HOME
DETAILS

ചൂട് അതികഠിനം: ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍

  
April 18, 2026 | 1:43 AM

Heatwave Heat stroke clinics in hospitals

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ ഇതുമൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതിന് എല്ലാ പ്രധാന ആശുപത്രികളിലും പ്രത്യേക ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതിനായി ഒരു ഹീറ്റ് ഹെല്‍ത്ത് ആക്ഷന്‍ പ്ലാനും ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഈ ക്ലിനിക്കുകളില്‍ കൂളിങ് ഉപകരണങ്ങളുടെയും മരുന്നുകളുടെയും ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. ചൂടുമായി ബന്ധപ്പെട്ട രോഗങ്ങളുടെ നിരീക്ഷണവും  ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 

രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്നുവരെയുള്ള സമയങ്ങളില്‍ ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നതിനാല്‍ ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണം. തുടര്‍ച്ചയായി വെയിലേറ്റാല്‍ സൂര്യാഘാതമോ, സൂര്യാതപമോ ഉണ്ടാകാനിടയുണ്ട്. സ്വയം പ്രതിരോധം വളരെ പ്രധാനമാണ്. എല്ലാവരും മുൻകരുതലെടുക്കണമെന്ന് മന്ത്രി പറഞ്ഞു.

കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. നേരിട്ട് വെയിലേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ജോലി സമയം പ്രഭാതങ്ങളിലും വൈകുന്നേരങ്ങളിലുമായി ക്രമീകരിക്കണം. എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടാൽ എത്രയും വേഗം ചികിത്സ തേടണമെന്നും മുന്നറിയിപ്പ് നൽകി.

12 ജില്ലകളില്‍  മുന്നറിയിപ്പ്

സംസ്ഥാനത്ത്  നാളെ വരെ 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കി. ചിലയിടങ്ങളില്‍ ഉഷ്ണ തരംഗത്തിനു സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ  താപനില 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്.

വാടിത്തളർന്ന് അങ്കണവാടി കുരുന്നുകൾ

ചുട്ടുപൊള്ളുന്ന ചൂടിലും സംസ്ഥാനത്ത് അങ്കണവാടി കുട്ടികൾക്ക് അവധി നൽകാതെ അധികൃതർ. സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്തെ  സ്‌പെഷൽ ക്ലാസുകൾ വരെ  പൂർണമായും ഒഴിവാക്കാൻ സർക്കാർ കർശന നിർദേശം നൽകിയിട്ടുണ്ടെങ്കിലും അങ്കണവാടികൾക്ക് മാത്രം ഇത് ബാധകമല്ല.

3 മുതൽ 5 വയസ് വരെയുള്ള കുഞ്ഞുങ്ങൾ കൂടുതലായി എത്തുന്ന അങ്കണവാടികളിൽ ഇവർക്ക് ചൂട് സഹിക്കാനാവാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. തലവേദന, ക്ഷീണം,  ചർമരോഗങ്ങൾ എന്നിവ കുട്ടികളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഹീറ്റ് സ്ട്രോക്ക് പോലുള്ള ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.  പല അങ്കണവാടികളിലും ഫാൻ, ശുദ്ധജലം എന്നിവയുടെ അഭാവം പ്രശ്‌നം കൂടുതൽ ​ഗുരുതരമാക്കുന്നുണ്ട്.

വെന്തുരുകി പാലക്കാട്

ചുട്ടുപൊള്ളുന്ന വെയിലിൽ പാലക്കാട് വെന്തുരുകുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജില്ലയുടെ പല ഭാഗങ്ങളിലും താപനില 40 ഡിഗ്രിക്ക്   മുകളിലാണ്. കത്തുന്ന വെയിലിനൊപ്പം വരണ്ട അന്തരീക്ഷത്തിലെ  ഉഷ്ണക്കാറ്റും ജില്ലയിലെ ജനജീവിതവും ദുസ്സഹമായിരിക്കുകയാണ്.  മുണ്ടൂർ, മലമ്പുഴ, ചിറ്റൂർ മേഖലകളിൽ താപനില റെക്കോർഡ് ഉയരത്തിലെത്തിയത് പാലക്കാട്ടെ അതീവ ഗുരുതരമായ സാഹചര്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഹരി മാഫിയ, ബ്ലാക്ക്‌മെയിലിങ്, വേശ്യാവൃത്തി; മൂന്ന് പരാതികൾ കൂടി, കൊച്ചിയിൽ പിടിയിലായ യുവതികൾക്ക് പിന്നിൽ വൻ സ്രാവുകളെന്ന് സൂചന

Kerala
  •  2 days ago
No Image

യുഎപിഎ കേസുകളില്‍ കൃത്യമായ നയം രൂപീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണം; അലന്‍ ഷുഹൈബ് 

Kerala
  •  2 days ago
No Image

ശബരിമല സ്വർണക്കൊള്ളക്കേസ്: അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക സംഘത്തിന് രണ്ടാഴ്ചകൂടി സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 days ago
No Image

സഊദിക്കെതിരായ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് അറബ് ലീഗും ജി.സി.സിയും

Saudi-arabia
  •  2 days ago
No Image

80,000 സർക്കാർ ജീവനക്കാർക്ക് എഐ പരിശീലനം; വമ്പൻ ഡിജിറ്റൽ പദ്ധതിയുമായി യുഎഇ മന്ത്രിസഭ

uae
  •  2 days ago
No Image

ആശാ വർക്കർമാരുടെ വേതന വർധനവ് വെറും 3000 രൂപ, 'മല എലിയെ പ്രസവിച്ചതുപോലെ ആയിപ്പോയി'; മുഖ്യമന്ത്രിയെ പരിഹസിച്ച് കെ.എൻ. ബാലഗോപാൽ

Kerala
  •  2 days ago
No Image

ബുള്‍ഡോസര്‍ രാജിനെതിരായ പ്രതിഷേധത്തെ കശ്മീരിനോട് ഉപമിച്ച് ബംഗാള്‍ മുഖ്യമന്ത്രി

National
  •  3 days ago
No Image

എമിറേറ്റ്സ് പാലസ് വളപ്പിൽ 35 ആഡംബര മാളികകൾ നിർമ്മിക്കുന്നു; പൊതുജനങ്ങൾക്കും സ്വന്തമാക്കാൻ അവസരം

uae
  •  3 days ago
No Image

പ്രണയം നടിച്ച് 14-കാരിയെ പീഡിപ്പിച്ചു: കൊളത്തറ സ്വദേശിയായ യുവാവ് പൊലിസ് പിടിയിൽ

Kerala
  •  3 days ago
No Image

ക്രിക്കറ്റ് കളിക്കിടെ വാക്കുതര്‍ക്കം; യുവാവിനെ സുഹൃത്തുക്കള്‍ കുത്തിക്കൊന്നു 

Kerala
  •  3 days ago