മലയാറ്റൂര്‍- നീലീശ്വരം പഞ്ചായത്ത് ഓഫിസ് പൂട്ടാന്‍ മറന്നു; ഞായറാഴ്ച മുഴുവന്‍ തുറന്നുകിടന്നത് 'ഭാഗ്യം' കൊണ്ട് മാത്രം
കൊച്ചി: മലയാറ്റൂര്‍ - നീലീശ്വരം പഞ്ചായത്ത് ഓഫിസില്‍ ജീവനക്കാര്‍ക്ക് സംഭവിച്ച വലിയൊരു ജാഗ്രതക്കുറവ് ഇപ്പോള്‍ ചര്‍ച്ചയാകുന്നു. ശനിയാഴ്ച ജോലി കഴിഞ്ഞ് മടങ്ങിയ ജീവനക്കാര്‍ ഓഫിസ് പൂട്ടാന്‍ മറന്നതിനെത്തുടര്‍ന്ന് ഞായറാഴ്ച അവധി ദിനം മുഴുവന്‍ ഓഫിസ് തുറന്നുകിടക്കുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ ഉദ്യോഗസ്ഥര്‍ ജോലിക്ക് എത്തിയപ്പോഴാണ് ഈ ഗുരുതരമായ അബദ്ധം ശ്രദ്ധയില്‍പ്പെട്ടത്. പുറത്തെ പ്രധാന ഗേറ്റ് അടച്ചിട്ടിരുന്നതിനാല്‍ ഓഫിസ് തുറന്നു കിടക്കുന്നത് നാട്ടുകാരുടെയോ മറ്റുള്ളവരുടെയോ ശ്രദ്ധയില്‍പ്പെട്ടതുമില്ല. ഭാഗ്യവശാല്‍, ഓഫിസിലെ പരിശോധനയില്‍ ഫയലുകളോ മറ്റ് വിലപ്പെട്ട വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് സാധ്യതയുണ്ടെന്നാണ് സൂചന.
The Malayattoor-Neeleeswaram Panchayat office remained unlocked throughout Sunday after employees forgot to secure the premises on Saturday evening, though no loss of property or documents was reported.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."