സഊദി വിഷൻ 2030; മദീനയെ സ്മാർട്ട് സിറ്റിയാക്കാൻ 'റുവ അൽ മദീന', 2030ഓടെ ഒരുങ്ങുന്നത് 79,000 പുതിയ ഹോട്ടൽ മുറികൾ
മദീന: മദീന സന്ദർശിക്കുന്ന തീർഥാടകരുടെ എണ്ണത്തിലുണ്ടായ വർധനവ് മേഖലയിലെ ടൂറിസം, ഹോസ്പിറ്റാലിറ്റി രംഗങ്ങളിൽ വൻ വളർച്ചയ്ക്ക് കാരണമായതായി അൽ-മദീന അൽ-മുനവ്വറ ചേംബർ. ഉംറ ആൻഡ് സിയാറ ഫോറത്തിന്റെ സമാപന ദിനത്തിൽ സംസാരിക്കവെ ചേംബർ ചെയർമാൻ മാസിൻ റജബാണ് വരാൻ പോകുന്ന വികസന പദ്ധതികളെക്കുറിച്ച് വിശദീകരിച്ചത്. സഊദി വിഷൻ 2030ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സർക്കാർ-സ്വകാര്യ മേഖലകൾ തമ്മിൽ സഹകരിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിലുള്ളതിനേക്കാൾ കൂടുതൽ സൗകര്യങ്ങൾ വർധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2030ഓടെ സന്ദർശകരുടെ തിരക്ക് കണക്കിലെടുത്ത് അധികമായി 79,000 ഹോട്ടൽ മുറികൾ കൂടി ഒരുക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്മാർട്ട് സിറ്റി സംവിധാനങ്ങളോടു കൂടിയ അത്യാധുനിക ഹോസ്പിറ്റാലിറ്റി സൗകര്യങ്ങൾ ഒരുങ്ങുന്ന റുവ അൽ മദീന മസ്ജിദുന്നബവിക്ക് സമീപം 1.5 ദശലക്ഷം ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന 'റുവ അൽ മദീന' പദ്ധതിയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. റിയൽ എസ്റ്റേറ്റ് നിക്ഷേപ ഫണ്ടുകളാണ് പദ്ധതിയുടെ നിർമാണത്തിനായി ആശ്രയിക്കുന്നത്. 90,000 പുതിയ പാർപ്പിട യൂണിറ്റുകൾ ഇതുവഴി നിർമ്മിക്കും.
മക്കയിലും മദീനയിലും സ്വദേശികളല്ലാത്തവർക്കും ഉടമസ്ഥാവകാശം നൽകാനുള്ള നീക്കം ശക്തമാക്കാനും ലക്ഷ്യമിടുന്നുണ്ട്. ഈ ഇളവുകൾ വിദേശ നിക്ഷേപകരെ ആകർഷിക്കാൻ സഹായകരമാകുമെന്നും മാസിൻ റജബ് അഭിപ്രായപ്പെട്ടു. മതപരവും വിനോദസഞ്ചാരപരവുമായ കേന്ദ്രമെന്ന നിലയിൽ മദീനയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനാണ് ചേംബർ ലക്ഷ്യമിടുന്നത്.
Madinah Chamber Chairman Mazen Rajab announced plans for 79,000 new hotel rooms and the massive 'Rua Al Madinah' project. These initiatives aim to accommodate the rising number of pilgrims by 2030, supported by new policies on foreign ownership in the holy cities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."