ഖത്തർ ഹെലികോപ്റ്റർ അപകടം: രക്തസാക്ഷികൾക്കായുള്ള മയ്യിത്ത് നിസ്കാരത്തിൽ പങ്കെടുത്ത് അമീർ, വിലാപയാത്രയിലും ചേർന്നു
ദോഹ: രാജ്യത്തിന്റെ സമുദ്രാതിർത്തിയിൽ ഖത്തർ സായുധ സേനയുടെ ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ ജീവൻ വെടിഞ്ഞ സൈനികർക്ക് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി മയ്യിത്ത് നമസ്കാരം നിർവഹിച്ചു. ഇന്നലെ മഗ്‌രിബ് നമസ്കാരാനന്തരം ദോഹയിലെ ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് പള്ളിയിലായിരുന്നു നിസ്കാരവും പ്രത്യേക ചടങ്ങുകളും നടന്നത്.
അമീറിന്റെ പേഴ്‌സണൽ പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് അൽ താനി, ശൈഖ് അബ്ദുല്ല ബിൻ ഖലീഫ അൽ താനി, ശൈഖ് മുഹമ്മദ് ബിൻ ഖലീഫ അൽ താനി, ശൈഖ് ജാസിം ബിൻ ഖലീഫ അൽ താനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനി തുടങ്ങിയവരും പ്രാർത്ഥനയിൽ പങ്കെടുത്തു.
ശൂറാ കൗൺസിൽ സ്പീക്കർ ഹസ്സൻ ബിൻ അബ്ദുല്ല അൽ ഗാനിം, മറ്റ് ശൈഖുമാർ, മന്ത്രിമാർ, ഖത്തറിലെ തുർക്കി അംബാസഡർ ഡോ. മുസ്തഫ ഗോക്സു, ഖത്തർ സായുധ സേനയിലെയും ഖത്തർ-തുർക്കി സംയുക്ത സേനയിലെയും മുതിർന്ന ഉദ്യോഗസ്ഥർ, കൂടാതെ നിരവധി സ്വദേശികളും പ്രവാസികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
രക്തസാക്ഷികളുടെ കുടുംബാംഗങ്ങൾക്കൊപ്പം അമീർ വിലാപയാത്രയിലും പങ്കുചേർന്നു. കുടുംബാംഗങ്ങളെ അദ്ദേഹം നേരിട്ട് അനുശോചനം അറിയിക്കുകയും, മരിച്ചവർക്ക് സ്വർഗം ലഭിക്കുന്നതിനും അവരുടെ കുടുംബത്തിന് ക്ഷമയും സമാധാനവും നൽകുന്നതിനുമായി പ്രാർത്ഥിക്കുകയും ചെയ്തു.
English summary : The Amir HH Sheikh Tamim bin Hamad Al-Thani performed the funeral prayer for the martyrs of the nation who passed away while performing their national duty after a Qatar Armed Forces helicopter crash in the country's territorial waters. The prayer was held after Maghrib prayer at Imam Muhammad bin Abdul Wahhab Mosque in Doha on Sunday.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."