മലിനജലം കെട്ടിനില്‍ക്കുന്നത് രോഗങ്ങള്‍ക്ക് കാരണമാകുന്നു
പുതുനഗരം: മേലേ മീനിക്കോട്ടില്‍ മലിനജലം കെട്ടിനില്‍ക്കുന്നത് രോഗങ്ങള്‍ക്ക് കാരണമാകുന്നു. പുതുനഗരം - വടവന്നൂര്‍ അതിര്‍ത്തിയിലുള്ള സ്വകാര്യ റൈസ് മില്ലില്‍ നിന്നുമുള്ള മലിനജലമാണ് മീങ്കര ഇറിഗേഷന്‍ കനാലിലേക്ക് തള്ളിവിടുന്നതുമൂലം മലിനജലം കെട്ടിനിന്ന് നാട്ടുകാര്‍ക്ക് പ്രയാസമുണ്ടാക്കുന്നത്.
കഴിഞ്ഞ നാല് വര്‍ഷത്തിലധികമായി മലിനജലം ഇറിഗേഷന്‍ കനാലിലേക്ക് ഒഴുക്കുന്നതിനെതിരേ മേലേ മീനിക്കോട് കോളനിയിലെ നാട്ടുകാര്‍ വടവന്നൂര്‍ പഞ്ചായത്തിലും പുതുനഗരം പഞ്ചായത്തിലും മലിനീകരണ നിയന്ത്രണ ബോര്‍ഡിലും പരാതി നല്‍കിയെങ്കിലും അധികൃതര്‍ സ്ഥലം പരിശോധിക്കുവാന്‍ എത്തുന്നതല്ലാതെ ഒരു നടപടികളും മില്ലിനെതിരേ എടുക്കാത്തതാണ് തിരിച്ചടിയായത്.
ത്വക്ക് രോഗങ്ങള്‍ മുതല്‍ ശ്വാസകോശ രോഗങ്ങള്‍ വരെ വര്‍ധിച്ചുവരുന്ന മേലേ മീനിക്കോട് കോളനിയില്‍ ജില്ലാ കലക്ടര്‍ സന്ദര്‍ശനം നടത്തണമെന്നും മില്ലുടമക്കെതിരേ നടപടിയെടുക്കണമെന്നും ഇറിഗേഷന്‍ കനാലിലേക്ക് മലിനജലം ഒഴുക്കുന്നത് നിര്‍ത്തിവെക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."