HOME
DETAILS

തെരുവുനായ കുറുകെ ചാടി ഓട്ടോ മറിഞ്ഞു; 10 വയസ്സുകാരന് ദാരുണാന്ത്യം

  
April 30, 2026 | 3:21 AM

10-Year-Old Boy Killed as Auto-Rickshaw Overturns After Stray Dog Jumps Across Road in Thiruvananthapuram

 

തിരുവനന്തപുരം: നിലയ്ക്കാമുക്കിനും സമീപത്ത് തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് പത്ത് വയസ്സുകാരന്‍ മരിച്ചു. കടയ്ക്കാവൂര്‍ നിലയ്ക്കാമുക്കിനടുത്ത് ബുധനാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. അഞ്ചുതെങ്ങ് മാമ്പള്ളി നല്ലാംതിട്ട സ്വദേശികളായ വാള്‍ട്ടര്‍ ബിജി ദമ്പതികളുടെ മകന്‍ ബിനോയ് ആണ് മരിച്ചത്.

അമ്മ ബിജിക്കും സഹോദരി ബ്ലസിക്കുമൊപ്പം യാത്ര ചെയ്യുകയായിരുന്നു ബിനോയ്. നിലയ്ക്കാമുക്ക് ചന്തയ്ക്ക് സമീപം വച്ച് തെരുവുനായ ഓട്ടോയ്ക്ക് കുറുകെ ചാടുകയും പെട്ടെന്ന് ബ്രേക്ക് ഇട്ടപ്പോള്‍ നിയന്ത്രണം നഷ്ടമായ ഓട്ടോ ഫുട്പാത്തിലേക്ക് ഇടിച്ചുകയറി മറിയുകയുമായിരുന്നു. ഓട്ടോയ്ക്കടിയില്‍പ്പെട്ട ബിനോയിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അപകടത്തില്‍ ബിജിക്കും ബ്ലസിക്കും ഓട്ടോ ഡ്രൈവര്‍ക്കും പരിക്കേറ്റു. അഞ്ചുതെങ്ങ് സെന്റ് ജോസഫ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച ബിനോയ്.

 

A tragic accident in Kadakkavoor claimed the life of a 10-year-old boy after the auto-rickshaw he was traveling in overturned while trying to avoid a stray dog.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുന്നറിയിപ്പില്ലാതെ മണിക്കൂറുകള്‍ വൈദ്യുതി മുടങ്ങി; പരാതിക്കാരന് നഷ്ടപരിഹാരമായി 50 രൂപ നല്‍കാന്‍ ഓംബുഡ്‌സ്മാന്‍ ഉത്തരവ്

National
  •  3 hours ago
No Image

സോളാർ പദ്ധതികളിൽ ഗുരുതര അനാസ്ഥ; കെ.എസ്.ഇ.ബിക്ക് കനത്ത നഷ്ടം; രേഖകൾ പുറത്ത്

Kerala
  •  3 hours ago
No Image

'നിലപാടുകളുടെ രാജകുമാരന്‍, വി.ഡി  സതീശന്‍ മലയാളക്കരയെ നയിക്കട്ടെ' സതീശനെ പിന്തുണച്ച് കോഴിക്കോടും ഫ്‌ളക്‌സ്

Kerala
  •  3 hours ago
No Image

മണിയാർ പദ്ധതി ഇനി വൈദ്യുതി ബോർഡിന് സ്വന്തം; കരാർ കാലാവധി കഴിഞ്ഞ് 16 മാസം; നഷ്ടം കോടികൾ 

Kerala
  •  3 hours ago
No Image

മുന്നണി സ്വതന്ത്രരിൽ ആരെല്ലാം തിളങ്ങും? 18 സ്വതന്ത്രരിൽ ആരെല്ലാം വിജയിക്കുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്

Kerala
  •  3 hours ago
No Image

മുഖ്യമന്ത്രി സ്ഥാനം: കോൺഗ്രസിൽ അണിയറനീക്കങ്ങൾ തകൃതി; സതീശനുവേണ്ടി ഫ്‌ളക്‌സ് ബോർഡ്, കെ.സിക്കുവേണ്ടി തുലാഭാരം

Kerala
  •  3 hours ago
No Image

വേനൽ കടുത്തു: വയറിളക്ക രോഗങ്ങൾ കൂടി

Kerala
  •  4 hours ago
No Image

നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപിന് തുടക്കമായി; കേരളത്തിൽ നിന്നുള്ള ആദ്യ സംഘം ഇന്ന് പുറപ്പെടും

Kerala
  •  4 hours ago
No Image

ഡയാലിസിസ് രോഗികളോട് കേന്ദ്രത്തിൻ്റെ കണ്ണില്ലാ ക്രൂരത..!

Kerala
  •  4 hours ago
No Image

എറണാകുളത്ത് ട്രെയിനിനടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago