HOME
DETAILS

കാത്തിരിപ്പിന് വിരാമം;  നേരിട്ട് കേരളത്തിലേക്ക് ഗള്‍ഫ് എയര്‍ സര്‍വീസ് 

  
March 26, 2026 | 2:58 PM

gulf air direct flights to kerala

 

 

മനാമ: ബഹ്‌റൈനില്‍ നിന്ന് കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് ഏറെ നാളായി തുടരുന്ന ആശങ്കകള്‍ക്കിടെ ഗള്‍ഫ് എയര്‍ പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. നിലവിലെ പ്രത്യേക സാഹചര്യത്തില്‍ നാട്ടിലേക്ക് പോകാന്‍ ബുദ്ധിമുട്ടുന്ന മലയാളി പ്രവാസികള്‍ക്ക് ഈ തീരുമാനം വലിയ ആശ്വാസമായി മാറിയിരിക്കുകയാണ്.

ആദ്യഘട്ടത്തില്‍ പരിമിത ദിവസങ്ങളിലേക്കാണ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും സര്‍വീസുകള്‍ ഉള്‍പ്പെടുത്തി ഷെഡ്യൂള്‍ തയ്യാറാക്കിയിട്ടുണ്ട്. നിശ്ചിത ദിവസങ്ങളിലായി സര്‍വീസുകള്‍ നടത്തുന്നതിനുള്ള ബുക്കിങ് ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. യാത്രാ ആവശ്യകത പരിഗണിച്ച് വരും ദിവസങ്ങളില്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാനുമുള്ള സാധ്യതകള്‍ പരിശോധിക്കുന്നുണ്ട്.

സമീപകാല സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ബഹ്‌റൈന്‍ വ്യോമപാതയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ നിരവധി അന്താരാഷ്ട്ര സര്‍വീസുകള്‍ താല്‍ക്കാലികമായി തടസ്സപ്പെട്ടിരുന്നു. പിന്നീട് ചില റൂട്ടുകള്‍ പുനരാരംഭിച്ചെങ്കിലും കേരളത്തിലേക്കുള്ള നേരിട്ടുള്ള സര്‍വീസുകള്‍ ലഭ്യമല്ലാത്തത് പ്രവാസികള്‍ക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. പലര്‍ക്കും മറ്റു രാജ്യങ്ങള്‍ വഴിയോ, കരയാത്ര ഉള്‍പ്പെടുത്തി ദീര്‍ഘമായ യാത്രയിലൂടെയോ നാട്ടിലെത്തേണ്ട സാഹചര്യമുണ്ടായി.

മുംബൈയിലേക്കും ചെന്നൈയിലേക്കും സര്‍വീസുകള്‍ ആരംഭിച്ചിട്ടും കേരളത്തെ ഉള്‍പ്പെടുത്തിയില്ലെന്ന വിമര്‍ശനം ശക്തമായിരുന്നു. പ്രവാസി സംഘടനകളും സമൂഹ പ്രവര്‍ത്തകരും ജനപ്രതിനിധികളും ചേര്‍ന്ന് വിഷയത്തില്‍ ഇടപെട്ടതോടെ കേരള സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള നീക്കങ്ങള്‍ക്ക് വേഗത ലഭിച്ചതായാണ് വിലയിരുത്തല്‍.

നിലവില്‍ സര്‍വീസുകള്‍ ദമ്മാം വഴി ക്രമീകരിച്ചിരിക്കുന്നതാണ് ശ്രദ്ധേയമായത്. ബഹ്‌റൈനില്‍ നിന്ന് സൗദി അറേബ്യയിലെ ദമ്മാം വിമാനത്താവളത്തിലേക്ക് യാത്രക്കാരെ കരയിലൂടെ എത്തിച്ച ശേഷമാണ് വിമാനയാത്ര തുടരുന്നത്. വ്യോമപാതയിലെ നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീങ്ങിയാല്‍ നേരിട്ടുള്ള സര്‍വീസുകള്‍ സാധാരണ രീതിയില്‍ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍.

എന്നാല്‍ സര്‍വീസ് ആരംഭിച്ചതോടെ തന്നെ ഉയര്‍ന്ന ടിക്കറ്റ് നിരക്കുകള്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്. സാധാരണക്കാരായ പ്രവാസികള്‍ക്ക് നിരക്കുകള്‍ ഭാരം കൂടിയതാണെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ സര്‍വീസുകള്‍ ലഭ്യമാകുന്നതോടെ നിരക്കുകളില്‍ കുറവ് വരുത്താനുള്ള നടപടികള്‍ ഉണ്ടാകണമെന്നും യാത്രക്കാര്‍ ആവശ്യപ്പെടുന്നു.

പ്രതിസന്ധി ഘട്ടത്തില്‍ നാട്ടിലേക്ക് മടങ്ങേണ്ട ആവശ്യമുള്ളവര്‍ക്കും അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നവര്‍ക്കും ഈ സര്‍വീസ് വലിയ സഹായമാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം, സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും നിരക്കുകള്‍ നിയന്ത്രിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും പ്രവാസികള്‍ ഉയര്‍ത്തിക്കാണിക്കുന്നു.

 

Gulf Air has announced the resumption of direct flights from Bahrain to Kerala, providing relief to Malayali expatriates who faced long travel detours due to prior flight restrictions. Initial services are limited to specific days with routes to Thiruvananthapuram and Kochi, while authorities plan to increase flights based on demand. Travelers hope that ticket rates will stabilize as more flights are added.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാധ്യമങ്ങളുടെ ചോദ്യത്തിന് മോദി മറുപടി നല്‍കാത്തത് എന്തുകൊണ്ട്?; നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് മറുപടിയുമായി സിബി ജോര്‍ജ്

International
  •  a day ago
No Image

രേവന്ത് റെഡ്ഡി ബിജെപിയില്‍ ചേരും; തെലങ്കാനയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയും; പ്രവചനവുമായി ബിജെപി എംപി 

National
  •  a day ago
No Image

ജി. സുധാകരന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് വീഴ്ച്ച പറ്റി, സംസ്ഥാന കമ്മിറ്റി പിരിച്ചുവിടണം; ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ രൂക്ഷ വിമര്‍ശനം

Kerala
  •  a day ago
No Image

13ാം നമ്പര്‍ കാറിനെ വേണ്ട; പതിവ് ആവര്‍ത്തിച്ച് യു.ഡി.എഫ് മന്ത്രിമാര്‍

Kerala
  •  a day ago
No Image

തമിഴ്നാട് മുൻമന്ത്രി സെന്തിൽ ബാലാജിയെ വിചാരണ ചെയ്യാൻ അനുമതി തേടി ഇഡി; 'ജോലിക്ക് പണം' അഴിമതിക്കേസിൽ നടപടി ശക്തമാക്കി

National
  •  a day ago
No Image

ബംഗാളില്‍ മുസ്‌ലിം പള്ളിക്ക് മുന്നില്‍ 'ജയ് ശ്രീ റാം' എന്നെഴുതിവെച്ചു; വ്യാപക പ്രതിഷേധം 

National
  •  a day ago
No Image

കൂടത്തായില്‍ മദ്രസ വിട്ടു മടങ്ങിയ അഞ്ച് വയസ്സുകാരിക്ക് പാമ്പുകടിയേറ്റു

Kerala
  •  a day ago
No Image

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം; ആവശ്യത്തിലുറച്ച് സിപിഐ; അര്‍ഹതയുള്ളതുകൊണ്ടാണ് ആവശ്യപ്പെട്ടതെന്ന് ബിനോയ് വിശ്വം 

Kerala
  •  a day ago
No Image

പരാജയം വ്യക്തിയിലേക്ക് ചുരുക്കേണ്ടതില്ല; പ്രതിപക്ഷ നേതാവായി പിണറായി വിജയനെ മാത്രമാണ് നിശ്ചയിച്ചിരുന്നത്; സ്വരാജ് 

Kerala
  •  a day ago
No Image

സത്യപ്രതിജ്ഞ കഴിഞ്ഞിട്ടും വകുപ്പുകളില്‍ തീരുമാനമായില്ല; ഫിഷറിസ്, വയോജന വകുപ്പില്‍ തട്ടി വിഭജനം നീളുന്നു

Kerala
  •  a day ago