HOME
DETAILS

എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് 15ന്, പ്ലസ് ടു ഫലം മെയ് 22 ന്

  
April 28, 2026 | 7:15 AM

kerala-sslc-plus-two-result-date-2026-announced

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം മെയ് 15നും ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം കഴിഞ്ഞാലുടന്‍ തന്നെ പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കും. മെയ് അവസാനത്തോടുകൂടി അതിന്റെ ഫലവും പ്രസിദ്ധീകരിക്കും. ഫലപ്രഖ്യാപനം കഴിഞ്ഞാലുടന്‍ തന്നെ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. 

പരീക്ഷാ മൂല്യനിര്‍ണ്ണയത്തില്‍ പങ്കെടുക്കാത്ത രണ്ടായിരത്തിലധികം അധ്യാപകരുണ്ട്. ഇവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരീക്ഷാ മൂല്യനിര്‍ണ്ണയ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പിഴവുകള്‍ വരുത്തുന്ന സ്‌കൂള്‍ അധികാരികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പി.ആര്‍ വര്‍ക്കുമായി സീനിയര്‍ നേതാക്കളെ താറടിച്ച് മുഖ്യമന്ത്രി ആകാനുള്ള മോഹം നടക്കില്ല'; കൊച്ചി ഡി.സി.സി ഓഫിസിന് സമീപം വി.ഡി സതീശനെതിരെ ഫ്‌ളക്‌സ്

Kerala
  •  5 hours ago
No Image

മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്നതിൽ സമസ്ത മുന്നിൽ: ജിഫ് രി തങ്ങൾ  

Kerala
  •  5 hours ago
No Image

നെടുങ്കണ്ടം ഇരട്ടകൊലപാതം; പ്രതിയെന്ന സംശയിക്കുന്ന സജി പൊലിസ് പിടിയില്‍

Kerala
  •  5 hours ago
No Image

അള്‍ട്രാവയലറ്റ് സൂചികയും ഉയരുന്നു; അതീവ ജാഗ്രത

Weather
  •  5 hours ago
No Image

ആ ഹൃദയം ഇനി മിടിക്കില്ല, 10 വര്‍ഷം മുമ്പ് എയര്‍ആംബുലന്‍സ് വഴി എത്തിയ ഹൃദയം സ്വീകരിച്ച മാത്യു അച്ചാടന്‍ ഓര്‍മയായി

Kerala
  •  5 hours ago
No Image

'സുപ്രഭാതം കരിയർ ക്ലിനിക്' മെയ് 29 മുതൽ ജൂൺ 7 വരെ

Kerala
  •  6 hours ago
No Image

മുംബൈയില്‍ ബിരിയാണിയും തണ്ണിമത്തനും കഴിച്ചതിന് പിന്നാലെ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു; ഭക്ഷ്യ വിഷബാധയെന്ന് സംശയം

National
  •  7 hours ago
No Image

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം; മരിച്ചത് വര്‍ക്കല സ്വദേശി

Kerala
  •  7 hours ago
No Image

ഹോര്‍മുസ് പ്രതിസന്ധിയില്‍ കുതിച്ചുകയറി ഇലക്ട്രിക് വാഹന വിപണി

International
  •  7 hours ago
No Image

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ടെലഗ്രാമില്‍ വില്‍പന; കോഴിക്കോട് സ്വദേശിക്കെതിരെ കേസെടുത്തു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി

Kerala
  •  7 hours ago