HOME
DETAILS

മുപ്പതാമത് ദുബൈ വേൾഡ് കപ്പ്: കുതിരപ്പന്തയ മാമാങ്കത്തിന് ഒരുങ്ങി ന​ഗരം; കാണികൾക്കായി സൗജന്യ പാർക്കിങും ഷട്ടിൽ സർവീസുമായി ആർ.ടി.എ

  
Web Desk
March 27, 2026 | 2:10 PM

dubai world cup 2026 rta offers free parking and shuttles as city prepares for 30th edition of iconic race

ദുബൈ: ലോകം ഉറ്റുനോക്കുന്ന മുപ്പതാമത് ദുബൈ വേൾഡ് കപ്പിന് നാളെ (മാർച്ച് 28, ശനിയാഴ്ച) മെയ്ദാൻ റേസ്‌കോഴ്‌സിൽ കൊടിയേറും. 30-ാം വാർഷികത്തിന്റെ ഭാ​ഗമായി നടക്കുന്ന പരിപാടിയിലേക്ക് എത്തുന്ന കാണികൾക്കായി ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) വിപുലമായ ഗതാഗത-പാർക്കിംഗ് ക്രമീകരണങ്ങൾ പ്രഖ്യാപിച്ചു.

സൗജന്യ പാർക്കിംഗും ഷട്ടിൽ സർവീസും

മെയ്ദാനിലേക്ക് സ്വന്തം വാഹനങ്ങളിൽ എത്തുന്നവർക്കായി ജനറൽ പാർക്കിംഗ് മേഖലകളിൽ സൗജന്യ പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ വി.ഐ.പികൾക്കും ടിക്കറ്റ് ഉടമകൾക്കുമായി പ്രത്യേക പാർക്കിംഗ് ഇടങ്ങളും നീക്കിവെച്ചിട്ടുണ്ട്. പാർക്കിംഗ് ഏരിയകളിൽ നിന്ന് സന്ദർശകരെ റേസ്‌കോഴ്‌സ് പ്രവേശന കവാടങ്ങളിലേക്ക് എത്തിക്കാൻ സൗജന്യ ഷട്ടിൽ ബസുകൾ തുടർച്ചയായി സർവീസ് നടത്തും. ശനിയാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ അർധരാത്രി 12 മണി വരെയായിരിക്കും പരിപാടിയുടെ ക്രമീകരണങ്ങൾ.

30.5 മില്യൺ ഡോളറിന്റെ പോരാട്ടം

ലോകത്തിലെ ഏറ്റവും സമ്പന്നമായ കുതിരപ്പന്തയങ്ങളിലൊന്നായ ദുബൈ വേൾഡ് കപ്പിൽ ഇത്തവണ 30.5 മില്യൺ ഡോളറാണ് ആകെ സമ്മാനത്തുക. ഒമ്പത് റേസുകളിലായി ലോകപ്രശസ്ത കുതിരാലയങ്ങളിൽ നിന്നുള്ള നൂറോളം കരുത്തരായ കുതിരകൾ ട്രാക്കിലിറങ്ങും. പ്രധാന മത്സരമായ ഇനമായ ഗ്രൂപ്പ്-1 റേസിൽ 12 മില്യൺ ഡോളറാണ് വിജയികളെ കാത്തിരിക്കുന്നത്. 2,000 മീറ്റർ ഡേർട്ട് ട്രാക്കിൽ നടക്കുന്ന ഈ പോരാട്ടത്തിൽ ലോകത്തെ മുൻനിരയിലുള്ള ഒമ്പത് കുതിരകൾ മാറ്റുരയ്ക്കും.

കഴിഞ്ഞ വർഷത്തെ ജേതാവ് 'ഹിറ്റ് ഷോ', യുഎഇ ഡെർബി-സഊദി കപ്പ് ചാമ്പ്യനായ 'ഫോറെവർ യംഗ്', സൂപ്പർ സാറ്റർഡേ വിജയി 'മെയ്ദാൻ', കൂടാതെ കരുത്തനായ 'ഇംപീരിയൽ എംപറർ' എന്നിവർ കിരീടത്തിനായി പൊരുതും. ദുബൈ ഭരണാധികാരികളുടെ സാന്നിധ്യത്തിൽ നടക്കുന്ന ഈ കായിക മാമാങ്കം കാണാൻ ലോകമെമ്പാടുനിന്നും ആയിരക്കണക്കിന് കാണികളാണ് മെയ്ദാനിലേക്ക് എത്തുന്നത്.

 

The 30th edition of the Dubai World Cup is set to take place this Saturday, March 28, 2026, at the iconic Meydan Racecourse. Featuring a massive prize pool of $30.5 million, the event will showcase 100 elite horses from around the globe competing in nine high-stakes races.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  4 days ago
No Image

ജനവിധി മാനിച്ചുള്ള തീരുമാനം സാദിഖലി തങ്ങള്‍

Kerala
  •  4 days ago
No Image

ഇത് ദൈവീക നിയോഗം; പുതുയുഗ സൃഷ്ടിക്കായി കഠിനാധ്വാനം ചെയ്യും: വി.ഡി സതീശന്‍

Kerala
  •  4 days ago
No Image

വി.ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച്ച

Kerala
  •  4 days ago
No Image

'ഇത് പണിയെടുത്ത് നേടിയ മുഖ്യമന്ത്രിക്കസേര': ജനഹിതമറിഞ്ഞ പ്രഖ്യാപനം

Kerala
  •  4 days ago
No Image

സീനിയോരിറ്റി പരിഗണിച്ചില്ല, കടുത്ത അമര്‍ഷത്തില്‍ രമേശ് ചെന്നിത്തല; നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുക്കില്ല

Kerala
  •  4 days ago
No Image

നീലഗിരി വസന്തോത്സവം; ഊട്ടിയിൽ റോസ് ഷോ ഇന്നാരംഭിക്കും

National
  •  4 days ago
No Image

'ജനങ്ങളാഗ്രഹിച്ച ഭരണത്തിന് നേതൃത്വം നല്‍കാന്‍ അവരാഗ്രഹിച്ച വ്യക്തിയെ തന്ന ലഭിച്ചു...'നമ്പര്‍ വണ്‍ കേരളം' നമുക്ക് സാധ്യമാക്കണം; സതീശന് ആശംസകളുമായി സാദിഖലി തങ്ങള്‍

Kerala
  •  4 days ago
No Image

'സതീശന് അഭിനന്ദനങ്ങള്‍'; മുഖ്യമന്ത്രി തീരുമാനത്തില്‍ പൂര്‍ണതൃപ്തനെന്ന് കെ.സി വേണുഗോപാല്‍

Kerala
  •  4 days ago
No Image

നിയമലംഘനം: സഊദിയില്‍ 7,200 തൊഴില്‍ വിസകള്‍ റദ്ദാക്കി; സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടിയും

Saudi-arabia
  •  4 days ago