HOME
DETAILS

പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞ് തെരഞ്ഞെടുപ്പില്‍ ജയിക്കാമെന്ന സമീപനമാണ് സിപിഎമ്മിന്; പേരാമ്പ്രയിലെ വര്‍ഗീയ പ്രചരണത്തില്‍ സിപിഎമ്മിനെതിരെ കെസി വേണുഗോപാല്‍ 

  
Web Desk
April 01, 2026 | 3:01 PM

cpms communal remark against fathima thahliya is an insult to secular kerala says k c venugopal

കോഴിക്കോട്: പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ സിപിഎം മതേതര കേരളത്തിന് അപമാനമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച് മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചതിന്റെ മറ്റൊരു പതിപ്പാണിത്. പച്ചയക്ക് വര്‍ഗീയത പറഞ്ഞും ജനങ്ങളില്‍ വിദ്വേഷം വളര്‍ത്തിയും തെരഞ്ഞെടുപ്പില്‍ ജയിക്കാമെന്ന സമീപനമാണ് ഇടതുപക്ഷത്തിനെന്നും കെസി പറഞ്ഞു. 

' പേരാമ്പ്ര മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായാണ് യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയക്കെതിരെ വര്‍ഗീയ പരാമര്‍ശം സിപിഎം ക്യാമ്പ് നടത്തുന്നത്. പരാജയ ഭീതി കാരണം തീവ്ര വര്‍ഗീയ സംഘടനകളെ പോലും നാണിപ്പിക്കും വിധമാണ് സിപിഎം പ്രചരണം നടത്തുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച് മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചതിന്റെ മറ്റൊരു പതിപ്പാണിത്. പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞും ജനങ്ങളില്‍ വിദ്വേഷവും വളര്‍ത്തിയും തെരഞ്ഞെടുപ്പില്‍ ജയിക്കാമെന്ന അപകടകരമായ സമീപനമാണ് സിപിഎമ്മിന്റേത്,' കെ.സി വേണുഗോപാല്‍ പറഞ്ഞു. 

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് സിപിഎം നടപടി. സിപിഎമ്മും എല്‍ഡിഎഫും നേരിടുന്ന ആശയ ദാരിദ്രത്തിന്റെയും രാഷ്ട്രീയ പാപ്പരത്തത്തിന്റെയും തെളിവാണിത്. മത വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമിക്കുന്ന സിപിഎമ്മിന്റെ നടപടി ചുടുചോറ് വാരുന്നതിന് തുല്യമാണ്. സിപിഎമ്മിന്റെ ജനാധിപത്യ വിരുദ്ധമുഖവും കപട മതേതരത്വവും തുറന്നുകാട്ടുന്നതാണിത്. ബിജെപിയുമായും മറ്റ് തീവ്രസ്വഭാവമുള്ള സംഘടനകളുമായുള്ള ചങ്ങാത്തമാണ് ഇത്തരമൊരു ഹീന പ്രചരണത്തിന് സിപിഎമ്മിനെ പ്രേരിപ്പിച്ചത്. ഇത് ക്രിമിനല്‍ കുറ്റമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉചിതമായ നടപടി സ്വീകരിക്കണം,' കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫോട്ടോഷൂട്ടിനായി പിങ്ക് നിറമടിച്ചതിന് പിന്നാലെ ആന ചരിഞ്ഞു; ഉടമയ്ക്കും ഫോട്ടോഗ്രാഫർക്കുമെതിരെ വ്യാപക പ്രതിഷേധം

National
  •  2 hours ago
No Image

രാജീവ് ചന്ദ്രശേഖറിനെ കേരളത്തിലെ ബിജെപി അധ്യക്ഷനാക്കാൻ കാരണം സമ്പത്ത്; രൂക്ഷ വിമർശനവുമായി പ്രിയങ്ക് ഖാർഗെ

National
  •  2 hours ago
No Image

കിടപ്പിലായ ബഹ്‌റൈന്‍ സ്വദേശിയുടെ അക്കൗണ്ടില്‍ നിന്ന് പണം തട്ടിയ ഇന്ത്യന്‍ നഴ്‌സിന്‍ 10 വര്‍ഷം തടവ്

bahrain
  •  3 hours ago
No Image

ട്രംപിന്റെ ഭീഷണി വിലപ്പോവില്ല; ഹോർമുസ് കടലിടുക്ക് അടഞ്ഞുതന്നെ കിടക്കുമെന്ന് ഇറാൻ

International
  •  3 hours ago
No Image

ചക്ക പറിക്കാന്‍ പ്ലാവില്‍ കയറുന്നതിനിടെ താഴെ വീണ് മധ്യവയസ്‌കന്‍ മരിച്ചു 

Kerala
  •  3 hours ago
No Image

എഫ്‌സിആർഎ ബിൽ: പ്രതിപക്ഷം എന്തുവിലകൊടുത്തും തടയും; കേന്ദ്രത്തിന്റേത് ഗൂഢലക്ഷ്യമെന്ന് കെ.സി. വേണുഗോപാൽ

Kerala
  •  3 hours ago
No Image

യുപിഐ ഇടപാടുകൾക്ക് ഇനി അധിക സുരക്ഷ; ബാങ്കിങ് നിയമങ്ങളിൽ ഇന്ന് മുതൽ വലിയ മാറ്റങ്ങൾ 

National
  •  3 hours ago
No Image

അഞ്ച് പതിറ്റാണ്ടിന് ശേഷം വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആര്‍ട്ടിമെസ് 2 വിക്ഷേപണത്തിന്

International
  •  4 hours ago
No Image

നൂറിലധികം മിസൈലുകളും ഡ്രോണുകളും; ഇസ്റാഈലിലും യുഎസ് സൈനിക താവളങ്ങൾക്കും നേരെ സംയുക്ത ആക്രമണവുമായി ഇറാനും സഖ്യകക്ഷികളും

International
  •  4 hours ago
No Image

ബിജെപിയില്‍ കടുത്ത ജാതി വിവേചനവും, അവഗണനയും; ഗുരുതര ആരോപണവുമായി വനിത നേതാവ് 

Kerala
  •  5 hours ago