HOME
DETAILS
MAL
ലിബിയയില്‍ തടവിലായിരുന്ന രണ്ട് ഇന്ത്യക്കാരെ മോചിപ്പിച്ചിതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്
backup
September 15 2016 | 10:09 AM
ന്യൂഡല്‍ഹി: ലിബിയയില്‍ തടവിലായിരുന്ന രണ്ട് ഇന്ത്യക്കാരെ മോചിപ്പിച്ചതായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം മന്ത്രി അറിയിച്ചത്
.
ഐഎസ് ശക്തി കേന്ദ്രമായ സിര്ടെയില് 2015ലായിരുന്നു ഇന്ത്യക്കാര്‍ തടവിലായത്.നാല് ഇന്ത്യക്കാരാണ് 2015 ജൂലൈ 29നു തടവിലായത്. ഇതില്‍ രണ്ടുപേരെ തടവിലാക്കി രണ്ട് ദിവസത്തിനുശേഷം വിട്ടയച്ചിരുന്നു.
ആന്ധ്രപ്രദേശ് സ്വദേശിയായ ടി. ഗോപാലകൃഷ്ണ, തെലുങ്കാന സ്വദേശിയായ സി. ബാലരാംകൃഷ്ണന് എന്നിവരെയാണ് ഇപ്പോള്‍ മോചിപ്പിച്ചതെന്ന് സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചത്.
മോചിപ്പിക്കപെട്ട രണ്ട്പേരും ലിബിയയിലെ സേര്ത് സര്‍വകലാശാലയില്‍ അധ്യാപകരായിരുന്നു. ഐ.എസ് തീവ്രവാദികളാണ് 2015 ജൂലൈയില്‍ തടവിലാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."