HOME
DETAILS

സഊദിയിൽ സെക്രട്ടറി, സ്റ്റോർ കീപ്പർ ഉൾപ്പെടെ 69 തൊഴിലുകൾ സ്വദേശി വത്കരിച്ചു; പ്രവാസികൾക്ക് വൻ തിരിച്ചടി

  
April 06, 2026 | 3:00 PM

69 jobs including secretary and storekeeper have been nationalized in Saudi Arabia a major setback for expatriates

റിയാദ്: സഊദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ അഡ്മിനിസ്ട്രേറ്റീവ് സപ്പോർട്ട് വിഭാഗത്തിൽപ്പെടുന്ന 69 തൊഴിലുകളിൽ കൂടി സമ്പൂർണ്ണ സ്വദേശിവത്കരണം പ്രഖ്യാപിച്ചു. പരിഷ്കരിച്ച തീരുമാനം 2026 ഏപ്രിൽ 5 മുതൽ പ്രാബല്യത്തിൽ വന്നതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. പുതിയ തീരുമാനം പ്രവാസികൾക്ക് വൻ തിരിച്ചടിയാണ്.

അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, സെക്രട്ടറി, സ്റ്റെനോഗ്രാഫർ, ടൈപ്പിസ്റ്റ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ, ഹോട്ടൽ റിസപ്ഷനിസ്റ്റ്, ഇൻഫർമേഷൻ ക്ലർക്ക്, കംപ്ലയിന്റ് ക്ലർക്ക്, റിസപ്ഷനിസ്റ്റ്, പേഷ്യന്റ് റിസപ്ഷനിസ്റ്റ്, സ്റ്റോർ കീപ്പർ, ഷിപ്പിംഗ് ക്ലർക്ക്, ഇൻവെന്ററി ക്ലർക്ക്, കോപ്പിസ്റ്റ്, ഹ്യൂമൻ റിസോഴ്‌സ് ക്ലർക്ക് തുടങ്ങി 69 അഡ്മിനിസ്ട്രേറ്റീവ്, സപ്പോർട്ട് തസ്തികകളാണ് സഊദി പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയത്.

ഈ തൊഴിലുകളിൽ വിദേശികളെ നിയമിക്കുന്നത് നിയമലംഘനമായി കണക്കാക്കുകയും കർശനമായ ശിക്ഷാനടപടികൾ സ്വീകരിക്കുകയും ചെയ്യും. ഒന്നോ അതിലധികമോ തൊഴിലാളികളെ നിയമിക്കുന്ന എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും ഈ പുതിയ ഉത്തരവ് ബാധകമാണ്. തൊഴിൽ വിപണിയിൽ സ്വദേശികളുടെ പങ്കാളിത്തം വർധിപ്പിക്കാനും രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ അവർക്ക് കൂടുതൽ ഉൽപ്പാദനക്ഷമമായ തൊഴിലവസരങ്ങൾ ലഭ്യമാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫോൺ ഉപയോഗിക്കുന്നത് അമ്മ വിലക്കി; പിന്നാലെ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി

Kerala
  •  a day ago
No Image

കണ്ണൂരില്‍ നിര്‍ത്തിയിട്ട കാറില്‍ രക്തക്കറ; സമീപത്ത് സ്ത്രീകളുടേയും കുട്ടികളുടേയും വസ്ത്രങ്ങള്‍

Kerala
  •  a day ago
No Image

ഇസ്‌റാഈല്‍- ഹിസ്ബുല്ല വെടിനിര്‍ത്തല്‍ ധാരണയായെന്ന് ട്രംപ്; സമാധാന പ്രതീക്ഷയില്‍ ലബനാന്‍ ജനത

International
  •  a day ago
No Image

മലപ്പുറത്ത് ഡി.എൻ.എ ലാബിന് അനുമതി കാത്ത് ഫൊറൻസിക് വിഭാഗം

Kerala
  •  a day ago
No Image

വീട്ടുജോലി ചെയ്യുന്നുണ്ടല്ലോ എന്ന് കരുതി വ്യായാമം ഒഴിവാക്കാറുണ്ടോ?; കേരളത്തിലെ സ്ത്രീകളിൽ പകുതിയോളം പേർക്കും അമിതവണ്ണം; ആശങ്കയേറ്റി ദേശീയ ആരോഗ്യ സർവേ റിപ്പോർട്ട്

National
  •  a day ago
No Image

ട്രൈബല്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് മിഠായി കൈയ്യില്‍ നല്‍കിയില്ല, മേശപ്പുറത്ത് തട്ടിയിട്ട് വി മുരളീധരന്‍; സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനം

Kerala
  •  a day ago
No Image

വൈദ്യുതിയോ യന്ത്രങ്ങളോ വേണ്ട; വാളൻപുളി കുരു ഉപയോ​ഗിച്ച് വെള്ളത്തിലെ പ്ലാസ്റ്റിക് മാറ്റാം; അന്താരാഷ്ട്ര 'എർത്ത് പ്രൈസ്' പുരസ്കാരം കരസ്ഥമാക്കി ഇന്ത്യൻ കൗമാരക്കാർ

International
  •  a day ago
No Image

ലബനനിലെ സയണിസ്റ്റ് കടന്നുകയറ്റം: അന്താരാഷ്ട്ര ഇടപെടൽ ആവശ്യപ്പെട്ട് സഊദി അറേബ്യ

Saudi-arabia
  •  a day ago
No Image

ന്യൂയോര്‍ക്കിലെ ഇസ്‌റാഈല്‍ ഡേ പരേഡില്‍ നിന്ന് വിട്ടു നിന്ന് മംദാനി; പരേഡില്‍ പങ്കെടുക്കാത്ത ആദ്യ മേയര്‍ 

International
  •  a day ago
No Image

മലയാളം മീഡിയം സ്‌കൂളില്‍ മലയാളി കുട്ടികളില്ല; ഒന്നിലും രണ്ടിലും മുഴുവന്‍ വിദ്യാര്‍ഥികളും അതിഥി തൊഴിലാളികളുടെ മക്കള്‍, കൗതുകമായി ഈ കൊച്ചി സ്‌കൂള്‍

Kerala
  •  a day ago