HOME
DETAILS

ഒന്നൂടെ തുടങ്ങാമിനി... വിടപറഞ്ഞ അധ്യാപകരുടെ ഓർമകളുമായി പാങ് ജി.എൽ.പി ഇനി പുതുമോടിയിലേക്ക് 

  
അശ്‌റഫ് കൊണ്ടോട്ടി
April 21, 2026 | 1:59 AM

valparai accident teachers lost life

മലപ്പുറം: അവർക്കൊരു മോഹമുണ്ടായിരുന്നു...സ്‌കൂളിന്റെ മുൻവശത്തെ ഇരുമ്പുതൂണുകൾ നീക്കം ചെയ്ത്, പുതിയ അധ്യയന വർഷത്തിൽ  അവിടെ തങ്ങളുടെ കുട്ടികൾക്ക് കളിക്കാനൊരു ഇടം ഒരുക്കണമെന്ന്. പക്ഷേ, ആഗ്രഹം സാധിക്കും മുമ്പേ അവർ അഞ്ചുപേരും നിനച്ചിരിക്കാതെ പടിയിറങ്ങി. ബാക്കിയായ അവരുടെ മോഹത്തിന്റെ സാഫല്യമാണ് ഇനി പാങ്ങ് ചേണ്ടി പാറമ്മൽ എൽ.പി സ്‌കൂളിൽ വിദ്യാഭ്യാസ വകുപ്പും കുറുവ പഞ്ചായത്തും ചേർന്ന് നടപ്പിലാക്കാനൊരുങ്ങുന്നത്. 

പ്രിയപ്പെട്ട അഞ്ച് അധ്യാപകരുടെ വേർപ്പാടിൽ ഒറ്റപ്പെട്ടുപ്പോയ പാങ് ജി.എൽ.പി സ്‌കൂളിന്റെ ഉയർത്തെഴുന്നേൽപ്പിന് വിദ്യാഭ്യാസ വകുപ്പും നാടും കൈകോർക്കുന്നതിനാണ്  പദ്ധതികളാവിഷ്‌ക്കരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്നലെ പൊതുവിദ്യഭ്യാസ വകുപ്പ്  ജോ.ഡയരക്ടർ ഗിരീഷ് ചോലയിൽ, മലപ്പുറം ഡി.ഡി.ഇ ഇൻ ചാർജ് എസ്. സുനിത,  എ.ഇ.ഒ അമീറ മേച്ചേരി, പ്രധാന അധ്യാപകന്റെ ചുമതലയിലുള്ള മുഹമ്മദ് കുട്ടി എന്നിവരടങ്ങിയ സംഘം സ്‌കൂളിലെത്തി.
  
സ്‌കൂളിന്റെ മുൻവശത്തെ തൂണുകൾ മാറ്റുന്നതിനുള്ള എസ്റ്റിമേറ്റും തയാറാക്കി. കുട്ടികൾക്ക്  കളിസ്ഥലം കുറവായ ഇവിടെ ഇതിനായി സൗകര്യമൊരുക്കാനുള്ള നടപടികളിലായിരുന്നു വിടപറഞ്ഞ അധ്യാപകർ. സ്‌കൂളിന്റെ മുൻവശത്തെ ഇരുമ്പു തൂണുകൾ മാറ്റിയാണ് കളിസ്ഥലമൊരുക്കുന്നത്. ഇതോടൊപ്പം  സ്‌കൂളിന്റെ മുഖച്ഛായ മാറ്റിയെടുക്കാൻ പെയിന്റിങ്, ചിത്രങ്ങൾ എന്നിവകൊണ്ട് മോടിപിടിക്കും. കുറുവ പഞ്ചായത്ത്, ഇ.ടി മുഹമ്മദ് ബഷീർ എം.പി, മഞ്ഞളാംകുഴി അലി എം.എൽ.എ എന്നിവരുടെ സഹായങ്ങളും ഇതിനായി പ്രയോജനപ്പെടുത്തും. ഈ വർഷത്തെ ജില്ലാ സ്കൂൾ പ്രവേശനോത്സവവും സ്കൂളിൽ വച്ച് നടത്തും.

 അധ്യാപകരുടെ വേർപാടിൽ മനംനൊന്ത് കഴിയുന്ന സ്‌കൂൾ വിദ്യാർഥികൾക്ക്  കൗൺസലിങ് നൽകുന്നതിനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പും, ശിശിക്ഷേമ വകുപ്പും സംയുക്തമായി കുട്ടികൾക്കും പി.ടി.എ അംഗങ്ങൾക്കും രക്ഷിതാക്കൾക്കും കൗൺസലിങ് നൽകും. 119 വിദ്യാർഥികളാണ് പാങ്ങ് ചേണ്ടി പാറമ്മൽ എൽ.പി സ്‌കൂളിലുള്ളത്. ടെലി കൗൺസലിങിന് 15 സ്‌കൂൾ കൗൺസലർമാർ, അഞ്ച് മാനസികാരോഗ്യ കൗൺസലർമാർ, രണ്ട് സൈക്ക്യാട്രിസ്റ്റ് എന്നിവരടങ്ങുന്ന ടീമിനെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. സൈക്കോ സോഷ്യൽ സർവിസ് പ്രോഗ്രാമിൽ ഉൾപ്പെടുത്തിയാണ് കൗൺസലിങ് നൽകുന്നത്. 

സ്‌കൂളിലേക്ക് നാല് അധ്യാപകരുമെത്തുന്നു
മലപ്പുറം: പാങ്ങ് ചേണ്ടി പാറമ്മൽ എൽ.പി സ്‌കൂളിലേക്ക് നാലു പുതിയ അധ്യാപകരുമെത്തുന്നു. 
ഇവർ നിയമനത്തിന് സമ്മതപത്രം നൽകി. നാലു പേരും പൂർണസമ്മതത്തോടെ നിലവിലെ പ്രതിസന്ധി തരണം ചെയ്യുന്നതിനായി  സ്‌കൂളിൽ പ്രവർത്തിക്കാൻ തയാറായി മുന്നോട്ടുവരികയായിരുന്നു. ഇവരുടെ നിയമന നടപടികൾ അടുത്തദിവസം പൂർത്തിയാകും.

പരുക്കേറ്റവർക്ക് സർക്കാർ ചികിത്സ: എൽ.ഡി.എഫ് കൺവീനർ
മലപ്പുറം: എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ ഇന്നലെ പാങ് സ്‌കൂളും മരണമടഞ്ഞ അധ്യാപകരടക്കമുള്ള ഒൻപത് പേരുടെ  വീടുകളും സന്ദർശിച്ചു.അപകടത്തിൽ ചികിത്സയിൽ കഴിയുന്നവരുടെ മുഴുവൻ ചെലവും സർക്കാർ വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോയമ്പത്തൂരിൽ മൂന്ന് പേരും പെരിന്തൽമണ്ണയിൽ ഒരാളുമാണ് ചികിത്സിയിൽ കഴിയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സംഘ്- ബി.ജെ.പി പ്രവര്‍ത്തകരെ തല്ലിയ വട്ടിയൂര്‍ക്കാവ് എസ്.എച്ച്.ഒക്കെതിരെ നടപടിയെടുക്കണം' ഡി.ജി.പിക്കും കമ്മീഷണര്‍ക്കും  വാട്‌സ് ആപ് സന്ദേശമയച്ച് ആര്‍. ശ്രീലേഖ 

Kerala
  •  2 hours ago
No Image

റബർ കൃഷിയിൽ പിന്നിലായി കേരളം; കുതിപ്പിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ

Kerala
  •  2 hours ago
No Image

തിരൂരില്‍ യുവതിയും ഒന്നര വയസുള്ള മകനും കിണറ്റില്‍ വീണ് മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം  

Kerala
  •  3 hours ago
No Image

ആശങ്കയുയർത്തി അമീബിക് മസ്തിഷ്‌ക ജ്വരം; ഈ വർഷം ഇതുവരെ  83 പേർക്ക് രോഗം; 15 മരണം

Kerala
  •  3 hours ago
No Image

ലോൺ ആപ്പ് സംഘങ്ങളുടെ പ്രവർത്തന രീതി ഇങ്ങനെ; ആദ്യം സ്വകാര്യത ചോർത്തും; പിന്നീട് വായ്പ നിശ്ചയിക്കും

Kerala
  •  3 hours ago
No Image

വിവോ, ഐക്യൂ ഫോൺ ഉപയോക്താക്കൾ ജാഗ്രതൈ; അപ്‌ഡേറ്റിന്റെ മറവിൽ അക്കൗണ്ട് ചോർത്താൻ സൈബർ സംഘം

Kerala
  •  3 hours ago
No Image

മെഡിസെപ്: നോഡൽ ഓഫിസർമാരുടെ നമ്പറുകൾ അപൂർണം; ഗുണഭോക്താക്കൾക്ക് തിരിച്ചടി

Kerala
  •  3 hours ago
No Image

വരികൾക്ക് ഇമ്പമേകാൻ 'കടക്കുപുറത്തും' 'വനവാസവും'; തിരഞ്ഞെടുപ്പ് വിജയാഹ്ലാദ ​ഗാനങ്ങൾ ചിട്ടപ്പെടുത്തി മുന്നണികൾ 

Kerala
  •  3 hours ago
No Image

മുഖ്യമന്ത്രിക്കസേര; കോൺഗ്രസിൽ അണിയറ നീക്കങ്ങൾ സജീവം

Kerala
  •  3 hours ago
No Image

ഫലം വരുവോളം ചങ്കിടിപ്പ്; തവനൂരിലേത് പ്രവചനാതീതം

Kerala
  •  3 hours ago