HOME
DETAILS

ദമാമിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ കബീർ കൊണ്ടോട്ടി അന്തരിച്ചു

  
March 26, 2026 | 3:37 PM

Prominent social activist Kabir Kondotty of Dammam passes away

ദമാം: പ്രമുഖ പ്രവാസി സാമൂഹ്യ പ്രവർത്തകനും കെ.എം.സി.സി നേതാവുമായ കബീർ കൊണ്ടോട്ടി (55) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ഇന്ന് രാവിലെ നെഞ്ചുവേദന അനുഭവപ്പെടുകയും തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇന്ന് വൈകീട്ട് ഇന്ത്യൻ സമയം ആറ് മണിയോടെ കൊണ്ടോട്ടിയിലെ റിലീഫ് ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്.

കൊണ്ടോട്ടി പാലക്കോടൻ മുഹമ്മദ് മറിയുമ്മ ദമ്പതികളുടെ മകനാണ്. മരണ വിവരമറിഞ്ഞ് ദമ്മാമിലുള്ള മകൻ ഫർഹാൻ നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഭാര്യ: ഹസീന. മറ്റുമക്കൾ: ഫർഹാന, ഫർഹ, ഫരിഹ. നാളെ രാവിലെ 10 മണിക്ക് കൊണ്ടോട്ടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

മൂന്ന് പതിറ്റാണ്ടോളമായി ദമാമിലെ ബിസിനസ് രംഗത്ത് സജീവമായിരിക്കെത്തന്നെ, സാമൂഹ്യ-സാംസ്‌കാരിക-ജീവകാരുണ്യ മേഖലകളിൽ അദ്ദേഹം നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ പ്രവാസലോകത്തിന് വലിയ നഷ്ടമാണ്. നിയമക്കുരുക്കുകളിൽ പെട്ടവരെ സഹായിക്കാനും മരണപ്പെട്ട പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. എത്ര തിരക്കുകൾക്കിടയിലും ആയിരക്കണക്കിന് വരുന്ന തന്റെ സൗഹൃദങ്ങളെ ചേർത്തുപിടിക്കാൻ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ പീഡന പരാതി നല്‍കല്‍ ശീലമാക്കി; ഒടുവില്‍ കന്നഡ യുവതിയെ പൊലിസ് പൊക്കി

National
  •  2 days ago
No Image

'തൊട്ടതിനെല്ലാം ലീഗിനെ ആക്രമിക്കുന്നത് നല്ല ഉദ്ദേശത്തോടെയല്ല'; വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പരാമര്‍ശത്തില്‍ പ്രതികരിച്ച് കെ.സി വേണുഗോപാല്‍ 

Kerala
  •  2 days ago
No Image

പറഞ്ഞ വാക്ക് പാലിക്കണം; ടേം വ്യവസ്ഥയില്‍ പക്ഷപാതമെന്ന് അനൂപും മാണി സി കാപ്പനും

Kerala
  •  2 days ago
No Image

ബ്രിട്ടനിലെ മുസ്‌ലിംകളില്‍ പകുതിയോളം പേര്‍ 25 വയസ്സില്‍ താഴെയുള്ളവര്‍; ജനസംഖ്യ 40 ലക്ഷം കടന്നു

International
  •  2 days ago
No Image

വാക്‌സിന്‍ എടുത്തില്ല; പുലിയുടെ നഖം കൊണ്ട് പരിക്കേറ്റ വീട്ടമ്മ പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

Kerala
  •  2 days ago
No Image

'കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ട്'; രാഹുലിനും പ്രിയങ്കയ്ക്കുമെതിരായ പോസ്റ്ററുകളില്‍ അന്വേഷണം ആരംഭിച്ച് പൊലിസ്

Kerala
  •  2 days ago
No Image

സ്പീക്കര്‍ സ്ഥാനത്തേക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍; ഷാനിമോള്‍ ഡെപ്യൂട്ടി സ്പീക്കര്‍

Kerala
  •  2 days ago
No Image

ചൊവ്വ, ഛിന്നഗ്രഹ പര്യവേക്ഷണത്തിന് 44 ബില്യണ്‍ ദിര്‍ഹത്തിന്റെ വന്‍ നിക്ഷേപവുമായി യു.എ.ഇ

uae
  •  2 days ago
No Image

നെഞ്ചെരിച്ചിലും അസിഡിറ്റിയും അലട്ടുന്നുണ്ടോ? ഈ  മോശം ശീലങ്ങള്‍ ഉടന്‍ മാറ്റാം

Kerala
  •  2 days ago
No Image

കൊല്ലത്ത് 500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് 12 കാരനെ കെട്ടിതൂക്കി മര്‍ദ്ദിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala
  •  2 days ago