HOME
DETAILS

2006 ലെ പറവൂരിലെ ഡീല്‍ എന്തായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണം; ചോദ്യങ്ങളുമായി മുഖ്യമന്ത്രി

  
Web Desk
March 26, 2026 | 10:48 AM

cm-asks-opposition-leader-to-clarify-2006-paravur-deal-questions-raised

തിരുവനന്തപുരം:2001,2006 വര്‍ഷങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആര്‍.എസ്.എസ് പിന്തുണ തേടിയിരുന്നെന്നും അദ്ദേഹം അതുസംബന്ധിച്ച ഡീല്‍ വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍.എസ്.എസ് സംഘടിപ്പിച്ച ഗോള്‍വാള്‍ക്കര്ഡ ജന്മശതാബ്ദി ആഘോഷത്തില്‍ വി.ഡി സതീശന്‍ പങ്കെടുത്തതിന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. 

സതീശന്‍ ആര്‍.എസ്.എസ് പിന്തുണ തേടിയിരുന്ന കാര്യം 2022ല്‍ ഹിന്ദുഐക്യവേദി അധ്യക്ഷന്‍ തന്നെ പറഞ്ഞതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.2006ല്‍ പറവൂരില്‍ ആര്‍.എസ്.എസ് നടത്തിയ ഗോള്‍വാള്‍ക്കര്‍ ജന്മശതാബ്ദി ആഘോഷ ചടങ്ങില്‍ ഉദ്ഘാടകനായി പങ്കെടുക്കുകയും ഗോള്‍വാള്‍ക്കറുടെ ഫോട്ടോയ്ക്ക് മുന്നില്‍ താണുവണങ്ങി വിളക്കുകൊളുത്തുകയും ചെയ്തത് ഏത് ഡീല്‍ ആയിരുന്നെന്ന് വി.ഡി സതീശന്‍ വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആര്‍.എസ്.എസ് പിന്തുണ ഉറപ്പാക്കാനുള്ള ശ്രമമായിരുന്നു അന്നത്തെ ഗോള്‍വാള്‍ക്കര്‍ പൂജയെന്ന് സംശയിക്കുന്നവരെ കുറ്റം പറയാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.


മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:


2006-ല്‍ പറവൂരില്‍ ആര്‍എസ്എസ് നടത്തിയ ഗോള്‍വാള്‍ക്കര്‍ ജന്മശതാബ്ദി ആഘോഷ ചടങ്ങില്‍ ഉദ്ഘാടകനായി പങ്കെടുക്കുകയും ഗോള്‍വാള്‍ക്കറുടെ ഫോട്ടോയ്ക്കു മുന്നില്‍ താണുവണങ്ങി വിളക്കു കൊളുത്തുകയും ചെയ്തത് ഏത് ഡീല്‍ ആയിരുന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വ്യക്തമാക്കണം. ഈ പരിപാടിയെ പറ്റി ചോദിക്കുമ്പോള്‍ 2013-ലെ മറ്റൊരു പരിപാടിയെപ്പറ്റി പറഞ്ഞുകൊണ്ട് സ്ഥിരമായി രക്ഷപ്പെടുകയാണ് അദ്ദേഹം. 2006-ലെ ഗോള്‍വാള്‍ക്കര്‍ ജന്മശതാബ്ദി ആഘോഷത്തില്‍ പങ്കെടുത്ത വിഷയത്തില്‍ വിഡി സതീശന്റെ മറുപടി എന്താണെന്നറിയാന്‍ മതനിരപേക്ഷ കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശമുണ്ട്.
ആര്‍എസ്എസിന്റെ രണ്ടാം സര്‍ സംഘചാലകും ആ പദവിയില്‍ ഏറ്റവും കൂടുതല്‍ കാലം ഇരുന്നയാളുമായ ഗോള്‍വാള്‍ക്കറെ പൂവിട്ടു പൂജിക്കാന്‍ വിഡി സതീശന്‍ കണ്ടെത്തിയ സമയവും പ്രധാനമാണ്. 2006 ഫെബ്രുവരിയിലായിരുന്നു പറവൂര്‍ മനക്കപ്പടി സ്‌കൂളില്‍ പ്രസ്തുത പരിപാടി നടന്നത്. അതായത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ തൊട്ടുമുന്‍പ്. 
2001-ലെയും 2006-ലെയും നിയമസഭാ തെരഞ്ഞെടുപ്പില്‍ വിഡി സതീശന്‍ ആര്‍എസ്എസ് പിന്തുണ അഭ്യര്‍ത്ഥിച്ചുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷന്‍ വെളിപ്പെടുത്തിയത് 2022-ലാണ്. ഈ വിഷയത്തിലും പ്രതിപക്ഷ നേതാവ് ഇതുവരെയും വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. ആര്‍എസ്എസ് പിന്തുണ ഉറപ്പാക്കാനുള്ള ശ്രമമായിരുന്നു അന്നത്തെ ഗോള്‍വാള്‍ക്കര്‍ പൂജയെന്ന് സംശയിക്കുന്നവരെ കുറ്റം പറയാന്‍ കഴിയില്ല.
2006-ല്‍ പറവൂരിലെ ഡീല്‍ എന്തായിരുന്നുവെന്ന് ഇനിയെങ്കിലും പ്രതിപക്ഷ നേതാവ് വ്യക്തമാക്കണം.

 

Pinarayi Vijayan has raised questions regarding the alleged 2006 Paravur deal, asking the Leader of the Opposition to clarify the details. The remarks have intensified the political debate, with the issue gaining attention amid the ongoing election atmosphere in Kerala.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യമാലിന് മറുപടി ഇതാ! ഓൾഡ് ട്രാഫോർഡിലെ പുത്തൻ താരോദയം; ഇതിഹാസങ്ങളുടെ പിൻഗാമി ആകാൻ ജെ ജെ ഗബ്രിയേൽ ഒരുങ്ങുന്നു;In-Depth Story

Football
  •  5 days ago
No Image

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; മുഖ്യസൂത്രധാരന്‍ പിടിയില്‍; വീട്ടില്‍ കോച്ചിങ് ക്ലാസ് നടത്തി പേപ്പര്‍ വിറ്റെന്ന് സിബിഐ

National
  •  5 days ago
No Image

28 വര്‍ഷമായി ഒളിവില്‍; ഒടുവില്‍ പിടിയില്‍; കള്ളനോട്ട് കേസിലെ പ്രതിയെ വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു 

Kerala
  •  5 days ago
No Image

ലോക്കപ്പിൽ അടിവസ്ത്രം മാത്രം പോര; അന്തസ്സോടെ വസ്ത്രം ധരിക്കാൻ അനുവദിക്കണം, പൊലിസിന് താക്കീതുമായി മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  5 days ago
No Image

വി.ഡി സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ; വിജയ് പങ്കെടുത്തേക്കും; മുഖ്യമന്ത്രിമാരെ ക്ഷണിച്ച് ചീഫ് സെക്രട്ടറി 

Kerala
  •  5 days ago
No Image

ഒമാനില്‍ കാറിനുള്ളില്‍ നാല് സഹോദരങ്ങള്‍ മരിച്ച സംഭവം; കാര്‍ബണ്‍ മോണോക്‌സൈഡ് വിഷവാതകമെന്ന് സ്ഥിരീകരണം

oman
  •  5 days ago
No Image

കേന്ദ്രത്തിനെതിരെ 'ദളപതി'യുടെ ആദ്യ പ്രഹരം; ഇന്ധനവില വർധനവിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി വിജയ്

National
  •  5 days ago
No Image

കൊറിയര്‍ വഴി ലഹരിക്കടത്ത് കടത്ത്; എഞ്ചിനീയറിങ് വിദ്യാര്‍ഥിയുടെ വീട്ടില്‍ നിന്ന് 177 എംഡിഎംഎ ഗുളികകള്‍ കണ്ടെത്തി 

Kerala
  •  5 days ago
No Image

കർണാടകയിൽ ദാരുണ അപകടം; ട്രാക്ടർ തലകീഴായി മറിഞ്ഞ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചു

National
  •  5 days ago
No Image

ഓപ്പറേഷന്‍ 'നംഖോര്‍'; ദുല്‍ഖര്‍ സല്‍മാന്റെ നിസാന്‍ പട്രോള്‍ കാറും കസ്റ്റംസ് പിടിച്ചെടുത്തു 

Kerala
  •  5 days ago