മരിച്ചുപോയ സഹോദരിയുടെ പേരിലുള്ള പണം പിന്‍വലിക്കാന്‍ ബാങ്കിലെത്തി, ഉടമ നേരിട്ടെത്തണമെന്ന് അധികൃതര്‍, അസ്ഥികൂടവുമായെത്തി വയോധികന്‍- വീഡിയോ
ഭുവനേശ്വര്‍: മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ തുക പിന്‍വലിക്കാന്‍ അസ്ഥികൂടവും ചുമന്നെത്തി വയോധികന്‍. ഒഡിഷയിലെ ക്യോന്‍ജര്‍ ജില്ലയിലെ പട്ടാനയിലാണ് സംഭവം നടന്നത്. ജീതു മുണ്ട എന്ന ആദിവാസി വയോധികനാണ് പണം വിട്ടുകിട്ടാനായി ചുട്ടുപൊള്ളുന്ന വെയിലില്‍ അസ്ഥികൂടവും ചുമലിലേറ്റി മൂന്ന് കിലോമീറ്ററോളം നടന്ന് ബാങ്കിലെത്തിയത്.
ജീതുവിന്റെ സഹോദരി കല്‍റ മുണ്ടയ്ക്ക് പട്ടാനയിലെ മാലിപോസിയിലുള്ള ഗ്രാമീണ്‍ ബാങ്ക് ശാഖയിലാണ് അക്കൗണ്ടുണ്ടായിരുന്നത്. ഈ വര്‍ഷം ജനുവരി 26ന് കല്‍റ മരിച്ചു. ഇവരുടെ ഭര്‍ത്താവും ഏക മകനും നേരത്തെ മരിച്ചിരുന്നു. ജീതു മാത്രമാണ് കല്‍റയുടെ ഏത ബന്ധു.
A man in Odisha dug up his deceased sister’s grave and brought her skeleton to the bank Just to prove she had died.
— Woke Eminent (@WokePandemic) April 28, 2026
He had been trying to withdraw ₹20,000 from her account, but bank officials kept insisting he bring the account holder in person. Despite repeatedly telling them… pic.twitter.com/hICEqwvPFu
സഹോദരിയുടെ അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ ജീതു ബാങ്കിലെത്തിയെങ്കിലും അക്കൗണ്ട് ഉടമ നേരിട്ടു ഹാജരായാലേ പണം പിന്‍വലിക്കാനാകൂ എന്ന് അധികൃതര്‍ അറിയിച്ചു.സഹോദരി മരിച്ചെന്ന് ജീതു പറഞ്ഞിട്ടും അധികൃതര്‍ ചെവികൊണ്ടില്ല. ഇതല്ലെങ്കില്‍ നിയമപരമായ അവകാശ രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചു. നിരക്ഷരനായ ജീതുവിന് ഇത്തരത്തിലൊരു രേഖ ഹാജരാക്കാനായില്ല. പലതവണ ജീതു ബാങ്കിലെത്തിയെങ്കിലും അധികൃതര്‍ ഇതുതന്നെ ആവര്‍ത്തിച്ചു.
തുടര്‍ന്ന് തിങ്കളാഴ്ച്ചയോടെ ശ്മശാനത്തിലെത്തി സഹോദരിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കുഴിച്ചെടുത്ത് ഇതുമായി ജീതു ബാങ്കിലെത്തുകയായിരുന്നു. ഈ കാഴ്ച്ച അധികൃതരെയുള്‍പ്പെടെ ഞെട്ടിച്ചു.
അതേസമയം, പണം പിന്‍വലിക്കാനുള്ള വ്യവസ്ഥകളെക്കുറിച്ചെല്ലാം ജീതുവിനെ പറഞ്ഞു മനസ്സിലാക്കാന്‍ ബാങ്ക് അധികൃതര്‍ ശ്രമിച്ചിട്ടും അതിന് സാധിച്ചില്ലെന്ന് പട്ടാന പൊലിസ് ഇന്‍സ്‌പെക്ടര്‍ കിരണ്‍ പ്രസാദ് സാഹു പറഞ്ഞു. കല്‍റയുടെ നോമിനി മരിച്ചുപോയ സാഹചര്യത്തില്‍, ഏക അവകാശി എന്ന നിലയില്‍ ജീതുവിന് പണം ലഭ്യമാക്കാനുള്ള നടപടികള്‍ ബാങ്കുമായി ബന്ധപ്പെട്ട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
In a bizarre and heart-wrenching incident in Odisha's Keonjhar district, a 50-year-old tribal man named Jeetu Munda carried his deceased sister's skeletal remains to a branch of the Odisha Grameen Bank.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."