കാവേരി നദിജല വിവാദം: ഹാറങ്കി ഡാം പരിസരത്തു നിരോധനാജ്ഞ
കുശാല്‍നഗര്‍: കണാടകത്തില്‍ കാവേരി പ്രശ്‌നം രൂക്ഷമായതോടെ കുടകിലെ ഹാറങ്കി ഡാം പരിസരത്തു നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഡാമിനു കനത്ത സുരക്ഷ ഒരുക്കിയതായി എസ്.പി രാജേന്ദ്രപ്രസാദ് അറിയിച്ചു.
സുരക്ഷയുടെ ഭാഗമായി നൂറ്റിയന്‍പതിലധികം പൊലിസുകാരെ വിന്യസിപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള രണ്ടു സൈനിക ടീം ഉള്‍പ്പെടെ രണ്ടു കെ.എസ്.ആര്‍.പി.ഡി.എ.ആറിനെയും ഡാമിന്റെ സുരക്ഷക്കു നിയോഗിച്ചതായി എസ്.പി അറിയിച്ചു.
ജില്ലയിലൂടെ മൈസൂരു ഭാഗത്തേക്കു പോകുന്ന തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള വാഹനങ്ങളെ കുടകിന്റെ അതിര്‍ത്തി ഭാഗമായ കൊപ്പത്തു നിന്നു മടക്കി അയക്കുന്നുണ്ട്.
ബംഗലൂരുവിലും മൈസൂരുവിലും നടക്കുന്ന രൂക്ഷമായ പ്രശ്‌നത്തിന്റെ പേരിലാണ് അതിര്‍ത്തിയില്‍ നിന്നു വാഹനങ്ങളെ മടക്കി വിടുന്നത്.
കാവേരി പ്രശ്‌നം കാരണം കുടകിലേക്കുള്ള മലയാളികളായ വിനോദ സഞ്ചാരികളുടെ എണ്ണത്തിലും കുറവുണ്ട്.
കുടകില്‍ വരുന്ന സഞ്ചാരികളില്‍ അധികവും മൈസൂരു വിനോദ കേന്ദ്രങ്ങളിലും കറങ്ങിയാണു മിക്കപ്പോഴും മടങ്ങുക.
മൈസൂരുവില്‍ പ്രശ്‌നമുള്ള സാഹചര്യത്തില്‍ കുടകില്‍ വരുന്നവരുടെ എണത്തിലും കുറവ് അനുഭവപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."