HOME
DETAILS

വീട്ടുമുറ്റത്ത് മാംസാവശിഷ്ടം കണ്ടെത്തി; ഗോവധമെന്ന് പ്രചരണം; അസമില്‍ മുസ്‌ലിം വീടുകള്‍ക്ക് നേരെ വ്യാപക ആക്രമണം 

  
Web Desk
March 26, 2026 | 5:00 PM

mob attacks muslim homes in assams kokrajhar over alleged cow slaughter rumours

ഗുവാഹത്തി: അസമിലെ കൊക്രജാറില്‍ ഗോവധം ആരോപിച്ച് മുസ്‌ലിങ്ങളുടെ വീടുകള്‍ക്ക് നേരെ വ്യാപക ആക്രമണം. ഗ്രാമവാസിയായ ഒരാളുടെ വീട്ടുമുറ്റത്ത് മാംസാവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന പ്രചരണത്തെ തുടര്‍ന്നാണ് ജനക്കൂട്ടം അക്രമാസക്തരായത്. കണ്ടെത്തിയത് ഗോമാംസമാണെന്ന് ആരോപിച്ച് ഒരു കൂട്ടം അക്രമം അഴിച്ച് വിടുകയായിരുന്നു. 

സംഭവമറിഞ്ഞ് പൊലിസെത്തിയെങ്കിലും അക്രമികള്‍ പിന്തിരിഞ്ഞില്ല. പൊലിസിന്റെ സാന്നിധ്യത്തില്‍ വീടുകള്‍ തകര്‍ക്കുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. വീടുകളുടെ മേല്‍ക്കൂരയും, സാധനങ്ങളും തകര്‍ക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. 

അതേസമയം ആക്രമണത്തിന് പിന്നില്‍ ബോധപൂര്‍വമായ ശ്രമങ്ങളുണ്ടെന്ന ആരോപണം ശക്തമാണ്. മാംസം മറ്റാരെങ്കിലും ഉപേക്ഷിച്ചതാകാമെന്നും, അതല്ലെങ്കില്‍ സമീപത്തെ വിവാഹ ചടങ്ങില്‍ നിന്ന് തെരുവുനായ്ക്കള്‍ കൊണ്ടുവന്നതാകാമെന്നും നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു. 

ആക്രമണത്തില്‍ ഇതുവരെ ഏഴുപേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ മൂന്ന് സ്ത്രീകളും ഉള്‍പ്പെടും. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും കൂടുതല്‍ അക്രമങ്ങള്‍ ഒഴിവാക്കാന്‍ മേഖലയില്‍ കനത്ത പൊലിസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. 

in kokrajhar, assam, there were widespread attacks on muslim homes over allegations of cow slaughter. the violence was triggered by rumours that meat remains were found in a villager’s courtyard. a mob turned violent claiming it was beef.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എംഡിഎംഎയുമായി മുന്‍ സന്തോഷ് ട്രോഫി താരം പിടിയില്‍ 

Kerala
  •  10 hours ago
No Image

സണ്ണി ജോസഫിന്റെ തലയില്‍ കൈവച്ച് അനുഗ്രഹിച്ച് സുധാകരന്‍; കൂടിക്കാഴ്ച്ച കണ്ണൂരിൽ

Kerala
  •  11 hours ago
No Image

പശ്ചിമേഷ്യന്‍ പ്രതിസന്ധി; സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ വിമാന കമ്പനികള്‍

National
  •  11 hours ago
No Image

സർവീസുകൾ വിപുലീകരിച്ച് ഖത്തർ എയർവേയ്‌സ്; 90 ലക്ഷ്യസ്ഥാനങ്ങളിലേക്ക് കൂടുതൽ വിമാനങ്ങൾ

qatar
  •  11 hours ago
No Image

മധ്യസ്ഥ ചർച്ചകൾ വഴിമുട്ടി; സംസ്ഥാനത്ത് നാളെ മുതൽ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ വീണ്ടും സമരത്തിൽ 

Kerala
  •  11 hours ago
No Image

മങ്കടയിൽ എസ്.ഡി.പി.ഐ സ്ഥാനാർഥി പത്രിക പിൻവലിച്ചു; ജില്ലയിൽ ഇനി ഏഴിടത്ത് മത്സരം

Kerala
  •  12 hours ago
No Image

ഇറാന്റെ ആക്രമണങ്ങളെ പ്രതിരോധിച്ച് യുഎഇ; 15 ബാലിസ്റ്റിക് മിസൈലുകളും 11 ഡ്രോണുകളും തകർത്തു

uae
  •  12 hours ago
No Image

ഗ്യാസ് കുറ്റി തരാനുണ്ടോ? മൂന്നാറിലേക്ക് ഫ്രീ ട്രിപ്പ്; വ്യത്യസ്ത ഓഫറുമായി ഹോട്ടല്‍ 

Kerala
  •  12 hours ago
No Image

നടുറോഡിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി; മൃതദേഹത്തിലൂടെ കാർ കയറ്റി ഇറക്കി കൊടുംക്രൂരത

National
  •  12 hours ago
No Image

രാഹുല്‍ ഗാന്ധിയെ കുറിച്ച് മോശമായി പറയുന്ന മുഖ്യമന്ത്രിക്ക് മോദിയെ കുറിച്ച് പറയാന്‍ ഭയം; കെ.സി വേണുഗോപാല്‍ 

Kerala
  •  13 hours ago