) ആലപ്പുഴ- (10.41) കണ്ണൂര്‍ -(9.60) എന്നിവ മിതമായ ക്ഷാമം അനുഭവപ്പെടുന്ന ജില്ലകളിലും എറണാകുളം (5.28%), കോട്ടയം -(4.29) എന്നിവ കുറഞ്ഞ ജലക്ഷാമ സാധ്യതയുള്ള ജില്ലകളുടെ പട്ടികയിലും ഉള്‍പെടുന്നു.
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള 12.08 ശതമാനം വാര്‍ഡുകളും ജലക്ഷാമം രൂക്ഷമായ ഗാര്‍ഹിക ഹോട്ട് സ്‌പോട്ടുകളെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഭൂജല നിരപ്പില്‍ ഉണ്ടാകുന്ന കുറവനുസരിച്ച് കേരളത്തില്‍ മൂന്ന് ബ്ലോക്കുകള്‍ ക്രിട്ടിക്കലായും 30 ബ്ലോക്കുകള്‍ സെമി ക്രിട്ടിക്കലായും കേന്ദ്ര ഭൂഗര്‍ഗ ജല ബോര്‍ഡ് രേഖപ്പെടുത്തുന്നു. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍, മലമ്പുഴ, ബ്ലോക്കുകളും കാസര്‍കോട് ബ്ലോക്കുമാണ് ജലക്ഷാമത്തിന് അതീവ സാധ്യതയുള്ള പ്രദേശങ്ങള്‍. കാലാവസ്ഥാ വ്യതിയാനം കേരളത്തില്‍ അപകടകരമാം വിധം വര്‍ധിച്ചതായും പഠനം ചൂണ്ടിക്കാട്ടുന്നു. മഴയിലും താപനിലയിലും ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും കേരളത്തില്‍ ഭീകരമായി വര്‍ധിച്ചിട്ടുണ്ട്.
വേനല്‍ക്കാലങ്ങളില്‍ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന ഭാഗങ്ങള്‍ എല്ലാ ജില്ലയിലുമുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ മൊത്തം വാര്‍ഷിക ഭൂഗര്‍ഭ ജല ലഭ്യത 567 കോടി ക്യുബിക് മീറ്ററാണെന്ന് 2024ലെ ഭൂഗര്‍ഭ ജല വിലയിരുത്തല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 53.78 ശതമാനം ഭൂഗര്‍ഭ ജല ഉപയോഗമാണ് നടക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഭാവിയില്‍ വലിയ ജലക്ഷാമം വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
study reveals kasaragod district has highest water scarcity risk in kerala while kottayam reports lowest climate change and groundwater decline raise concerns
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."