HOME
DETAILS

അന്തരീക്ഷത്തില്‍ ഉയര്‍ന്ന ഈര്‍പ്പം; ചുട്ടുപൊള്ളി നാടും നഗരവും

  
സ്വന്തം ലേഖിക
March 20, 2026 | 6:21 AM

high-humidity-levels-scorching-heat-affecting-kerala

കോഴിക്കോട്: കൊടുംചൂടില്‍ ഉരുകിയൊലിക്കുകയാണ് നാടും നഗരവും. ഉച്ചനേരങ്ങളില്‍ മാത്രമല്ല രാവിലെത്തന്നെ വെയിലിന് ചൂടുപിടിക്കുന്നു. വൈകിട്ടും തീവ്രത ഒട്ടും കുറയുന്നില്ല. ഏതാനും നേരം വെയില്‍ കൊണ്ടാല്‍ത്തന്നെ തളരുന്ന അവസ്ഥയാണ്. 35.6 ഡിഗ്രിയാണ് ഇന്നലെ രേഖപ്പെടുത്തിയ കൂടിയ താപനില. കുറഞ്ഞ താപനില 26.6 ഡിഗ്രിയാണ്. അന്തരീക്ഷത്തിലെ ഈര്‍പ്പം (ആര്‍ദ്രത) കാരണം 43 ഡിഗ്രിക്ക് മുകളിലാണ് ചൂട് അനുഭവപ്പെടുന്നത്. 

കിഴക്കന്‍ മലയോരത്തും ഇടനാട് പ്രദേശങ്ങളിലും ഇടയ്ക്കിടയ്ക്ക് വേനല്‍മഴ പെയ്യുന്നത് ആശ്വാസമാണെങ്കിലും നഗരത്തിലെ ചൂട് അസഹനീയമാണ്. പലയിടത്തും മൂടിക്കെട്ടിയ അന്തരീക്ഷമാണ്. മേഘാവൃതമായ അന്തരീക്ഷത്തില്‍ അള്‍ട്രാവലയറ്റ് സൂചിക കുറയുമെങ്കിലും ഉയര്‍ന്ന ആര്‍ദ്രത (High Humidity) യാണ് ഉണ്ടാവുക. അന്തരീക്ഷ വായുവില്‍ അടങ്ങിയിരിക്കുന്ന ജലബാഷ്പത്തിന്റെ  അളവിനെയാണ് അന്തരീക്ഷ ഈര്‍പ്പം അഥവാ ആര്‍ദ്രത എന്ന് വിളിക്കുന്നത്. അതിനാല്‍ തന്നെ താപനില കുറഞ്ഞാലും ഉയര്‍ന്ന ഈര്‍പ്പം ഉള്ളപ്പോള്‍ അനുഭവപ്പെടുന്ന ചൂട് (Feels Temperature) കൂടുതലായിരിക്കും. ഇതുതന്നെയാണ് നിലവില്‍ ചുട്ടുപൊള്ളാനുള്ള കാരണവും. കൂടാതെ, കടല്‍ കാറ്റിനൊപ്പം ഈര്‍പ്പം അന്തരീക്ഷത്തില്‍ എത്തുന്നതിലാണ് നഗരം വെന്തുരുകുന്നത്. ഇതിനൊപ്പം തന്നെ നഗരത്തിലെ തണല്‍ മരങ്ങള്‍ മുറിച്ച് മാറ്റപ്പെട്ടതും ചൂടിന്റെ കാഠിന്യം വര്‍ധിപ്പിക്കുകയാണ്. കടുത്ത ചൂടില്‍ തണല്‍ വിരിക്കാന്‍പോലും മരങ്ങള്‍ ഇല്ലാത്ത കാഴ്ച്ചയാണ്. 

ഈമാസം 17ഓടു കൂടി വേനല്‍മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്. ഇടിയോടുകൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. ഇതോടെ ചൂടിന് നേരിയ ശമനമുണ്ടാകുമെന്നാണ് കരുതുന്നത്. എന്നാല്‍ അന്തരീക്ഷത്തില്‍ ഈര്‍പ്പമുള്ളതിനാല്‍ വേനല്‍മഴ ശക്തമാകുന്നത് വരെ ചൂട് ഉയര്‍ന്ന് തന്നെ നില്‍ക്കും. സൂര്യാഘാതമുള്‍പ്പെടെ ഏല്‍ക്കാനുള്ള സാധ്യതയുണ്ട്. ഉച്ചനേരത്തും വെയിലത്ത് പണിയെടുക്കുന്നത് പരമാവധി ഒഴിവാക്കുക തന്നെയാണ് ഏറ്റവും പ്രധാനം. ഇതിലൂടെ നേരിട്ടുള്ള വെയിലില്‍നിന്ന് രക്ഷനേടാം. വേനല്‍മഴ കനിഞ്ഞില്ലെങ്കില്‍ വരും ദിവസങ്ങള്‍ ഇതിനേക്കാള്‍ പൊള്ളും. 

താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധരും കാലാവസ്ഥ നിരീക്ഷകരും ഒരുപോലെ മുന്നറിയിപ്പ് നല്‍കുന്നു.

 

Rising humidity levels in the atmosphere have intensified the heat, making conditions extremely uncomfortable across towns and cities. The combination of high temperatures and moisture in the air has led to a “feels-like” temperature much higher than the actual reading, causing distress among people.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റിയൽ എസ്റ്റേറ്റിൽ റെക്കോർഡ് കുതിപ്പുമായി ദുബൈ; ഏപ്രിലിൽ വിറ്റഴിച്ചത് 19.7 ബില്യൺ ദിർഹത്തിന്റെ അപ്പാർട്ടുമെന്റുകൾ

uae
  •  a day ago
No Image

ബെംഗളൂരുവിൽ പൂജയുടെ പേരിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; വ്യാജ ജ്യോത്സ്യനെതിരെ കേസെടുത്ത് പൊലിസ്

National
  •  a day ago
No Image

പ്രവാസികൾക്ക് ശുഭവാർത്ത; യുഎഇ വ്യോമാതിർത്തി തുറന്നു, ഈദ് യാത്രകൾക്ക് ടിക്കറ്റ് നിരക്ക് കുറയും

uae
  •  a day ago
No Image

വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്ന് യുവാവ് പുറത്തേക്ക് ചാടി; ചെന്നൈ വിമാനത്താവളത്തിൽ വൻ സുരക്ഷാ വീഴ്ച

National
  •  a day ago
No Image

'സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മുന്നില്‍ അഞ്ചു തവണ മാപ്പപേക്ഷ നല്‍കി, പശുവിനെ ദൈവമായല്ല ഉപകാരമുള്ള ഒരു മൃഗമായാണ് കണക്കാക്കിയത്' കോടതിയില്‍ സവര്‍ക്കറുടെ ചെറുമകന്‍

National
  •  a day ago
No Image

കുഞ്ഞുമക്കളുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മകളുറങ്ങുന്ന മിനബ് സ്‌കൂള്‍ ഇനി പ്രതിരോധത്തിന്റെ മ്യൂസിയം

International
  •  a day ago
No Image

യുഎഇയിൽ വേനൽച്ചൂട് കടുക്കുന്നു; ഉൾനാടുകളിൽ താപനില 45 ഡിഗ്രിയിലേക്ക്, ജാഗ്രതാ നിർദ്ദേശം

uae
  •  a day ago
No Image

കൂട്ടുകാര്‍ക്കൊപ്പം ഇറങ്ങിയില്ല, പിന്നെ ഇറങ്ങി, കൂട്ടുകാര്‍ തിരിച്ചു കയറിയപ്പോള്‍ കരയില്‍ അവനില്ല, ഒടുവില്‍...; കോടഞ്ചേരി പതങ്കയത്ത് വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു

Kerala
  •  a day ago
No Image

സ്വന്തം വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച് ആൺസുഹൃത്തിനൊപ്പം കടന്നുകളഞ്ഞു; രണ്ട് കുട്ടികളുടെ അമ്മയായ യുവതിയും ആൺസുഹൃത്തും പിടിയിൽ

Kerala
  •  a day ago
No Image

കോഴിക്കോട് ജില്ലയിലെ നിരോധനാജ്ഞയില്‍ ഇളവ്; വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ മാത്രമെന്ന് കലക്ടര്‍

Kerala
  •  a day ago