HOME
DETAILS

20,000 ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാനായില്ലെന്ന പരാതി; പൗരന്‍മാര്‍ക്ക് വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കേണ്ട ബാധ്യത തെരഞ്ഞെടുപ്പ് കമ്മീഷന്; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി 

  
April 28, 2026 | 8:01 AM

kerala high court slams election commission in postal ballot case

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലെ പോസ്റ്റല്‍ ബാലറ്റ് വിവാദത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയുടെ വിമര്‍ശനം. ഇരുപതിനായിരം ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാനായില്ലെന്ന ആരോപണം അതീവ ഗുരുതരമാണെന്നും, എല്ലാ പൗരന്‍മാര്‍ക്കും വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കേണ്ടത് കമ്മീഷന്റെ ഉത്തരവാദിത്തമാണെന്നും ഹൈക്കോടതി പറഞ്ഞു. 

തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി സേവനം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് പോലും മതിയായ സൗകര്യം ഒരുക്കാനാവാത്തതിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടറേറ്റുകളില്‍ വോട്ട് ചെയ്യാനുള്ള അവസരം നല്‍കാമായിരുന്നു, അത് എന്തുകൊണ്ട് പരിഗണിച്ചില്ലെന്നും കോടതി ചോദിച്ചു. കമ്മീഷന്‍ അവസരത്തിനൊത്ത് ഉയരണമായിരുന്നു, കണക്ക് ബോധ്യപ്പെടുത്തൂവെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. 

അതേസമയം മതിയായ സൗകര്യം ഒരുക്കിയിരുന്നെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് നടപടികള്‍ അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തില്‍ വീണ്ടും അവസരം ഒരുക്കാനാവില്ലെന്നാണ് കമ്മീഷന്റെ നിലപാട്. എക്‌സിറ്റ് പോള്‍ അടക്കം വരാന്‍ പോകുന്ന ഘട്ടത്തില്‍ ഇനി അവസരം നല്‍കുന്നത് അനുചിതമാകുമെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍. 

എന്നാല്‍ വോട്ടവകാശമെന്നത് ജനാധിപത്യപരമായ അവകാശമാണെന്നും കമ്മീഷന് വേണ്ടി ജോലി ചെയ്തവര്‍ക്ക് അത് നിഷേധിച്ചത് അപലപനീയമാണെന്നും ആക്ഷന്‍ കൗണ്‍സില്‍ സെക്രട്ടറി എസ്. ഇര്‍ഷാദ് പ്രതികരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആണവ വിഷയത്തില്‍ ചര്‍ച്ചയില്ലാതെ ഹോര്‍മുസ് കരാര്‍; നിര്‍ദ്ദേശം മുന്നോട്ട് വെച്ച് ഇറാന്‍, അതൃപ്തി പ്രകടിപ്പിച്ച് ട്രംപ്

International
  •  4 hours ago
No Image

വാഴയൂരില്‍ ലോറി നിയന്ത്രണം വിട്ട് മതിലിലിടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

സംസ്ഥാനത്ത് മില്‍മ പാല്‍വില വര്‍ധിപ്പിക്കും; ലിറ്ററിന് നാലു രൂപ വരെ കൂട്ടാന്‍ അനുമതി

Kerala
  •  4 hours ago
No Image

എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് 15ന്, പ്ലസ് ടു ഫലം മെയ് 22 ന്

Kerala
  •  5 hours ago
No Image

'പി.ആര്‍ വര്‍ക്കുമായി സീനിയര്‍ നേതാക്കളെ താറടിച്ച് മുഖ്യമന്ത്രി ആകാനുള്ള മോഹം നടക്കില്ല'; കൊച്ചി ഡി.സി.സി ഓഫിസിന് സമീപം വി.ഡി സതീശനെതിരെ ഫ്‌ളക്‌സ്

Kerala
  •  5 hours ago
No Image

മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്നതിൽ സമസ്ത മുന്നിൽ: ജിഫ് രി തങ്ങൾ  

Kerala
  •  5 hours ago
No Image

നെടുങ്കണ്ടം ഇരട്ടകൊലപാതം; പ്രതിയെന്ന സംശയിക്കുന്ന സജി പൊലിസ് പിടിയില്‍

Kerala
  •  5 hours ago
No Image

അള്‍ട്രാവയലറ്റ് സൂചികയും ഉയരുന്നു; അതീവ ജാഗ്രത

Weather
  •  5 hours ago
No Image

ആ ഹൃദയം ഇനി മിടിക്കില്ല, 10 വര്‍ഷം മുമ്പ് എയര്‍ആംബുലന്‍സ് വഴി എത്തിയ ഹൃദയം സ്വീകരിച്ച മാത്യു അച്ചാടന്‍ ഓര്‍മയായി

Kerala
  •  5 hours ago
No Image

'സുപ്രഭാതം കരിയർ ക്ലിനിക്' മെയ് 29 മുതൽ ജൂൺ 7 വരെ

Kerala
  •  6 hours ago