HOME
DETAILS

ഭരണഘടനാ ധാർമികത ചൂണ്ടിക്കാട്ടി മതപരമായ കാര്യങ്ങളിൽ ഇടപെടാനാകുമോ? ശബരിമല കേസിൽ സുപ്രിംകോടതിയിൽ ഇന്നും വാദം തുടരും

  
April 23, 2026 | 2:28 AM

supreme court will hearing plea on sabarimala case

ന്യൂഡൽഹി: മതപരമായ കാര്യങ്ങളിൽ സാമൂഹിക പരിഷ്‌കരണ നിയമങ്ങൾ കൊണ്ടുവരാൻ ഭരണഘടനാ ധാർമികതയും നിർദ്ദേശക തത്വങ്ങളും സർക്കാരിന് ന്യായീകരണമായി ഉപയോഗിക്കാനാകുമോയെന്ന് സുപ്രിംകോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ അധ്യക്ഷതയിലുള്ള ഒമ്പതംഗ ഭരണഘടനാ ബെഞ്ച് ശബരിമല കേസിൽ വാദംകേൾക്കുന്നതിനിടെ ആർട്ടിക്കിൾ 25 (2)(ബി) പ്രകാരം സർക്കാരിനുള്ള അധികാരങ്ങളെക്കുറിച്ച് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയാണ് ഈ ചോദ്യങ്ങൾ ഉന്നയിച്ചത്.

സാമൂഹിക ക്ഷേമത്തിന്റെയും പരിഷ്‌കരണത്തിന്റെയും പേരിൽ നിയമ നിർമാണം നടത്താൻ ഈ വകുപ്പ് സർക്കാരിന് അധികാരം നൽകുന്നുണ്ട്. എന്നാൽ, ഭരണഘടനാ ധാർമികതയുടെ പേരിലോ നിർദ്ദേശക തത്വങ്ങൾ നടപ്പാക്കുന്നതിനോ വേണ്ടി സാമൂഹിക പരിഷ്‌കരണ നിയമങ്ങൾ കൊണ്ടുവരാനാകുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. വ്യക്തിപരമായ വിശ്വാസങ്ങളിലും ഭക്തന് ദൈവത്തോടുള്ള ബന്ധത്തിലും കോടതി ഇടപെടരുതെന്ന് മുതിർന്ന അഭിഭാഷകൻ ഗോപാൽ സുബ്രമണ്യം വാദിച്ചു. 25 (2)(ബി) വകുപ്പ് പ്രകാരമുള്ള ഏതൊരു നിയമനിർമാണവും കർശനമായി പരിശോധിക്കപ്പെടണം. ഭരണഘടനാ ധാർമികത എന്ന ആശയം അവ്യക്തമാണെന്നും അത് ഭരണഘടനാ വ്യവസ്ഥകളെ അടിസ്ഥാനമാക്കി മാത്രമേ പ്രയോഗിക്കാൻ പാടുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മതത്തിന്റെ അവിഭാജ്യ ഘടകമല്ലാത്ത ആചാരങ്ങളാണെങ്കിൽ കൂടി കാലങ്ങളായി തുടരുന്നതാണെങ്കിൽ അതിന് അർഹമായ പരിഗണന നൽകേണ്ടതുണ്ടെന്നും അദ്ദേഹം വാദിച്ചു.

അതേസമയം, ഹിന്ദു സമൂഹം ഐക്യപ്പെടണമെന്നും ഏതെങ്കിലും വിഭാഗത്തിന് ക്ഷേത്രങ്ങളിൽ പ്രവേശനം നിഷേധിക്കുന്നത് ആ വിഭാഗത്തെ തന്നെ ആത്യന്തികമായി ദുർബലപ്പെടുത്തുമെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന അഭിപ്രായപ്പെട്ടു. ഭരണഘടനയുടെ 26ാം അനുച്ഛേദപ്രകാരം സംരക്ഷിക്കപ്പെടുന്ന, അടഞ്ഞതും അച്ചടക്കമുള്ളതുമായ ഒരു കൂട്ടമാണ് മതവിഭാഗം എന്ന് മുതിർന്ന അഭിഭാഷകൻ ദ്വിവേദി വാദിച്ചപ്പോഴാണ് ജസ്റ്റിസ് നാഗരത്‌ന ഇക്കാര്യം വ്യക്തമാക്കിയത്. മറ്റുള്ളവരെ മാറ്റിനിർത്തുന്നത് ഹിന്ദു സമൂഹത്തിന്റെ ഐക്യത്തെ ബാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. സാമൂഹിക ക്ഷേമവും സാമൂഹിക പരിഷ്‌കരണവും വളരെ വിശാലമായ പദങ്ങളാണെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഭരണകൂടം ജനങ്ങളുടെ ഇച്ഛാശക്തിയെയാണ് പ്രതിനിധീകരിക്കുന്നത്. ജനങ്ങൾ ഒരു സാമൂഹിക തിന്മ പരിഷ്‌കരിക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ, സർക്കാരിന് ആ അധികാരം പ്രയോഗിക്കാമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് കേസിൽ ഇന്നും വാദംകേൾക്കൽ തുടരും. ജസ്റ്റിസുമാരായ ബി.വി നാഗരത്‌ന, എം.എം സുന്ദ്രേഷ്, അഹ്‌സനുദ്ദീൻ അമാനുല്ല, അരവിന്ദ് കുമാർ, അഗസ്റ്റിൻ ജോർജ് മസിഹ്, പ്രസന്ന ബി. വരാലെ, ആർ. മഹാദേവൻ, ജോയ്മല്യ ബാഗ്ചി എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ. കേന്ദ്ര സർക്കാർ, വിവിധ ഭക്തജന സംഘടനകൾ, തിരുവിതാംകൂർ ദേവസ്വം ബോർഡ് എന്നിവരുടെ വാദങ്ങൾ ഇതിനകം പൂർത്തിയായിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പിണറായി വിജയൻ പ്രതിപക്ഷ നേതാവാകരുത് '; മുഖ്യമന്ത്രിക്ക് എതിരെ ആഞ്ഞടിച്ച് കേരള കോൺഗ്രസ് (എം)

Kerala
  •  2 days ago
No Image

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിൽ: കുതിരക്കച്ചവട ഭീതിയിൽ കോൺഗ്രസ് എം.എൽ.എമാരെ ഹൈദരാബാദിലേക്ക് മാറ്റി

National
  •  2 days ago
No Image

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കൊച്ചിയില്‍ മോഡലിന്റെ പരാതിയില്‍ സഹസംവിധായകനെതിരെ കേസ്

Kerala
  •  2 days ago
No Image

ഭരണം ഉറപ്പിക്കാൻ രണ്ട് സീറ്റുകൾ : വിസികെയുടെ പിന്തുണ തേടി വിജയ്, പകരം ഉപമുഖ്യമന്ത്രി സ്ഥാനം ചോദിച്ച് തിരുമാവളവൻ

National
  •  2 days ago
No Image

'ആദ്യം പിന്തുണ ഉറപ്പിക്കൂ, എന്നിട്ടാവാം രാജ്ഭവൻ യാത്ര'; വിജയിയെ പരിഹസിച്ച് ഡി.എം.കെ

National
  •  2 days ago
No Image

കണ്ണൂരിൽ ഐജി ഓഫീസിന് മുന്നിൽ നിർത്തിയിട്ട പൊലിസ് ജീപ്പ് മോഷ്ടിച്ചു; പെട്രോളടിച്ച് തട്ടുകടയിൽ ചായ കുടിച്ചിരിക്കെ കള്ളനെ പൊലിസ് പിടികൂടി

Kerala
  •  2 days ago
No Image

നെല്ല് നൽകി, പക്ഷേ പണമില്ല; സപ്ലൈകോ കുടിശ്ശിക 785 കോടി: കടക്കെണിയിൽ കർഷകർ, ഇനി പ്രതീക്ഷ പുതിയ സർക്കാരിൽ

Kerala
  •  2 days ago
No Image

ജോലിസ്ഥലത്ത് കുഴഞ്ഞുവീണു; ദുബൈയിൽ മലയാളി യുവാവ് അന്തരിച്ചു

uae
  •  2 days ago
No Image

'ട്രൂത്ത്' സോഷ്യലിലൂടെ ട്രംപിന്റെ വമ്പൻ പ്രഖ്യാപനം: എന്റെ അഭ്യർത്ഥന അവർ സ്വീകരിച്ചു; റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മൂന്ന് ദിവസത്തെ താൽക്കാലിക വെടിനിർത്തൽ

Kerala
  •  2 days ago
No Image

സിമൻ്റിന് 30 രൂപ കൂടി, കമ്പിക്ക് 10 രൂപ; പശ്ചിമേഷ്യൻ പോരിൽ തളർന്ന് കേരളത്തിലെ നിർമ്മാണ മേഖല

Kerala
  •  2 days ago