HOME
DETAILS

കുട്ടനാട്ടില്‍ കോണ്‍ഗ്രസിന് ആശ്വാസം; വിമത സ്ഥാനാര്‍ത്ഥി സജി ജോസഫ് നാമനിര്‍ദ്ദേശപത്രിക പിന്‍വലിച്ചു

  
March 26, 2026 | 10:10 AM

congress-relief-in-kuttanad-rebel-candidate-saji-joseph-withdraws-nomination

ആലപ്പുഴ:കുട്ടനാട് നിയോജകമണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ഥിയായി നാമനിര്‍ദേശപത്രിക നല്‍കിയ ജില്ലാ ഡി.സി.സി മുന്‍ വൈസ് പ്രസിഡന്റ് സജി ജോസഫ്  നാമനിര്‍ദ്ദേശപത്രിക പിന്‍വലിച്ചു. യു.ഡി.എഫ് നേതൃത്വം നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് നാമ നിര്‍ദേശക പത്രിക  പിന്‍വലിക്കുന്നതെന്ന് സജി ജോസഫ് പറഞ്ഞു. വൈകിട്ട്  മൂന്നുമണിയോടെ ആലപ്പുഴ കളക്ടറേറ്റില്‍ എത്തിയാണ് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചത്.

കുട്ടനാട് സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫില്‍ നിന്ന് ഏറ്റെടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സജി ജോസഫ് വിമതനായി മത്സരിക്കാന്‍ തീരുമാനിച്ചിരുന്നത്. 

കുട്ടനാട്ടില്‍ കേരള കോണ്‍ഗ്രസ് ജോസഫ് പ്രതിനിധി റെജി ചെറിയാനാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെറിയ ഭൂരിപക്ഷത്തിനായിരുന്നു യു.ഡി.എഫിന് കുട്ടനാട് സീറ്റ് നഷ്ടമായത്. ഇത്തവണ ആ സീറ്റ് റെജി ചെറിയാനിലൂടെ തിരിച്ചുപിടിക്കാനാകുമെന്നാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം കണക്ക് കൂട്ടുന്നത്.

 

In a relief to the Indian National Congress, rebel candidate Saji Joseph has withdrawn his nomination from Kuttanad. The move is expected to ease internal tensions within the party and strengthen its position in the constituency ahead of the elections.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്പീക്കര്‍ സ്ഥാനത്തേക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍; ഷാനിമോള്‍ ഡെപ്യൂട്ടി സ്പീക്കര്‍

Kerala
  •  2 days ago
No Image

ചൊവ്വ, ഛിന്നഗ്രഹ പര്യവേക്ഷണത്തിന് 44 ബില്യണ്‍ ദിര്‍ഹത്തിന്റെ വന്‍ നിക്ഷേപവുമായി യു.എ.ഇ

uae
  •  2 days ago
No Image

നെഞ്ചെരിച്ചിലും അസിഡിറ്റിയും അലട്ടുന്നുണ്ടോ? ഈ  മോശം ശീലങ്ങള്‍ ഉടന്‍ മാറ്റാം

Kerala
  •  2 days ago
No Image

കൊല്ലത്ത് 500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് 12 കാരനെ കെട്ടിതൂക്കി മര്‍ദ്ദിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala
  •  2 days ago
No Image

ഡല്‍ഹിയില്‍ സി.എന്‍.ജിക്ക് വീണ്ടും വിലകൂട്ടി; രണ്ട് ദിവസത്തിനിടെ രണ്ടാമത്തെ വര്‍ധന

National
  •  2 days ago
No Image

മഴയത്ത് ടിപ്പറിന്റെ അടിയില്‍ അഭയം തേടിയ യുവാവ് ഡംപ് ബോക്‌സ് തലയില്‍ വീണ് മരിച്ചു

Kerala
  •  2 days ago
No Image

മാറാടും മലബാര്‍ കലാപവും മറക്കില്ല, യു.ഡി.എഫ് അധികാരത്തിലേറും മുന്‍പ് ലീഗ് ഭരിച്ചുതുടങ്ങി; വീണ്ടും കടന്നാക്രമിച്ച് വെള്ളാപ്പള്ളി

Kerala
  •  2 days ago
No Image

യു.എ.ഇയില്‍ ഈ ആഴ്ച ശക്തമായ പൊടിക്കാറ്റിനും താപനില കുറയാനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം  | UAE Weather Alert

uae
  •  2 days ago
No Image

സംസ്ഥാനത്ത് ക്ഷയ രോ​ഗികളുടെ എണ്ണം കുറയുന്നു, കൂടുതല്‍ രോഗികള്‍ തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ

Kerala
  •  2 days ago
No Image

ഗര്‍ഭിണി കാറിനുള്ളില്‍ വെന്തുമരിച്ച സംഭവം : തീപടര്‍ന്നത് പിന്നില്‍ നിന്ന്; ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന് എംവിഡി

Kerala
  •  2 days ago