അമേരിക്കയും ഇസ്രാഈലും ഏറ്റവും വലിയ സൈനികസഹകരണ കരാറില്‍ ഒപ്പ് വെച്ചു
വാഷിങ്ടണ്‍: സൈനിക സഹകരണ രംഗത്തെ ഏറ്റവും വലിയ സൈനിക കരാറില്‍ അമേരിക്കയും, ഇസ്രാഈലും ഒപ്പു വച്ചു. 38 ബില്യന്‍ ഡോളറിന്റെ സൈനിക സഹായത്തിനുള്ള ധാരണ പത്രത്തിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. ഒരു വിദേശ രാജ്യത്തിന് നല്‍കുന്ന അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സൈനിക സഹായമാണ് ഇത്.
ഈ കരാര്‍ പ്രകാരം ഇസ്രാഈലിന്റെ നിലവിലുള്ള യുദ്ധവിമാനത്തിന്റെ പ്രഹരശേഷിയും, സാങ്കേതിക വിദ്യയും മെച്ചപ്പെടുത്തും.കൂടാതെ കരസേനക്ക് കൂടുതല്‍ ആയുധങ്ങള്‍ നല്‍കും.പത്തു മാസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഉടമ്പടിയില്‍ ഒപ്പിട്ടത്.
അമേരിക്ക നിലവില്‍ പ്രതിവര്‍ഷം 60 കോടി ഡോളര്‍ മിസൈല്‍ പ്രതിരോധത്തിനായി ഇസ്രാഈലിന് നല്‍കി വരുന്നുണ്ട്.
പശ്ചിമേഷ്യയിലെ ഏറ്റവും സൈനിക സജ്ജികരണങ്ങളുള്ള രാജ്യമായി ഇതോടെ ഇസ്രാഈല്‍ മാറും. അടുത്ത പത്ത് വര്‍ഷത്തേക്കാണ് ഈ കരാര്‍.
കരാറിനെ ചരിത്രപരം എന്ന് വിശേഷിപ്പിച്ച ഇസ്രാഈല്‍, അമേരിക്കയുടെ ആഭ്യന്തര രാഷ്ട്രീയവുമായി കരാറിന് ബന്ധമൊന്നുമില്ലെന്നും വിശദീകരിച്ചു.
ഇസ്രാഈലിന്റെ കുടിയേറ്റ വ്യാപന നടപടികളടക്കം പലതിനേയും അടുത്ത കാലത്ത് അമേരിക്ക വിമര്‍ശിച്ചിരുന്നു. എങ്കിലും ഇസ്രാഈലിനോടുള്ള അമേരിക്കന്‍ ബന്ധത്തിന് കോട്ടം സംഭവിച്ചില്ല എന്ന് വ്യക്തമാക്കുന്നതാണ് ഈ കരാര്‍.
അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ കാലാവധി തീരാനിരിക്കെ ഭരണം മാറിയാലും തുടര്‍ന്നും അമേരിക്കയുമായുള്ള സഹായം ലഭിക്കാന്‍ ഈ കരാര്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഇസ്രായേല്‍.
പുതിയ കരാര്‍ പ്രകാരം അപകടകാരികളായ അയല്‍രാജ്യങ്ങളില്‍ നിന്ന് ഇസ്രാഈലിന്റെ സുരക്ഷ മെച്ചപ്പെടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ അഭിപ്രായപ്പെട്ടു.
ചരിത്രപരമായ ഈ കരാറിലൂടെ ഇസ്രാഈലിന്റെ ശക്തി കൂടുതല്‍ ബലപ്പെടുമെന്നും, അമേരിക്കയും, ഇസ്രാഈലും തമ്മിലുള്ള ബന്ധത്തിന്റെ ആഴം എത്രത്തോളമുണ്ടെന്ന് ഈ കരാറിലൂടെ വ്യക്തമാണെന്നും ഇസ്രാഈല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു പ്രസ്താവിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."