വഴയിലയില്‍ വീണ്ടും പൈപ്പ് പൊട്ടല്‍: ജനം വലഞ്ഞു
പേരൂര്‍ക്കട: ജനത്തെ വലച്ച് വഴയിലയില്‍ വീണ്ടും കുടിവെള്ളപൈപ്പ് പൊട്ടി. വഴയില ആയുര്‍ക്കോണം ഭാഗത്താണ് പൈപ്പ് പൊട്ടിയത്. തിങ്കളാഴ്ച അര്‍ധരാത്രിയിലായിരുന്നു ആദ്യപൊട്ടല്‍. ഇത് പരിഹരിച്ച് ചൊവ്വാഴ്ച രാവിലെ വാല്‍വ് തുറന്നപ്പോള്‍ സമ്മര്‍ദ്ധത്തെത്തുടര്‍ന്ന് വീണ്ടും പൈപ്പ് പൊട്ടി.
അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി വൈകുന്നരം വീണ്ടും വാല്‍വ് തുറന്നപ്പോഴും പൈപ്പ് പൊട്ടി. ഇതോടെ ജലവിതരണം മുടങ്ങുകയായിരുന്നു.വാട്ടര്‍അതോറിറ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അറ്റകുറ്റപ്പണി പുരോഗമിക്കുകയാണ്.നെട്ടയത്ത് നിന്ന് വഴയില രാധാകൃഷ്ണ ലൈനിലേക്കും റാന്നി ലൈനിലേക്കും കുടിവെള്ളമെത്തിക്കുന്ന പൈപ്പിലാണ് പൊട്ടല്‍. പൈപ്പിന്റെ ജോയിന്റ് ഭാഗത്ത് ടി ആകൃതിയിലുള്ള ഭാഗമാണ് പൊട്ടി ഒലിക്കുന്നത്. 280 എം.എം പിവിസി പൈപ്പാണിത്. വലിപ്പമുള്ള പൈപ്പാണിത്. കൃത്യമായി വിളക്കിചേര്‍ക്കാന്‍ പറ്റാത്തത് കൊണ്ടാണ് പൈപ്പ് തുടര്‍ച്ചയായി പൊട്ടിയതെന്ന് വിദഗ്ധര്‍ പറയുന്നു. അപ്രതീക്ഷിതമായി കുടിവെള്ളം മുടങ്ങിയതോടെ വഴയില പ്രദേശത്ത് താമസിക്കുന്നവര്‍ ദുരിതത്തിലായി.ഓണക്കാലമായതിനാല്‍ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പല വീടുകളിലും എത്തിയിരുന്നു.ഇവരും പ്രതിസന്ധിയിലായി.നഗരസഭയുടെ നേതൃത്വത്തില്‍ ബദല്‍മാര്‍ഗത്തിലൂടെ വെള്ളമെത്തിക്കാനുള്ള ശ്രമങ്ങളും വിജയം കണ്ടില്ല.അറ്റകുറ്റപ്പണിക്കായി വാല്‍വ് പലവട്ടം അടച്ചതോടെ പ്രദേശവാസികള്‍ നട്ടം തിരിഞ്ഞു.എന്നാല്‍ ഡിസ്ട്രിബ്യൂഷന്‍ ലൈനിലാണ് പൊട്ടല്‍ ഉണ്ടായതെന്നും വഴയിലയിലും പരിസരപ്രദേശങ്ങളിലും മാത്രമാണ് ജലവിതരണം തടസ്സപ്പെട്ടതെന്നും വാട്ടര്‍അതോറിറ്റി പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."