HOME
DETAILS

നിയന്ത്രിത വിപണനകേന്ദ്രം 10 വര്‍ഷമായി പൂട്ടികിടക്കുന്നു

  
backup
September 13 2016 | 16:09 PM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%a4-%e0%b4%b5%e0%b4%bf%e0%b4%aa%e0%b4%a3%e0%b4%a8%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0


വടകരപ്പതി: പഞ്ചായത്തിലെ ഒഴലപ്പതിയില്‍ കുപ്പാണ്ട കൗണ്ടന്നൂരിനടുത്ത് കര്‍ഷകര്‍ക്കുള്ള സര്‍ക്കാര്‍ നിയന്ത്രിത വിപണന കേന്ദ്ര കെട്ടിടങ്ങള്‍ നോക്കുകുത്തിയാകുന്നു. 1996ല്‍ പഞ്ചായത്ത് മന്ത്രി മണിശങ്കര്‍ അയ്യറാണ് ഉദ്ഘാടനം ചെയ്തത്. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയില്‍ 40 ലക്ഷം ചിലവഴിച്ചാണ് പണികഴിച്ചത്.5200 ചതുരശ്ര അടിയിലുള്ള സര്‍ക്കാര്‍ നിയന്ത്രിത വിപണന കെട്ടിടവും 2500 ചതുരശ്ര അടിയില്‍ സംഭരണശാലയും ഉണ്ടാക്കിയിട്ടുണ്ട്.
എന്നാല്‍ ഇതുവരെ ഒരു ദിവസം പോലും പ്രവര്‍ത്തിക്കാതെ കാടുപിടിച്ച് പൂട്ടികിടക്കുന്നു. പതിനൊന്ന് വര്‍ഷം മുന്‍പ് വടകരപതി പഞ്ചായത്ത് വിട്ടുനല്‍കിയ 50 സെന്റ് സ്ഥലത്താണ്  പൂട്ടിക്കിടക്കുന്ന രണ്ടു ഭീമന്‍ വിപണന സമുച്ഛയങ്ങള്‍ സ്ഥിതിചെയ്യുന്നത്. എരുത്തിയമ്പതി,വടകരപതി, കൊഴിഞ്ഞാമ്പാറ ഫര്‍ക്കയിലെ 2200 ഏക്കര്‍ വിസ്തൃതിയില്‍ കൃഷിചെയ്യുന്ന 2500ഓളം പഴം പച്ചക്കറി കര്‍ഷകര്‍ക്ക് അനുയോജ്യമായ വിപണന സ്ഥലം തന്നെയാണ് ഇവിടം.
ഇപ്പോള്‍ കര്‍ഷകര്‍ ഇടത്തട്ടുകാരന് നല്‍കിയാണ് സ്വകാര്യ വ്യാപാരികള്‍ തീരുമാനിക്കുന്ന വിലയില്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നത്.
കര്‍ഷകരുടെ ഉല്‍പ്പന്നങ്ങളെ പരിശോധിച്ച് ഗുണനിലവാരം സാക്ഷ്യപ്പെടുത്തി നല്‍കാന്‍ ഒരു ഗുണനിലവാര നിയന്ത്രണ പരിശോധനാകേന്ദ്രം സ്ഥാപിക്കണം. കര്‍ഷകര്‍ക്ക് കേടുവരാതെ പച്ചക്കറി സൂക്ഷിക്കാന്‍ എരുത്തിയാമ്പതിയിലെ പൂട്ടിക്കിടക്കുന്ന പഴം പച്ചക്കറി ശീതീകരണ ശാലയും പ്രവര്‍ത്തിപ്പിക്കണം.
വിപണി വിലയിലെ ഏറ്റക്കുറച്ചലുകള്‍ നിയന്ത്രിക്കാന്‍ കഴിയുന്നതരത്തില്‍ തരംത്തിരിക്കലും പെട്ടികളിലാക്കലും നടത്തി വിദേശ വിപണി ഉറപ്പാക്കാനുമുള്ള നടപടികളും ആവശ്യമാണ്. സര്‍ക്കാര്‍ ഇടപെട്ട് ഹോര്‍ട്ടികേമാര്‍പ്പിനെയോ,വി.എഫ്.പി.സി.കെ.യോ ചുമതലപ്പെടുത്തി കര്‍ഷകരുടെ സ്വന്തം വിപണി പ്രവര്‍ത്തിപ്പിച്ചാല്‍ ഇവിടുത്തെ കാര്‍ഷിക മേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കാന്‍ കഴിയും. സംസ്ഥാന പുരസ്‌കാരങ്ങള്‍വരെ നേടിയിട്ടുള്ള കര്‍ഷകരുള്ള പ്രദേശമായിട്ടുപോലും സര്‍ക്കാറിന് ഇവിടെ വിപണി പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് കൃഷിവകുപ്പിന്റെ കനത്ത പരാജയാണ് കാണിക്കുന്നത്.
എരുത്തിയാമ്പതിയിലെ പൂട്ടിക്കിടക്കുന്ന പഴം പച്ചക്കറി ശീതീകരണ ശാലയും പ്രവര്‍ത്തിപ്പിക്കണം. സര്‍ക്കാറിന്റെ സമഗ്ര പച്ചക്കറി വികസന പദ്ധതികളിലൂടെ കോടികള്‍ കാര്‍ഷിക മേഖലയ്ക്ക് ചിലവിടാന്‍ പദ്ധതികള്‍ ഉണ്ടാകുമ്പോള്‍ ഇതുപോലെയുള്ള പൂട്ടികിടക്കുന്നവയെ പ്രവര്‍ത്തിപ്പിക്കാനും നടപടി വേണം.
പ്രതികൂല കാലാവസ്ഥയും തൊഴിലാളി പ്രശ്‌നങ്ങളും മറികടന്ന് മാസങ്ങളോളം മണ്ണില്‍ പണിയെടുത്ത് ഉണ്ടാക്കിയ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ന്യായവില ലഭിക്കുന്ന വിപണി ഇന്നും കര്‍ഷകന് സ്വപ്നമായി തീരുന്നു. കര്‍ഷകരുടെ വിപണി തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാറിന്റെ വിവിധ ഏജന്‍സികളുമായി ബന്ധപ്പെട്ട് പദ്ധതിയുണ്ടാക്കി നടപ്പിലാക്കുമെന്ന് കെ.കൃഷ്ണന്‍കുട്ടി എം.എല്‍.എ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  12 minutes ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  30 minutes ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  44 minutes ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  an hour ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  2 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  4 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  4 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  4 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago