ജി.സി.സി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റോഡ് ശൃംഖല ശക്തമാക്കി സഊദി; റോഡ് ഗുണനിലവാരത്തിൽ ലോകത്ത് ആറാം സ്ഥാനം ലക്ഷ്യം
റിയാദ്: ജി.സി.സി രാജ്യങ്ങളുമായുള്ള കരമാർഗ്ഗമുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിൽ സഊദി റോഡ്‌സ് ജനറൽ അതോറിറ്റിയുടെ പ്രവർത്തനങ്ങൾ നിർണായകമാകുന്നു. നാഷനൽ ട്രാൻസ്‌പോർട്ട് ആൻഡ് ലോജിസ്റ്റിക് സ്ട്രാറ്റജിക്ക് കീഴിലുള്ള റോഡ് സെക്ടർ പ്രോഗ്രാമിന്റെ ഭാഗമായി അത്യാധുനിക നിലവാരത്തിലുള്ള റോഡുകളാണ് അതോറിറ്റി സജ്ജമാക്കുന്നത്. 66 കിലോമീറ്റർ നീളമുള്ള ദഹ്‌റാൻ-ഉഖൈർ-സൽവ റോഡ് ഖത്തർ, യു.എ.ഇ എന്നീ രാജ്യങ്ങളുമായുള്ള ചരക്ക് നീക്കം എളുപ്പമാക്കുന്നു.
ഈ റോഡ് വഴി യാത്രാ സമയം ഒരു മണിക്കൂറോളം ലാഭിക്കാൻ സഹായിക്കും. 1986ൽ തുറന്ന 25 കിലോമീറ്റർ നീളമുള്ള കിങ് ഫഹദ് കോസ്‌വേ സഊദിയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ്. ഒമാനുമായി ബന്ധിപ്പിക്കുന്ന 564 കിലോമീറ്റർ നീളമുള്ള ഹൈവേ 'എംപ്റ്റി ക്വാർട്ടർ' വഴി ചരക്ക് നീക്കം സുഗമമാക്കുന്നു. റോഡ് ഗുണനിലവാര സൂചികയിൽ സഊദിയെ ആഗോളതലത്തിൽ ആറാം സ്ഥാനത്ത് എത്തിക്കുകയെന്നതാണ് റോഡ്‌സ് ജനറൽ അതോറിറ്റിയുടെ ലക്ഷ്യമിടുന്നത്. 2030ഓടെ റോഡപകട മരണങ്ങൾ കുറയ്ക്കാനണ് രാജ്യം ലക്ഷ്യമിടുന്നത്.
Saudi Arabia's Roads General Authority (RGA) is enhancing land connectivity with GCC nations under the National Transport and Logistics Strategy. The initiatives aim to reduce travel times, boost trade, and rank the Kingdom 6th globally in road quality by 2030.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."