'കാടുകയറി മരട് അബ്ദുല്‍ കലാം പാര്‍ക്ക് '
നെട്ടൂര്‍: രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്റെ പേരില്‍ മരട് നഗരസഭ മുപ്പത്തൊന്നാം ഡിവിഷനില്‍ സ്ഥിതി ചെയ്യുന്ന പാര്‍ക്ക് കാട്കയറി നശിക്കുന്നു.
അമ്പത് സെന്റോളം വരുന്ന നഗരസഭയുടെ സ്ഥലത്ത് ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മിച്ച പാര്‍ക്ക് അനാഥമായിട്ടും അധികൃതര്‍ക്ക് കുലുക്കമില്ല.
ഒരു വര്‍ഷം മുമ്പ് പ്രവര്‍ത്തനമാരംഭിച്ച പാര്‍ക്ക് സംരക്ഷിക്കുന്നതിനും നവീകരിക്കുന്നതിനും നഗരസഭ അലംഭാവം കാണിക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു.
കായലിനോട് ചേര്‍ന്ന് പ്രകൃതി രമണീയമായ ഇവിടെ കണ്ടല്‍ കാടുകളെ സംരക്ഷിച്ചും ചുറ്റുമതിലും ഗേറ്റും സ്ഥാപിച്ചും പാര്‍ക്ക് സുരക്ഷിതമാക്കാവുന്നതാണ്. ഇവിടെ സ്ഥാപിച്ചിട്ടുള്ള വിശ്രമിക്കാനുള്ള ബഞ്ചുകള്‍ വരെ കാടുകയറി കിടക്കുന്ന അവസ്ഥയിലാണ്.
പാമ്പുകളുടെയും തെരുവുനായയുടെയും ശല്യവും രൂക്ഷമാണ്.
പൊതു ശുചിമുറി, കുടിവെള്ളം, കുട്ടികള്‍ക്കുള്ള വിനോദ ഉപകരണങ്ങള്‍ എന്നിവയും ഇവിടെ അത്യാവശ്യമായി ഒരുക്കേണ്ടതുണ്ട്. ബക്രീദും ഓണവും ഒന്നിച്ചെത്തിയ ഇപ്രാവശ്യമെങ്കിലും പാര്‍ക്കില്‍ വരുന്നവര്‍ക്ക് വിശ്രമിക്കുന്നതിനും മറ്റും അടുതല്‍ സൗകര്യങ്ങളൊരുക്കുമെന്ന പ്രതീക്ഷയും ഇല്ലാതായി.
പാര്‍ക്കിന്റെ ശുചീകരണത്തിനും സംരക്ഷണത്തിനും സ്ഥിരമായ സംവിധാനമൊരുക്കി പ്രദേശത്തെ ജനങ്ങളുടെ ഏറെക്കാലത്തെ പ്രതീക്ഷയായിരുന്ന പാര്‍ക്ക് ഉപയോഗപ്രദമാക്കണമെന്ന ആവശ്യം ഇതോടെ ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."