HOME
DETAILS

മൂന്ന് തവണ എംഎല്‍എയായി, ഇനി ഭാര്യയെയാക്കണം; എം.വി. ഗോവിന്ദനെതിരെ ടി.കെ.ഗോവിന്ദന്‍, പിന്നാലെ പാര്‍ട്ടിവിട്ടു 

  
March 16, 2026 | 12:32 PM

Three-time MLA now wants his wife to contest TK Govindan comes out against MV Govindan later quits the party

കണ്ണൂര്‍: തളിപ്പറമ്പ് മണ്ഡലത്തില്‍ സിപിഎമ്മില്‍ പൊട്ടിത്തെറി. പി.കെ. ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയതില്‍ പാര്‍ട്ടി സെക്രട്ടറിയും ശ്യാമളയുടെ ഭര്‍ത്താവുമായ എം.വി. ഗോവിന്ദനെ രൂക്ഷമായി വിമര്‍ശിച്ച് ടി.കെ. ഗോവിന്ദന്‍.  മൂന്നുതവണ എംഎല്‍എ ആയിരുന്നിട്ട് നാലാമത്തെ തവണ ആ കസേരയിലേക്ക് ഭാര്യയെ പിടിച്ചിരുത്തുന്ന നയത്തോട് തനിക്ക് യോജിക്കാനാവില്ലെന്ന് എം.വി. ഗോവിന്ദനോട് തന്നെ താന്‍ നേരിട്ടു പറഞ്ഞിരുന്നെന്ന് കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. 

രണ്ട് ടേം ആയാല്‍ പിന്നെ മത്സരിക്കാന്‍ പാടില്ലെന്നാണ് പാര്‍ട്ടി നയം. മൂന്ന് ടേം എംഎല്‍എ ആയിട്ട് നാലാം ടേം എന്റെ ഭാര്യക്ക് കൊടുക്കണം. അതിന്റെ അര്‍ഥമെന്താണ്, നാലാമതും താന്‍ ആയിരിക്കണം. പക്ഷേ ഇപ്പോള്‍ സെക്രട്ടറി ആയതിനാല്‍ അത് നടക്കില്ല എന്നതുകൊണ്ട് ഭാര്യയെ അവിടെ എംഎല്‍എ ആക്കാന്‍ ശ്രമം നടക്കുന്നു. താന്‍ അതിനെ എതിര്‍ത്തു എം.വി. ഗോവിന്ദനെ ഉന്നമിട്ട് ടി.കെ. ഗോവിന്ദന്‍ പറഞ്ഞു.

തളിപ്പറമ്പ് മണ്ഡലത്തില്‍ പി.കെ. ശ്യാമളയെസ്ഥാനാര്‍ഥിയാക്കിയതിന് പിന്നാലെ കണ്ണൂര്‍ സി.പി.എമ്മില്‍ വന്‍ പൊട്ടിത്തെറി. മുതിര്‍ന്ന നേതാവും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ടി.കെ ഗോവിന്ദന്‍ പാര്‍ട്ടി വിട്ട് ശ്യാമളയ്‌ക്കെതിരെ മത്സരിക്കും.

നേരത്തെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരേ കമ്മിറ്റിയില്‍ എതിര്‍പ്പ് അറിയിച്ച ഗോവിന്ദന്‍, ഇക്കഴിഞ്ഞ ദിവസങ്ങളിലെ യോഗങ്ങളില്‍ പങ്കെടുത്തിരുന്നില്ല. നിലവില്‍ ഹാന്‍വീവ് ചെയര്‍മാന്‍ ആണ് ടി കെ ഗോവിന്ദന്‍.പി.കെ.ശ്യാമളയെ തളിപ്പറമ്പില്‍ മത്സരിപ്പിക്കാനുള്ള നീക്കത്തില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ എതിര്‍പ്പുകളുയര്‍ന്നിരുന്നു. സോഷ്യല്‍ മീഡിയയിലും മറ്റും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും ശ്യാമളയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരായി പോസ്റ്ററുകളടക്കം പ്രത്യക്ഷപ്പെട്ടിരുന്നു.

ശ്യാമളയ്ക്ക് അണികളുമായോ പൊതുജനങ്ങളുമായോ വേണ്ടത്ര ആത്മബന്ധമില്ല, അവര്‍ ഒരു ജനകീയ നേതാവല്ലെന്നുമാണ് പ്രധാന വിമര്‍ശനം. ജനകീയനായ ഒരാളെ സ്ഥാനാര്‍ഥിയാക്കിയില്ലെങ്കില്‍ അത് പാര്‍ട്ടിയുടെ ജയസാധ്യതയെ ബാധിക്കുമെന്നുമാണ് അണികള്‍ പറയുന്നത്.എന്നാല്‍ ഇതെല്ലാം തള്ളിയാണ ശ്യാമളയ്ക്ക് തളിപ്പറമ്പില്‍ സീറ്റ് നല്‍കിയത്.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാഹന പിഴ പകുതി അടച്ച് തീർപ്പാക്കാം: അദാലത്ത് അവസാനിക്കാൻ ഇനി രണ്ട് ദിവസം കൂടി മാത്രം

Kerala
  •  3 days ago
No Image

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: " എനിക്ക് തെറ്റുപറ്റിപ്പോയി, ഞാൻ കീഴടങ്ങുകയാണ്"; കുറ്റം സമ്മതിച്ച് പ്രതി സജി

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്; ദിവസവും വൈകീട്ട് 6 നും 12 നും ഇടയില്‍ അരമണിക്കൂര്‍ വൈദ്യുതി മുടങ്ങും

Kerala
  •  3 days ago
No Image

ഹര്‍ത്താലിലെ അക്രമം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, ആഹ്വാനം ചെയ്തവര്‍ക്ക് നോട്ടിസ്

Kerala
  •  3 days ago
No Image

അമേരിക്കയുടെ ഉപരോധത്തെ വെല്ലുവിളിച്ച് ഹോര്‍മുസ് കടന്ന് റഷ്യന്‍ ആഡംബര നൗക

International
  •  3 days ago
No Image

മരിച്ചുപോയ സഹോദരിയുടെ പേരിലുള്ള പണം പിന്‍വലിക്കാന്‍ ബാങ്കിലെത്തി, ഉടമ നേരിട്ടെത്തണമെന്ന് അധികൃതര്‍, അസ്ഥികൂടവുമായെത്തി വയോധികന്‍- വീഡിയോ

National
  •  3 days ago
No Image

' മതംമാറ്റത്തിന് വിദേശ ഫണ്ടെത്തുന്നു; ജീവകാരുണ്യ പ്രവര്‍ത്തനത്തിനെന്ന് പ്രചരിപ്പിക്കുന്നു' ക്രൈസ്തവര്‍ക്കെതിരെ ബി.ജെ.പി ഔദ്യോഗിക പത്രം 'ജന്മഭൂമി' 

Kerala
  •  3 days ago
No Image

20,000 ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാനായില്ലെന്ന പരാതി; പൗരന്‍മാര്‍ക്ക് വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കേണ്ട ബാധ്യത തെരഞ്ഞെടുപ്പ് കമ്മീഷന്; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി 

Kerala
  •  3 days ago
No Image

ആണവ വിഷയത്തില്‍ ചര്‍ച്ചയില്ലാതെ ഹോര്‍മുസ് കരാര്‍; നിര്‍ദ്ദേശം മുന്നോട്ട് വെച്ച് ഇറാന്‍, അതൃപ്തി പ്രകടിപ്പിച്ച് ട്രംപ്

International
  •  3 days ago
No Image

വാഴയൂരില്‍ ലോറി നിയന്ത്രണം വിട്ട് മതിലിലിടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

Kerala
  •  3 days ago