HOME
DETAILS

കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; ഒമാനിൽ ജാഗ്രതാ നിർദേശവുമായി അധികൃതർ | Oman Weather updates

  
March 27, 2026 | 2:40 AM

Oman Authorities call for caution as heavy rains expected

മസ്‌കത്ത്: ഒമാന്റെ വിവിധ ഗവർണറേറ്റുകളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അധികൃതർ കർശന ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അൽ ബുറൈമി, വടക്കൻ അൽ ബാത്തിന, മുസന്ദം, അൽ ദാഹിറയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഇതിനകം ശക്തമായ മഴ ആരംഭിച്ചിട്ടുണ്ട്. ഇത് വൈകാതെ മറ്റ് ഗവർണറേറ്റുകളിലേക്കും വ്യാപിക്കും.

മുസന്ദം, തെക്കൻ അൽ ബാത്തിന, അൽ ബുറൈമി, തെക്കൻ അൽ ശർഖിയ, മസ്‌കത്ത്, അൽ ദാഹിറ, അൽ ദാഖിലിയ, അൽ വുസ്ത, വടക്കൻ അൽ ശർഖിയ, വടക്കൻ അൽ ബാത്തിന എന്നീ ഗവർണറേറ്റുകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഇടിമിന്നലോടും ആലിപ്പഴ വീഴ്ചയോടും കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. മണിക്കൂറിൽ 37 മുതൽ 93 കിലോമീറ്റർ വരെ വേഗതയിൽ അതിശക്തമായ കാറ്റ് വീശാനും മഴ സമയത്ത് ദൂരക്കാഴ്ച ഗണ്യമായി കുറയാനും സാധ്യതയുണ്ട്. 

മഴയെ തുടർന്ന് വാദികൾ (താഴ്‌വരകൾ) നിറഞ്ഞൊഴുകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. മുന്നറിയിപ്പുകൾ അവഗണിച്ച് മഴയത്ത് വാദികൾ മുറിച്ചുകടക്കുന്നത് ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏറ്റവും അപകടകരമായ പ്രവണതയാണെന്ന് റോയൽ ഒമാൻ പോലീസ് (ആർ.ഒ.പി) മുന്നറിയിപ്പ് നൽകി.

അൽ ബുറൈമിയിലും മുസന്ദമിലും ആദ്യം ആരംഭിക്കുന്ന പുതിയ കാലാവസ്ഥാ മാറ്റം പിന്നീട് മറ്റ് ഗവർണറേറ്റുകളിലേക്കും വ്യാപിക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിക്ക് (CAA) കീഴിലുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ ജനറൽ അബ്ദുള്ള ബിൻ റാഷിദ് അൽ ഖദൂരി അറിയിച്ചു. രാജ്യത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ ഇത്തരം മാറ്റങ്ങൾ നിരീക്ഷിക്കാൻ പൂർണ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English summary : The Oman governorates of Al Buraimi, North Al Batinah, Musandam, and parts of Al Dhahirah have started receiving torrential rains, which will extending to include the rest of the governorates.

As there are chances of flowing wadis, people are urged to be alert and cautious.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെനസ്വേലയിലെ ഇരട്ട ഭൂകമ്പം; ഇന്ത്യയുടെ എണ്ണ ഇറക്കുമതിക്ക് ആശങ്ക

International
  •  6 days ago
No Image

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കരജീവി 'ജൊനാഥന്‍' നെ കാണാന്‍ മോദി; സീഷെല്‍സിലേക്ക് യാത്ര തിരിച്ചു

National
  •  6 days ago
No Image

ട്രെയിന്‍ തട്ടി ഗുരുതരമായി പരുക്കേറ്റ എട്ടുവയസ്സുകാരന്‍ മരിച്ചു

Kerala
  •  6 days ago
No Image

കീം ഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടം നേടി

Kerala
  •  6 days ago
No Image

ഇന്‍സ്റ്റഗ്രാം സൗഹൃദം അവസാനിപ്പിച്ചു; യുവതിയെ നടുറോഡില്‍ 14 തവണ കുത്തി യുവാവ്

National
  •  6 days ago
No Image

പാര്‍ക്ക് ചെയ്തിരുന്ന കാറിലെ എയര്‍ബാഗ് പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

National
  •  6 days ago
No Image

തിരുവനന്തപുരം ആറ്റുകാലില്‍ യുവതി ജീവനൊടുക്കിയ നിലയില്‍; ഭര്‍തൃപീഡനമെന്ന ആരോപണവുമായി കുടുംബം

Kerala
  •  6 days ago
No Image

തൃശൂർ ഒല്ലൂരില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 24 പേര്‍ക്ക് പരിക്ക്

Kerala
  •  6 days ago
No Image

ഉമ്മന്‍ചാണ്ടിയുടെ നാമത്തില്‍ സത്യപ്രതിജ്ഞ; വടക്കഞ്ചേരിയിലെ വാര്‍ഡ് മെമ്പര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  6 days ago
No Image

ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: അസാധാരണ നീക്കവുമായി ഇ.ഡി; ഒന്‍പതാം പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയില്‍

Kerala
  •  6 days ago