കളം മാറിയവരിൽ ആരു ജയിക്കും? മുൻ മന്ത്രി വീണ്ടും സഭ കാണുമോ?
കൊച്ചി: പാർട്ടിയും മുന്നണിയും മാറി മത്സരരംഗത്ത് ഇറങ്ങിയവർ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് കളം നിറഞ്ഞെങ്കിലും ജനവിധി ആർക്ക് അനുകൂലമാകും. പതിവിൽ നിന്ന് വ്യത്യസ്തമായി സി.പി.എമ്മിൽ നിന്നും സി.പി.ഐയിൽ നിന്നും ചേരിമാറി തെരഞ്ഞെടുപ്പിന് ഇറങ്ങിയ നേതാക്കളുടെ എണ്ണം വർധിച്ചത് ഇത്തവണത്തെ പ്രത്യേകതയായിരുന്നു. മുൻമന്ത്രിയും സി.പി.എം സംസ്ഥാനകമ്മിറ്റി അംഗവുമായിരുന്ന ജി. സുധാകരൻ പാർട്ടിയുമായി ഇടഞ്ഞ് യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കുന്ന അമ്പലപ്പുഴയും സി.പി. എമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂരിൽ നേതൃത്വത്തെ വെല്ലുവിളിച്ച് ഇറങ്ങിയിരിക്കുന്ന വി. കുഞ്ഞികൃഷ്ണൻ മത്സരിക്കുന്ന പയ്യന്നൂരും ടി.കെ ഗോവിന്ദൻ ജനവിധി തേടുന്ന തളിപ്പറമ്പുമാണ് ഏറെ ശ്രദ്ധ ആകർഷിക്കുന്നത്. ജില്ലാനേതൃത്വവുമായി ഇടഞ്ഞുനിന്ന ജി. സുധാകരന് മുന്നിൽ അനുരജ്ഞനനീക്കങ്ങൾ പാളിയതോടെയാണ് അമ്പലപ്പുഴയെന്ന സ്വന്തം തട്ടകത്തിൽ സിറ്റിങ് എം.എൽ.എയും ശിഷ്യനുമായ എച്ച്. സലാമിനെ നേരിടാൻ ഇറങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയൻ കടുത്ത ഭാഷയിൽ ജി. സുധാകരനെ വിമർശിച്ചതും പാർട്ടി സംവിധാനം പ്രസ്റ്റീജ് പോരാട്ടമായി അമ്പലപ്പുഴയെ വിശേഷിപ്പിച്ചതും രാഷ്ട്രീയകേരളം ചർച്ച ചെയ്തു. ഇവിടെ പോളിങ് ശതമാനം 80 ശതമാനത്തിലധികമായതോടെ ഫലത്തിൽ ഇരുകൂട്ടരും അവകാശവാദം ഉന്നയിക്കുകയാണ്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമളയുടെ സ്ഥാനാർഥിത്വത്തിനെതിരേ രംഗത്തുവന്ന മുൻ ജില്ലാസെക്രട്ടേറിയറ്റ് അംഗം ടി.കെ ഗോവിന്ദൻ സി.പി.എം കോട്ടയിൽ വിള്ളലുണ്ടാക്കുമോയെന്നതാണ് കേരളം ഉറ്റുനോക്കുന്നത്. അതുപോലെ ഇളകാത്ത ഇടതുമണ്ണിൽ അടിയൊഴുക്കുകളിൽ പ്രതീക്ഷയർപ്പിച്ചാണ് നിലവിലെ എം.എൽ.എ ടി.ഐ മധുസൂദനനെതിരേ സി.പി.എം മുൻ ജില്ലാകമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണൻ യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കുന്നത്. ധനരാജ് രക്തസാക്ഷി ഫണ്ടിൽ അഴിമതി ആരോപിച്ച് പാർട്ടിയെയും എം.എൽ.എയെയും മുൾമുനയിൽ നിർത്തിയ കുഞ്ഞികൃഷ്ണന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 49,780 വോട്ടിന്റെ ഭൂരിപക്ഷത്തിൽ നിയമസഭയിലെത്തിയ മധുസൂദനന്റെ തുടർവിജയത്തിന് തടയിടാൻ കഴിയുമോയെന്നാണ് ഉറ്റുനോക്കുന്നത്. നിലമ്പൂരിൽ നിന്ന് എൽ.ഡി.എഫ് സ്വതന്ത്രനായി നിയമസഭയിലെത്തിയ പി.വി അൻവർ ഇത്തവണ ബേപ്പൂരിൽ നിന്ന് യു.ഡി.എഫ് സ്വതന്തനായിട്ടാണ് മന്ത്രി മുഹമ്മദ് റിയാസിനെ നേരിടുന്നത്. അരിവാൾ ചുറ്റിക നക്ഷത്രത്തിൽ നേരത്തെ നിയമസഭയിലെത്തിയ പി.കെ ശശി സി.പി.എമ്മിനെതിരേ മുന്നേറ്റം സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ച് ഒറ്റപ്പാലത്ത് സിറ്റിങ് എം.എൽ.എ കെ. പ്രേംകുമാറിനെതിരേ കൈപ്പത്തി ചിഹ്നത്തിലാണ് ഇത്തവണ ജനവിധി തേടുന്നത്. വി.എസിന്റെ സന്തതസഹചാരിയായിരുന്ന എം. സുരേഷ് മലമ്പുഴയിൽ കോൺഗ്രസ് സ്ഥാനാർഥിയായിട്ടാണ് മത്സരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായി ഷെർണൂരിൽ ജനവിധി തേടിയ സന്ദീപ് വാര്യർക്ക് തൃക്കരിപ്പൂരിൽ നിന്ന് ഇത്തവണ കൈപ്പത്തി ചിഹ്നത്തിൽ നിയമസഭയിലെത്താൻ കഴിയുമോയെന്നാണ് മറ്റൊരു സസ്‌പെൻസ്. 1977 മുതൽ സി.പി.എം പ്രതിനിധികളെ മാത്രം തെരഞ്ഞെടുത്തിട്ടുള്ള ഇവിടെ സന്ദീപിലൂടെ അട്ടിമറി നടക്കുമോ അതോ വി.പി.പി മുസ്തഫയിലൂടെ മണ്ഡലം ഇടതുചേരിക്കൊപ്പം തന്നെ നിലനിൽക്കുമോയെന്ന് ഏവരും ഉറ്റുനോക്കുകയാണ്. സ്ഥാനാർഥികളുടെ കളംമാറ്റം കൊണ്ട് ശ്രദ്ധിക്കപ്പെട്ട കൊട്ടാരക്കരയിൽ സി.പി.എം വിട്ടുവന്ന ഐഷാ പോറ്റിയാണ് യു.ഡി.എഫിന്റെ സ്ഥാനാർഥി. എൽ.ഡി.എഫ് സ്ഥാനാർഥിയായ ധനമന്ത്രി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."