ത്യാഗസ്മരണയില്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു
കോഴിക്കോട്: ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും സ്മരണയില്‍ വിശ്വാസികള്‍ ഈദുല്‍ അദ്ഹ (ബലിപെരുന്നാള്‍) ആഘോഷിച്ചു. ഉത്തരേന്ത്യയിലും ചില വിദേശ രാജ്യങ്ങളിലും ഇന്നലെയായിരുന്നു പെരുന്നാള്‍. സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ് ലോകം സാക്ഷിയായ സമാനതകളില്ലാത്ത ത്യാഗസന്നദ്ധതയുടെ ഓര്‍മപ്പെരുന്നാളിനെ അതിരറ്റ ആഹ്ലാദത്തോടെയാണ് മുസ്‌ലിം ലോകം വരവേറ്റത്.
ഇബ്രാഹിം നബി (അ)ന്റെയും മകന്‍ ഇസ്മാഈല്‍ നബി (അ) ന്റെയും ത്യാഗപൂര്‍ണമായ ജീവിതത്തെ മാതൃകയാക്കുമെന്ന പ്രഖ്യാപനം കൂടിയാണ് വിശ്വാസികള്‍ ഈദ് ആഘോഷത്തിലൂടെ നടത്തിയത്. പുതു വസ്ത്രമണിഞ്ഞ് പുരുഷന്മാരും കുട്ടികളും അതിരാവിലെ തന്നെ തക്ബീര്‍ ധ്വനികള്‍ മുഴക്കി പള്ളികളിലേക്ക് നീങ്ങി.
പെരുന്നാള്‍ നിസ്‌കാരത്തിനും ഖുതുബയ്ക്കും പ്രാര്‍ഥനയ്ക്കും ശേഷം പരസ്പരം ഈദ് ആശംസകള്‍ നേര്‍ന്നു സൗഹൃദം പുതുക്കി. പെരുന്നാള്‍ നിസ്‌കാരത്തിന് വിവിധസ്ഥലങ്ങളില്‍ പ്രമുഖ പണ്ഡിതര്‍ നേതൃത്വം നല്‍കി.
തനിക്കു പ്രിയപ്പെട്ടതെന്തും സ്രഷ്ടാവിന്റെ പ്രീതിക്കായി സമര്‍പ്പിക്കാനുള്ള വിശ്വാസിയുടെ സന്നദ്ധതയും അതിലുടെ ലഭ്യമാവുന്ന ആത്യന്തികമായ മോക്ഷത്തിന്റേയും മഹിത സന്ദേശമാണ് ഈദുല്‍ അദ്ഹ വിളിച്ചോതുന്നതെന്ന് ഖത്തീബുമാര്‍ ഉദ്‌ബോധിപ്പിച്ചു.
നിസ്‌കാരത്തിനു ശേഷം മണ്‍മറഞ്ഞ മാതാപിതാക്കളുടെയും ഉറ്റ ബന്ധുക്കളുടെയും ഖബര്‍ സന്ദര്‍ശിച്ച് അവര്‍ക്കുവേണ്ടി പ്രാര്‍ഥന നടത്തിയാണ് മിക്കവരും പിരിഞ്ഞത്. പിന്നീട് ബന്ധുക്കളുടെയും അയല്‍വാസികളുടെയും വീടുകള്‍ സന്ദര്‍ശിച്ച് സ്‌നേഹബന്ധം ഊട്ടിയുറപ്പിച്ചു.
നാടെങ്ങും സജീവമായി നടന്ന ഉളുഹിയ്യത്ത് കര്‍മത്തിലും വിശ്വാസികള്‍ ഭക്തിയോടെ പങ്കാളികളായി. മഹല്ലുകളില്‍ സംഘടിതമായും ബലികര്‍മം നടത്തി മാംസം വിതരണം നടത്തിയിരുന്നു.
ബലിപെരുന്നാളും ഓണവും ഒരുമിച്ച അപൂര്‍വതയില്‍ ഇത്തവണത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് വിളംബരം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."