HOME
DETAILS

നെടുങ്കണ്ടത്ത് മൃതദേഹം കണ്ടെത്തിയ കേസ്: പോസ്റ്റ്‌മോര്‍ട്ടം ഇന്ന്, പ്രതിയെന്ന് സംശയിക്കുന്ന ഇളയ മകനായി തെരച്ചില്‍ ഊര്‍ജ്ജിതം

  
Web Desk
April 28, 2026 | 3:20 AM

double murder in nedumkandam idukki police search for suspect son12

നെടുങ്കണ്ടം (ഇടുക്കി): നെടുങ്കണ്ടത്ത് മൃതദേഹങ്ങള്‍ കണ്ടെത്തിയ കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ഇളയമകനായി പോലിസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. വയോധികയുടെയും മകന്റെയും മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം വീടിന് സമീപം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. നെടുങ്കണ്ടം പച്ചടി തോട്ടുവാക്കട പൊന്നുട്ടയില്‍ മേരിക്കുട്ടി (70), മകന്‍ റെജി (48) എന്നിവരാണ് മരിച്ചത്. മേരിക്കുട്ടിയുടെ ഇളയ മകന്‍ സജി ഇരുവരെയും കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ മറവു ചെയ്തതാകാമെന്നാണ് പൊലിസ് നിഗമനം. ഇയാള്‍ ഒളിവിലാണ്. ഇയാള്‍ക്കായി പൊലിസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം പോസ്റ്റ്മാര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇന്നാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുക. 

ഏതാനും ആഴ്ചകളായി മേരിക്കുട്ടിയെയും മകന്‍ റെജിയേയും നാട്ടില്‍ കാണാനില്ലായിരുന്നു. ഇതോടെ മകള്‍ നെടുങ്കണ്ടം പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തി. വീടിന് സമീപത്ത് കൃഷിയിടത്തില്‍ മണ്ണിളകി കിടക്കുന്നത് കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു. 

തുടര്‍ന്ന് ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെയും പൊലിസ് സര്‍ജന്റെയും സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയില്‍ രണ്ട് മൃതദേഹങ്ങളും കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങള്‍ അഴുകിയ നിലയിലാണ്. 15 ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. 

മരിച്ച റെജിയും പ്രതിയെന്ന് സംശയിക്കുന്ന സജിയും തമ്മില്‍ മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. സ്ഥിരം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ഇവര്‍ അയല്‍ക്കാരെയും സഹോദരിമാരടക്കമുള്ള ബന്ധുക്കളെയും വീട്ടിലേക്ക് അടുപ്പിച്ചിരുന്നില്ല. രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന അമ്മയെ കാണുന്നതിനായി സഹോദരിമാര്‍ വീട്ടില്‍ എത്തുന്നത് പോലും ഇയാള്‍ തടഞ്ഞിരുന്നു. റെജിയും സജിയും തമ്മില്‍ മദ്യപാനത്തെ തുടര്‍ന്നുണ്ടായ കൈയാങ്കളി കൊലപാതകത്തില്‍ കലാശിച്ചതായാണ് നിഗമനം.

സജി കഴിഞ്ഞ ദിവസം വരെ വീട്ടില്‍ ഉണ്ടായിരുന്നു. പൊലിസ് സംഘം  പ്രദേശത്ത് എത്തിയതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. സജിയെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കിയതായി ജില്ലാ പൊലിസ് മേധാവി കെ.എം സാബു മാത്യു പറഞ്ഞു.

police intensify search for younger son suspected in murder of mother and brother in nedumkandam idukki bodies found buried near house



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌ട്രോങ് റൂമിലെ സുരക്ഷാവീഴ്ച: യു.ഡി.എഫ് ഹരജി ഇന്ന് പരിഗണിക്കും

Kerala
  •  2 hours ago
No Image

റിയാദില്‍ മലപ്പുറം സ്വദേശി അന്തരിച്ചു

Saudi-arabia
  •  2 hours ago
No Image

നിതിന്‍ രാജിന്റെ മരണം: സംസ്ഥാനത്ത് ഹര്‍ത്താല്‍ തുടങ്ങി; പലയിടത്തും വാഹനങ്ങള്‍ തടഞ്ഞു, കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങി

Kerala
  •  2 hours ago
No Image

കളം മാറിയവരിൽ ആരു ജയിക്കും? മുൻ മന്ത്രി വീണ്ടും സഭ കാണുമോ?

Kerala
  •  2 hours ago
No Image

'കെ.എസ്‌.യു പ്രവര്‍ത്തകര്‍ മന്ത്രി വീണയെ ആക്രമിച്ചെന്ന് പറഞ്ഞിട്ടില്ല'; മലക്കംമറിഞ്ഞ് സ്പീക്കർ

Kerala
  •  2 hours ago
No Image

മലയാറ്റൂര്‍- നീലീശ്വരം പഞ്ചായത്ത് ഓഫിസ് പൂട്ടാന്‍ മറന്നു; ഞായറാഴ്ച മുഴുവന്‍ തുറന്നുകിടന്നത് 'ഭാഗ്യം' കൊണ്ട് മാത്രം

Kerala
  •  2 hours ago
No Image

സ്റ്റാലിൻ കൊലപാതകങ്ങളുടെ ചക്രവർത്തി; കമ്മ്യൂണിസ്റ്റ് ആചാര്യനെതിരേ സി.പി.ഐ നേതാവ്

International
  •  3 hours ago
No Image

പവർകട്ട് ഇല്ലാതാക്കാൻ പത്തുവർഷത്തിനിടെ ചെലവിട്ടത് 23,841.62 കോടി

Kerala
  •  3 hours ago
No Image

വീണ്ടും പവർക്കട്ട്; പൊളിഞ്ഞത് സർക്കാരിന്റെ പ്രധാന പരസ്യവാചകം

Kerala
  •  3 hours ago
No Image

ഇന്നും കനത്ത ചൂട്; മഴയ്ക്കും സാധ്യത, നാളെ രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  3 hours ago