HOME
DETAILS
MAL
ബീവറേജ് ഔട്ട്ലെറ്റിലേക്ക് മാര്‍ച്ച് നടത്തി
backup
September 13 2016 | 18:09 PM
കോഴിക്കോട്: ഉത്രാടത്തിനും തിരുവോണത്തിനും ബീവറേജ് ഔട്ട്ലെറ്റുകള് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച കോഴിക്കോട്ടെ ബീവറേജ് ഔട്ട്ലെറ്റിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. സന്തോഷ പൂര്‍ണവുമായ ഓണത്തെ മദ്യത്തില്‍ മുക്കാനുള്ള സര്‍ക്കാരിന്റെ ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി വിപിന്‍, സുധീര്‍ കുന്ദമംഗലം, സുജീഷ് പുതുക്കുടി, അഭിലാഷ് ചെറുവണ്ണൂര്‍, ബി. ദിബിന്, ഇ.പി ബബീഷ്, ഷാലു എലത്തൂര്‍, സിനൂപ് രാജ്, അനീഷ്, കുറ്റല്ലൂര്‍ പ്രസംഗിച്ചു. രജീഷ് ചുങ്കപ്പള്ളി, ശ്രീജേഷ് കുന്ദമംഗലം, ഷിനു ബേപ്പൂര്‍, വിവേക്, കണ്ണന് കച്ചേരി, അഖില്‍ പയ്യാനക്കല്‍, ഷ നൂപ് നേതൃത്യം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."