HOME
DETAILS

കുടകിൽ ട്രക്കിങ്ങിനിടെ മലയാളി യുവതിയെ കാണാതായി; വനത്തിനുള്ളിൽ കുടുങ്ങിയതെന്ന് സംശയം

  
April 04, 2026 | 2:16 PM

Search intensified for missing Malayali trekker in Coorg forest

മടിക്കേരി: കർണാടകയിലെ കുടകിൽ ട്രക്കിങ്ങിനിടെ മലയാളി യുവതിയെ കാണാതായി. കൊച്ചിയിൽ ഐടി പ്രഫഷനലായ കണ്ണൂർ സ്വദേശിനി ശരണ്യയെ (36) ആണ് കാണാതായത്. ട്രക്കിങ്ങിനായി വനത്തിനുള്ളിലേക്ക് പോയ ശരണ്യയെക്കുറിച്ച് പിന്നീട് വിവരമൊന്നുമില്ലാത്തതിനെ തുടർന്ന് വനംവകുപ്പും പൊലിസും തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.

കൊച്ചിയിൽ നിന്നാണ് ശരണ്യ കുടകിലേക്ക് എത്തിയത്. കുടകിലെ യാവകപടി ഗ്രാമത്തിലുള്ള ഒരു ഹോംസ്റ്റേയിലായിരുന്നു യുവതി താമസിച്ചിരുന്നത്. ഏപ്രിൽ രണ്ടാം തീയതി രാവിലെയാണ് ശരണ്യ ഒറ്റയ്ക്ക് ട്രക്കിങ്ങിനായി പുറപ്പെട്ടത്. വനംവകുപ്പ് ചെക്ക്പോസ്റ്റിൽ തിരിച്ചറിയൽ രേഖകളും ഫോൺ നമ്പറും നൽകിയ ശേഷമാണ് ഇവർ യാത്ര തുടർന്നത്.

ഹോംസ്റ്റേയിൽ നിന്ന് ശരണ്യ ട്രക്കിങ് പാതയിലേക്ക് പ്രവേശിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലിസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ, ഇവർ തിരികെ വന്നതായി യാതൊരു സൂചനയുമില്ല. ശരണ്യ കാട്ടിനുള്ളിൽ വഴിതെറ്റി അകപ്പെട്ടുപോയതാകാം എന്നാണ് പ്രാഥമിക നിഗമനം. രണ്ട് ദിവസമായി വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ഉൾക്കാട്ടിൽ തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. മൊബൈൽ സിഗ്നൽ ലഭിക്കാത്ത പ്രദേശമായതിനാൽ ആശയവിനിമയം ദുഷ്കരമാണ് എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

വനമേഖലയിൽ വന്യമൃഗശല്യം ഉള്ളതിനാൽ അതീവ ജാഗ്രതയോടെയാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ശരണ്യയുടെ കുടുംബാംഗങ്ങൾ കുടകിലെത്തിയിട്ടുണ്ട്. മടിക്കേരി പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.

 

A 36-year-old IT professional from Kannur, Kerala, has gone missing while trekking in Coorg, Karnataka. Sharanya, who traveled from Kochi, was staying at a homestay in Yavakapadi and set out for a solo trek on April 2.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎപിഎ കേസുകളില്‍ കൃത്യമായ നയം രൂപീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണം; അലന്‍ ഷുഹൈബ് 

Kerala
  •  3 days ago
No Image

ശബരിമല സ്വർണക്കൊള്ളക്കേസ്: അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക സംഘത്തിന് രണ്ടാഴ്ചകൂടി സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  3 days ago
No Image

സഊദിക്കെതിരായ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് അറബ് ലീഗും ജി.സി.സിയും

Saudi-arabia
  •  3 days ago
No Image

80,000 സർക്കാർ ജീവനക്കാർക്ക് എഐ പരിശീലനം; വമ്പൻ ഡിജിറ്റൽ പദ്ധതിയുമായി യുഎഇ മന്ത്രിസഭ

uae
  •  3 days ago
No Image

ആശാ വർക്കർമാരുടെ വേതന വർധനവ് വെറും 3000 രൂപ, 'മല എലിയെ പ്രസവിച്ചതുപോലെ ആയിപ്പോയി'; മുഖ്യമന്ത്രിയെ പരിഹസിച്ച് കെ.എൻ. ബാലഗോപാൽ

Kerala
  •  3 days ago
No Image

ബുള്‍ഡോസര്‍ രാജിനെതിരായ പ്രതിഷേധത്തെ കശ്മീരിനോട് ഉപമിച്ച് ബംഗാള്‍ മുഖ്യമന്ത്രി

National
  •  3 days ago
No Image

എമിറേറ്റ്സ് പാലസ് വളപ്പിൽ 35 ആഡംബര മാളികകൾ നിർമ്മിക്കുന്നു; പൊതുജനങ്ങൾക്കും സ്വന്തമാക്കാൻ അവസരം

uae
  •  3 days ago
No Image

പ്രണയം നടിച്ച് 14-കാരിയെ പീഡിപ്പിച്ചു: കൊളത്തറ സ്വദേശിയായ യുവാവ് പൊലിസ് പിടിയിൽ

Kerala
  •  3 days ago
No Image

ക്രിക്കറ്റ് കളിക്കിടെ വാക്കുതര്‍ക്കം; യുവാവിനെ സുഹൃത്തുക്കള്‍ കുത്തിക്കൊന്നു 

Kerala
  •  3 days ago
No Image

'പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം'; സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിൽ പിണറായിക്കെതിരെ കടുത്ത വിമർശനം

Kerala
  •  3 days ago