ചൂരല്‍മല ദുരന്തത്തിനിരയായ ശ്രുതിയെ ടി.സിദ്ധിഖ് വീട് വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന് സി.പി.എം; കള്ളം പ്രചരിപ്പിക്കുന്നുവെന്ന് ടി.സിദ്ധിഖ്
കല്‍പ്പറ്റ: ചൂരല്‍മല ദുരന്തത്തില്‍ ഉറ്റവരെയെല്ലാം നഷ്ടപ്പെട്ട ശ്രുതിയ്ക്ക് വീട് നല്‍കാമെന്ന് പറഞ്ഞ് ടി. സിദ്ദിഖ് എം.എല്‍.എ പറ്റിച്ചെന്ന് സി.പി.എം വയനാട് ജില്ലാ സെക്രട്ടറി കെ.റഫീഖ്. ശ്രുതിക്ക് വീട് നല്‍കുമെന്നാണ് സിദ്ധിഖ് പറഞ്ഞതെന്നും എന്നാല്‍ വീട് നല്‍കിയില്ലെന്നും റഫീഖ് ആരോപിച്ചു.
വീട് നല്‍കാമെന്ന് വാഗ്ദാനം കേട്ട് ശ്രുതി സര്‍ക്കാര്‍ ടൗണ്‍ഷിപ്പിലെ വീട് വേണ്ടെന്ന് വച്ച് 15 ലക്ഷം രൂപ വാങ്ങിയിരുന്നു. ഇപ്പോള്‍ 15 ലക്ഷം തിരികെ തരാമെന്നും വീട് അനുവദിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് അപേക്ഷ നല്‍കിയിരിക്കുകയായിരുന്നെന്നും കെ റഫീഫ് പറഞ്ഞു. ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട ശ്രുതി എന്ന പെണ്‍കുട്ടിയെ പോലും രാഷ്ട്രീയ മുതലെടുപ്പിനായി എം.എല്‍.എ ടി. സിദ്ദിഖ് ഉപയോഗിച്ചുവെന്നും റഫീഖ് കുറ്റപ്പെടുത്തി.
അതേസമയം, സി.പി.എം ജില്ലാ സെക്രട്ടറി കള്ളം പ്രചരിപ്പിക്കുകയാണെന്ന് ടി സിദ്ധിഖ് മറുപടി നല്‍കി. ശ്രുതിക്ക് വീട് നിര്‍മിച്ചുനല്‍കാമെന്ന് പറഞ്ഞത് ഒരു വ്ളോഗറാണ്. താന്‍ തറക്കല്ലിടല്‍ ചടങ്ങിന് അതിഥിയായി പങ്കെടുക്കുകയാണ് ചെയ്തതെന്നും . ശ്രുതിയെ രാഷ്ട്രീയവിവാദങ്ങളിലേക്ക് വലിച്ചിഴക്കേണ്ടതില്ലായിരുന്നുവെന്നും ടി.സിദ്ധിഖ് പറഞ്ഞു.
The Communist Party of India (Marxist) has accused T. Siddique of misleading Shruthi, a survivor of the Chooralmala landslide disaster, by allegedly promising her a house and failing to deliver. In response, T. Siddique has strongly denied the allegations, claiming that false information is being spread against him.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."