ദലിത് ആക്ടിവിസ്റ്റ് ജിഗ്നേഷ് മേവാനിയെ ഗുജറാത്ത് പൊലിസ് കസ്റ്റഡിയിലെടുത്തു
അഹമ്മദാബാദ്: ദലിത് ആക്ടിവിസ്റ്റ് ജിഗ്നേഷ് മേവാനിയെ ഗുജറാത്ത് പൊലിസ് കസ്റ്റഡിയിലെടുത്തു. സിവില്‍ ഡ്രസിലെത്തിയ പൊലിസ് സംഘമാണ് മേവാനിയെ വാഹനത്തില്‍ കയറ്റി കൂട്ടിക്കൊണ്ടുപോയത്. എന്നാല്‍ മേവാനിയെ കസ്റ്റഡിയിലെടുത്തതിന്റെ കാരണം വ്യക്തമായിട്ടില്ല.
ഡല്‍ഹിയില്‍ ഇന്നു നടന്ന ദലിത് സ്വാഭിമാന്‍ റാലിയില്‍ പങ്കെടുത്തശേഷം തിരിച്ച് ഗുജറാത്തില്‍ എത്തിയപ്പോള്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍നിന്നാണ് മേവാനിയെ പൊലിസ് കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. മേവാനിയെ അഹമ്മദാബാദിലെ രഹസ്യകേന്ദ്രത്തിലേക്കു മാറ്റിയതായും സൂചനയുണ്ട്.
ദലിതുകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ പാര്‍ലമെന്റ് സ്ട്രീറ്റില്‍ നടത്തിയ റാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തിരുന്നു. ആറു സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി നടന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ, ഭാരതീയ ഖേദ് മസ്ദൂര്‍ യൂണിയന്, ദളിത് ശോഷാന്‍ മുക്തി മഞ്ച്, ദളിത് അധികാര്‍ രക്ഷാ രാഷ്ട്രീയ അഭിയാന്, അഖില്‍ ഭാരതീയ ഖേദ് മസ്ദൂര്‍ യൂണിയന്, നാഷണല്‍ കൗണ്യില് ഫോര്‍ ദലിത് ഹ്യൂമന്‍ റൈറ്റ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് റാലി നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."