ഇതൊക്കെ കഴിച്ചാല്‍ ആളുകള്‍ കൊല്ലപ്പെടുമല്ലോ!'; റെയ്ഡില്‍ കണ്ടെത്തിയത് ചീഞ്ഞ മുട്ടയും രാസവസ്തുക്കളും; ഹൈദരാബാദില്‍ വ്യാജ ബേക്കറി യൂനിറ്റ് പൂട്ടിച്ചു
ഹൈദരാബാദ്: ജനങ്ങളുടെ ജീവന്‍ വച്ച് പന്താടുന്ന വ്യാജ ബേക്കറി നിര്‍മ്മാണ യൂനിറ്റിനെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കര്‍ശന നടപടി. ഹൈദരാബാദില്‍ നടന്ന മിന്നല്‍ റെയ്ഡില്‍ അതിഭീകരമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ബേക്കറി യൂണിറ്റ് അധികൃതര്‍ പൂട്ടിച്ചു. പരിശോധനയില്‍ ചീഞ്ഞഴുകിയ മുട്ടകളും മാരകമായ രാസവസ്തുക്കളും പിടിച്ചെടുത്തതോടെ ഉദ്യോഗസ്ഥര്‍ പോലും ഞെട്ടിപ്പോയി.
അഴുകിയ മുട്ടകള്‍
ബേക്കറി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനായി വലിയ അളവില്‍ ചീഞ്ഞ മുട്ടകളാണ് ഉപയോഗിച്ചിരുന്നത്. ഇതിന്റെ ദുര്‍ഗന്ധം വമിക്കുന്ന സാഹചര്യത്തിലാണ് നിര്‍മ്മാണം നടന്നിരുന്നത്.
നിരോധിത രാസവസ്തുക്കള്‍ ചേര്‍ത്തിരുന്നു. കേക്കിനും ബിസ്‌കറ്റിനും നിറവും രുചിയും കൂട്ടാന്‍ മാരകമായ കൃത്രിമ നിറങ്ങളും രാസവസ്തുക്കളും യഥേഷ്ടം ചേര്‍ത്തിരുന്നു.
ഒട്ടും വൃത്തിയില്ലാത്ത സാഹചര്യത്തിലാണ് ഭക്ഷണപദാര്‍ത്ഥങ്ങള്‍ പാകം ചെയ്തിരുന്നത്. ഈ ഉല്‍പ്പന്നങ്ങള്‍ കഴിച്ചാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളോ മരണമോ വരെ സംഭവിക്കാമെന്ന് അധികൃതര്‍ വിലയിരുത്തി.
സംഭവവുമായി ബന്ധപ്പെട്ട് യൂനിറ്റ് ഉടമയെ പൊലിസ് കസ്റ്റഡിയിലെടുത്തു. നഗരത്തിലെ വിവിധ കടകളിലേക്ക് ഇവിടെ നിന്നാണ് കുറഞ്ഞ വിലയില്‍ ബേക്കറി സാധനങ്ങള്‍ എത്തിച്ചിരുന്നത്. പിടിച്ചെടുത്ത സാമ്പിളുകള്‍ ലാബ് പരിശോധനയ്ക്ക് അയച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു.
Food safety officials in Hyderabad shut down an illegal bakery unit that was found using rotten eggs and harmful chemicals in unhygienic conditions to manufacture food items.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."