HOME
DETAILS

അഞ്ച് പതിറ്റാണ്ടിന് ശേഷം വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആര്‍ട്ടിമെസ് 2 വിക്ഷേപണത്തിന്

  
April 01, 2026 | 1:17 PM

artemis 2 launch live update moon mission

കേപ് കനാവറല്‍: മനുഷ്യനെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് എത്തിക്കാനുള്ള നാസയുടെ അഭിമാന പദ്ധതിയായ ആര്‍ട്ടിമെസ് 2 വിക്ഷേപണത്തിന്. നാളെ പുലര്‍ച്ചെ ഇന്ത്യന്‍ സമയം 3.54നാണ് വിക്ഷേപണം നിശ്ചയിച്ചിട്ടുള്ളത്. ഫ്‌ളോറിഡയിലെ കേപ് കനാവറിലെ വിക്ഷേപണത്തറയില്‍ നിന്നാണ് പേടകം കുതിച്ചുയരുക. 

50 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നാസ മനുഷ്യരെയും വഹിച്ചുള്ള ചാന്ദ്ര ദൗത്യത്തിന് ഒരുങ്ങുന്നത്. മുന്‍പ് 1972ലെ അപ്പോളോ ദൗത്യത്തിലാണ് മനുഷ്യന്‍ അവസാനമായി ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിയത്. അതുകൊണ്ട് തന്നെ ലോകം ആകാംശയോടെ കാത്തിരിക്കുന്ന വിക്ഷേപണത്തിനാണ് നാളെ ഫ്‌ളോറിഡ സാക്ഷ്യം വഹിക്കുക. 

നാല് ബഹിരാകാശ സഞ്ചാരികളാണ് ആര്‍ട്ടിമെസ് 2 പദ്ധതിയിലുള്ളത്. ചന്ദ്രനെ ചുറ്റിവരുന്ന പത്ത് ദിവസത്തെ ദൗത്യമാണ് ആര്‍ട്ടിമെസ് 2. വിക്ഷേപണത്തിനായി രണ്ട് മണിക്കൂര്‍ നീളുന്ന സമയപരിധിയാണ് നാസ അനുവദിച്ചിരിക്കുന്നത്. വിക്ഷേപണ സമയത്ത് 80 ശതമാനവും കാലാവസ്ഥ അനുകൂലമായിരിക്കുമെന്ന് നാസയുടെ കാലാവസ്ഥ വിഭാഗമായ 45ാം വെതര്‍ സ്‌ക്വാഡ്രണ്‍ അറിയിച്ചു. 

അതേസമയം ഫ്‌ളോറിഡ തീരത്തെ അന്തരീക്ഷത്തിലെ മാറ്റങ്ങള്‍ നാസ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. ഏപ്രില്‍ മാസത്തെ പ്രത്യേക മഴയും ക്യുമുലസ് മേഘങ്ങളും വിക്ഷേപണത്തിന് വെല്ലുവിളിയായേക്കും. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്ന് നാസ അറിയിച്ചു. 

വിക്ഷേപണ കേന്ദ്രത്തിലെ കാലാവസ്ഥയ്ക്ക് പുറമെ അറ്റ്‌ലാന്റിക് സമുദ്രത്തിലെ പേടകം തിരിച്ചിറങ്ങുന്ന ഭാഗത്തെ സാഹചര്യങ്ങളും സൗരവികിരണങ്ങളും സംഘം വിലയിരുത്തുന്നുണ്ട്. ഇന്ന് വിക്ഷേപണം നടന്നില്ലെങ്കില്‍ ഏപ്രില്‍ രണ്ടുമുതല്‍ ആറ് വരെയുള്ള തീയതികള്‍ നാസ കരുതിവെച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിമൻ്റിന് 30 രൂപ കൂടി, കമ്പിക്ക് 10 രൂപ; പശ്ചിമേഷ്യൻ പോരിൽ തളർന്ന് കേരളത്തിലെ നിർമ്മാണ മേഖല

Kerala
  •  8 days ago
No Image

വിവാഹ സല്‍ക്കാരത്തിനിടെ സംഘര്‍ഷം; കേറ്ററിങുകാരും വരന്റെ ബന്ധുക്കളും ഏറ്റുമുട്ടി, പത്തോളം പേര്‍ക്ക് പരുക്ക്

Kerala
  •  8 days ago
No Image

ബംഗളൂരുവില്‍ നടുക്കുന്ന കൊലപാതകശ്രമം; റോഡിലിട്ട് ഭാര്യയുടെ കഴുത്തറുക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ തല്ലിച്ചതച്ച് നാട്ടുകാര്‍

National
  •  8 days ago
No Image

ബംഗാളിലെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രി; സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

National
  •  8 days ago
No Image

മമത ഔട്ട്, മോദി ഇൻ; അധികാര മാറ്റത്തിന് പിന്നാലെ ഡിജിറ്റൽ 'കൂറുമാറ്റം'; മമതയെ അൺഫോളോ ചെയ്ത് കൊൽക്കത്ത പൊലിസ് എക്സ് ഹാൻഡിൽ

Kerala
  •  8 days ago
No Image

മുഖ്യമന്ത്രി ആര്? ചർച്ചകൾ നിർണ്ണായക ഘട്ടത്തിൽ; എഐസിസി തീരുമാനം ഇന്ന് വൈകിട്ടോടെയെന്ന് സൂചന

Kerala
  •  8 days ago
No Image

'ഫ്ലക്സ് വെച്ചതുകൊണ്ട് മാത്രം ആരും മുഖ്യമന്ത്രിയാകില്ല'; എംഎൽഎമാരുടെ പിന്തുണയും ഘടകകക്ഷികളുടെ അഭിപ്രായവും നിർണായകമാകും; കെ. മുരളീധരൻ

Kerala
  •  8 days ago
No Image

വി.ഡി സതീശന് ഡല്‍ഹിയില്‍ വമ്പന്‍ വരവേല്‍പ്പ്; സണ്ണി ജോസഫിന് നേരെ പ്രതിഷേധം; മുഖ്യമന്ത്രി പ്രഖ്യാപനം കാത്ത് കേരളം 

Kerala
  •  8 days ago
No Image

കൊച്ചി മെട്രോയില്‍ റെക്കോര്‍ഡ് കുതിപ്പ്;  യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന, വരുമാനത്തിലും നേട്ടം

Kerala
  •  8 days ago
No Image

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ആഡംബര ബാഗിന്റെ ചിത്രത്തിന് താഴെ ഒറിജിനൽ അല്ലെന്നു കമന്റിട്ടു; അജ്മാനിൽ പ്രവാസി യുവതി അറസ്റ്റിൽ

uae
  •  8 days ago