ജനവാതിലുകള്‍ തുറന്നിടരുത് !
കൊളത്തൂര്‍: കൊളത്തൂരില്‍ മോഷണം പതിവാകുന്നു. കുറുപ്പത്താല്‍ ടൗണിന്റെ സമീപ പ്രദേശങ്ങളില്‍ രണ്ടു മാസത്തിനിടെ മൂന്നിടത്താണ് ആഭരണ മോഷണങ്ങള്‍ നടന്നത്. രാത്രികാലങ്ങളില്‍ തുറന്നിട്ട ജനവതിലുകള്‍ ഉപയോഗപ്പെടുത്തിയാണ് മോഷണങ്ങള്‍ നടക്കുന്നത്.
കൊളത്തൂര്‍ തങ്കത്തേതിന്‍മോളിലെ കല്ലുപാലത്തിങ്ങല്‍ സക്കീര്‍ ഹുസൈന്റെ ഭാര്യയുടെ കൈയിലെ ആഭരണവും കണ്ണംതൊടി ലിയാഖത്ത് അലിയുടെ ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ കാലില്‍നിന്നു പാദസരങ്ങളുമാണ് മോഷണം പോയത്.
തൊട്ടടുത്തുള്ള ഈ വീടുകളില്‍നിന്നു രണ്ടു മാസങ്ങള്‍ക്കുള്ളിലാണ് മോഷണം നടന്നിരിക്കുന്നത്.
പുന്നക്കാടന്‍കുളമ്പിലെ ഷറഫുദ്ദീന്റെ വീട്ടില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ കഴുത്തില്‍നിന്നു സ്വര്‍ണമാലയും മോഷണം പോയിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പു ചക്കമ്മത്തൊടി അബ്ദുല്‍ നാസറിന്റെ വീട്ടിലും അരങ്ങാത്ത് ഹനീഫയുടെ വീട്ടിലും മോഷണശ്രമവും നടന്നു. വിവിധ സംഭവങ്ങളില്‍ കൊളത്തൂര്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."